അജു കെ. നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജു കെ. നാരായണൻ
ജനനം
പള്ളിപ്പാട്, ആലപ്പുഴ, കേരളം
തൊഴിൽതിരക്കഥാകൃത്ത്, നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്രനിരൂപകൻ, പ്രസംഗകൻ, പ്രൊഫസർ.
പുരസ്കാരങ്ങൾകേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, റിസർച്ച് അവാർഡ് (യൂ.ജി.സി.), ഡോ. ബി.ആർ. അംബദ്ക്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ്
വെബ്സൈറ്റ്https://ajuknarayanan.wixsite.com/letters

തിരക്കഥാകൃത്ത്, നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്രനിരൂപകൻ, പ്രസംഗകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തൻ. മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പ്രൊഫസറായി പ്രവർത്തിച്ചുവരുന്നു.

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ അപ്പർ കുട്ടനാടൻ ഗ്രാമമായ പള്ളിപ്പാട് ജനനം. ആലപ്പുഴ എസ്.ഡി. കോളേജ്, മാവേലിക്കര ബിഷപ്മൂർ കോളേജ്, ചങ്ങനാശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ യഥാക്രമം പ്രീഡിഗ്രി, ബി.എ., എം.എ. വിദ്യാഭ്യാസം. കാലടി സംസ്‌കൃതസർവകലാശാലയിൽനിന്ന് പി.എച്ച്.ഡി. ബിരുദം. യു.ജി.സി.യിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ

ഔദ്യോഗികജീവിതം[തിരുത്തുക]

സംസ്‌കൃതസർവകലാശാലയിലെ മലയാളവിഭാഗത്തിൽ ആറു വർഷത്തെ താല്ക്കാലിക അധ്യാപനത്തിനുശേഷം പത്തു വർഷത്തോളം ആലുവ യൂ.സി. കോളേജിൽ അസി.പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. തുടർന്ന് മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ അധ്യാപകനായി ചേർന്നു. ഇപ്പോഴവിടെ പ്രൊഫസറായി പ്രവർത്തിക്കുന്നു. ഫോക്‌ലോർ പഠനം, സംസ്‌കാരപഠനം, ചലച്ചിത്രപഠനം എന്നിവ പ്രധാനപ്പെട്ട ഗവേഷണ/അധ്യാപന മേഖലകൾ.

കേരളസംസ്ഥാനചലച്ചിത്ര അവാർഡ് രചനാവിഭാഗം ജൂറിയായും കേരളസാഹിത്യ അക്കാദമി അവാർഡ് ജൂറിയായും ഇന്റർ നാഷണൽ ഫോക്‌ലോർ ഫിലിംഫെസ്റ്റിവൽ ഓഫ് കേരളയുടെ ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ്, സെന്റ് ജോസഫ്‌സ് ഓട്ടോണമസ് കോളേജ്, ഇരിങ്ങാലക്കുട, എസ്.ബി. കോളേജ്, ചങ്ങനാശേരി (ഓട്ടോണമസ്), കോതമംഗലം എം. എ. കോളേജ് (ഓട്ടോണമസ്) എന്നിവടങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്.

കേരളസർക്കാർസംരംഭമായ മുസിരിസ് പൈതൃകപദ്ധതിയുടെ റിസർച്ച് കൺസൽട്ടന്റായി പ്രവർത്തിച്ചു. കേരളസർക്കാരിനുവേണ്ടി സാഹിത്യപ്രവർത്തക സഹകരണസംഘം തയ്യാറാക്കി വരുന്ന അക്ഷരം ഭാഷാസാഹിത്യമ്യൂസിയത്തിന്റെ കണ്ടന്റ് കമ്മിറ്റിയംഗമായി പ്രവർത്തിക്കുന്നു. മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വിഭാഗത്തിന്റെ ഡയറക്ടറായി മൂന്നു വർഷത്തോളം പ്രവർത്തിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് ജേർണലായ തുടി, താരതമ്യപഠനസംഘത്തിന്റെ താപസം ജേർണൽ എന്നിവയുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.

കൃതികൾ[തിരുത്തുക]

17 പുസ്തകങ്ങളും 200ൽപ്പരം ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • കേരളത്തിലെ ബുദ്ധമതപാരമ്പര്യം നാട്ടറിവുകളിലൂടെ.
  • ഫോക്‌ലോർ: പാഠങ്ങൾ, പഠനങ്ങൾ.
  • ചുട്ടെഴുത്തുകൾ.
  • കേരളത്തിലെ ജൂതർ: വേരുകൾ, വഴികൾ.
  • കലാമണ്ഡലം ഹൈദരലി: തിരക്കഥ.
  • ബെക്കറ്റും ക്രാപ്പും കുറുപ്പും: നാടകം, തിരക്കഥ (വി.സി.ഹാരിസിനൊപ്പം).
  • സിനിമ മുതൽ സിനിമ വരെ.
  • പലവക: സംസ്‌കാരപഠനങ്ങൾ (ചെറി ജേക്കബിനൊപ്പം).
  • ഫോക്‌ലോർ മാതൃകകൾ, പഠനങ്ങൾ (എഡി.).
  • ദലിത് തിരിച്ചറിവുകൾ (എഡി.).
  • സ്വയംഭരണകോളേജ്: സങ്കല്പം, യാഥാർത്ഥ്യം (എഡി.).
  • താക്കോൽ വാക്കുകൾ (എഡി.).

കൂടാതെ യൂ.ജി.സി. കെയർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ‘താപസം’ റിസർച്ച് ജേർണലിന്റെ 5 ലക്കങ്ങൾ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (മികച്ച ചലച്ചിത്രഗ്രന്ഥം) -2016
  • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (മികച്ച ചലച്ചിത്രലേഖനം) -2015
  • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (മികച്ച ചലച്ചിത്രലേഖനം) -2012
  • കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് (മികച്ച ചലച്ചിത്രലേഖനം) – 2020
  • കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് (സംവിധാനം, മികച്ച പരിസ്ഥിതി സിനിമ) - 2018
  • സി.ബി.സി വാര്യർ ഫൗണ്ടേഷൻ പ്രതിഭാപുരസ്‌ക്കാരം -2022    
  • എ.പി. ഉദയഭാനു സ്മാരക വരദ പുരസ്‌കാരം – 2020
  • റിസർച്ച് അവാർഡ് (യൂ.ജി.സി.) – 2012
  • ഡോ. ബി.ആർ. അംബദ്ക്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ്-2007
  • 2019- ലെ മികച്ച ജീവചരിത്രസിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ ‘കലാമണ്ഡലം ഹൈദരലി’ എന്ന സിനിമയുടെ തിരക്കഥ രചിച്ചു.

സിനിമ, നാടകം[തിരുത്തുക]

കിണർ, സമക്ഷം എന്നീ മലയാളസിനിമകളുടെയും കേണി എന്ന തമിഴ് സിനിമയുടെയും തിരക്കഥാരചനാപങ്കാളി. കലാമണ്ഡലം ഹൈദരാലി എന്ന മലയാളസിനിമയുടെ തിരക്കഥ രചിച്ചു. സമക്ഷം എന്ന സിനിമ സംവിധാനം ചെയ്തു. ജെറേനിയം പൂക്കൾ, സെന്റ് പീറ്റേഴ്സ്ബെർഗിലെ രാപകലുകൾ, ട്രാവൻകൂർ ലിമിറ്റഡ്, ആറാമത്തെ വിരൽ തുടങ്ങിയ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. കൂടാതെ നിരവധി ഹ്രസ്വസിനിമകളും ഡോക്യുമെന്ററികളും തയ്യാറാക്കി.

അവലംബം[തിരുത്തുക]

  1. മഹാത്മാഗാന്ധി സർവകാലാശാലയുടെ ഔദ്യോഗിക വെബ് സൈറ്റ് https://sol.mgu.ac.in/dr-aju-k-narayanan/
  2. https://ajuknarayanan.wixsite.com/letters
  3. https://www.imdb.com/name/nm9643254/
  4. http://truecopythink.media/tag/aju-k-narayanan
  5. https://m3db.com/dr-aju-k-narayanan
  6. https://keralabookstore.com/books-by/dr-aju-k-narayanan/3470/
  7. https://www.thecue.in/author/aju-ke-naaraaynnn
  8. https://nettv4u.com/celebrity/malayalam/director/aju-k-narayanan
"https://ml.wikipedia.org/w/index.php?title=അജു_കെ._നാരായണൻ&oldid=4024077" എന്ന താളിൽനിന്ന് ശേഖരിച്ചത്