എസ്.ബി കോളേജ്, ചങ്ങനാശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ വിഖ്യാതമായ കലാലയങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന സെൻറ് ബർക്ക്മാൻസ് കോളേജ്. എസ്.ബി കോളേജ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ചങ്ങനാശ്ശേരി അതിരൂപതക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജ് 1922ൽ അന്നത്തെ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരിയാണ് സ്ഥാപിച്ചത്.

എസ്.ബി കോളേജ്, ചങ്ങനാശേരി

ഇപ്പോൾ മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എസ്.ബി കോളേജിന് നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(എൻ.എ.എ.സി) എ പ്ലസ് പദവിയും മികവിനുള്ള യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷന്റെ(യു.ജി.സി) അംഗീകാരവും ലഭിച്ചിട്ടുണ്ട്. 1995-96ലും 1996-97ലും മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിന്റെ ആർ. ശങ്കർ അവാർഡ് നേടി.

സർവകലാശാലാ പരീക്ഷകളിൽ റാങ്കുകൾ നേടുന്നതിനൊപ്പം പാഠ്യേതര മേഖലകളിലും എസ്.ബി കോളേജ് സജീവ സാന്നിധ്യമറിയിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭ്യുദയകാംക്ഷികളും പൂർവവിദ്യാർത്ഥികളും കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിവരുന്നു.