ജയസൂര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയസൂര്യ
Jayasurya 1.jpg
ജനനം ജയസൂര്യ
(1978-08-31) ഓഗസ്റ്റ് 31, 1978 (വയസ്സ് 37)[1]
തൃപ്പൂണിത്തറ, കേരളം, ഇന്ത്യ
മറ്റ് പേരുകൾ ജയേട്ടൻ, ജയൻ, ജേയ്
തൊഴിൽ ചലച്ചിത്രനടൻ, സംഗീതജ്ഞൻ
സജീവം 2001 - ഇന്നുവരെ
ജീവിത പങ്കാളി(കൾ) സരിത (2004-ഇന്നുവരെ)
മാതാപിതാക്കൾ മണി, തങ്കം

ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടനാണ്‌ ജയസൂര്യ (ജനനം:‍ ഓഗസ്റ്റ് 31, 1978). എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായി.

ദോസ്ത് (2001) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തി. 2002വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഒരു ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടു തമിഴിലും നായകനായി. പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത യുവതാരങ്ങളിൽ ഭൂരിഭാഗം താരങ്ങളും പരാജിതരായിട്ടും അഭിനയ മികവുകൊണ്ട് ജയസൂര്യ തന്റേതായ സ്ഥാനം ഉറപ്പിച്ചു.

ഒന്നിലേറെ നായകൻമാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങിയവ ഉദാഹരണം. അഞ്ചു തമിഴു ചിത്രത്തിൽ അഭിനയിച്ചു. നാല്പ്പതിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നർമരംഗങ്ങളിലെ മികവുമാണ് വളർച്ചക്ക് സഹായകമായ ഘടകമായത്‌.

കുടുംബം[തിരുത്തുക]

മണി-തങ്കം ദമ്പതികളുടെ മകനായി 1978-ൽ ജനിച്ചു. 2004-ൽ സരിതയുമായി പ്രണയവിവാഹം. 2006-ൽ മകൻ അദ്വൈത്, 2011-ൽ മകൾ വേദ എന്നിവർ ജനിച്ചു.

ജയസൂര്യയുടെ ചലച്ചിത്രങ്ങൾ[തിരുത്തുക]

നം. വർഷം സിനിമാ വേഷം അഭിനേതാക്കൾ പൊതു വിലയിരുത്തൽ
1 2001 ദോസ്ത് ജൂനിയർ ആർട്ടിസ്റ്റ് ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ വിജയം
2 2002 ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ ബോബി ഉമ്മൻ കാവ്യാ മാധവൻ മികച്ച വിജയം
3 2002 പ്രണയമണിത്തൂവൽ വിനോദ് ഗോപിക പരാജയം
4 2002 കാട്ടുചെമ്പകം ചന്ദ്രു ചാർമി കനത്ത പരാജയം
5 2003 കേരളഹൗസ് ഉടൻ വിൽപ്പനക്ക് ദിനേഷ് കൊണ്ടോഡി ഗേർലി പരാജയം
6 2003 സ്വപ്നക്കൂട് അഷ്ടമൂർത്തി കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, മീരാ ജാസ്മിൻ, ഭാവന മികച്ച വിജയം
7 2003 പുലിവാൽ കല്യാണം ഹരികൃഷ്ണൻ കാവ്യാ മാധവൻ മികച്ച വിജയം
8 2003 ടൂവീലർ കാവ്യാ മാധവൻ വൻ പരാജയം
9 2004 വെള്ളിനക്ഷത്രം അതിഥി വേഷം പൃഥ്വിരാജ്, മീനാക്ഷി വിജയം
10 2004 ചതിക്കാത്ത ചന്തു ചന്തു നവ്യാ നായർ , വിനീത്, ഭാവന മികച്ച വിജയം
11 2004 ഗ്രീറ്റിംഗ്സ് ഗോപൻ കാവ്യാ മാധവൻ കനത്ത പരാജയം
12 2005 ഇമ്മിണി നല്ലൊരാൾ ജീവൻ നവ്യാ നായർ കനത്ത പരാജയം
13 2005 ബസ് കണ്ടക്ടർ നജീബ് മമ്മൂട്ടി, ഭാവന ശരാശരി
14 2006 കിലുക്കം കിലുകിലുക്കം ബാലു മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, കാവ്യാ മാധവൻ പരാജയം
15 2006 ക്ലാസ്‌മേറ്റ്സ് സതീശൻ കഞ്ഞിക്കുഴി പൃഥ്വിരാജ്, കാവ്യാ മാധവൻ , നരേൻ ബ്ളോക്ക്ബസ്ടർ
16 2006 സ്മാർട്ട് സിറ്റി ബി. ഉണ്ണികൃഷ്ണൻ സുരേഷ് ഗോപി, ഗോപിക ശരാശരി
17 2006 അതിശയൻ റോയി കാവ്യാ മാധവൻ, ജാക്കി ഷ്രോഫ് കനത്ത പരാജയം
18 2007 ചങ്ങാതിപ്പൂച്ച ശിവൻ രാധിക പരാജയം
19 2007 അറബിക്കഥ സിദ്ധാർത്ഥൻ ശ്രീനിവാസൻ, ഇന്ദ്രജിത്ത് മികച്ച വിജയം
20 2007 കിച്ചാമണി എം.ബി.എ സാജൻ സുരേഷ് ഗോപി, നവ്യാ നായർ, പ്രിയങ്ക കനത്ത പരാജയം
21 2007 ചോക്കലേറ്റ് രഞ്ജിത്ത് പൃഥ്വിരാജ്, റോമ, സംവൃതാ സുനിൽ മികച്ച വിജയം
22 2007 ഹരീന്ദ്രൻ ഒരു നിഷ്ക്കളങ്കൻ ജി.കെ ഏലീയാസ് ഗോപാലകൃഷ്ണൻ ഇന്ദ്രജിത്ത്, ഭാമ, ഷെറിൻ പരാജയം
23 2007 കംഗാരു മോനച്ചൻ പൃഥ്വിരാജ്, കാവ്യാ മാധവൻ , കാവേരി ശരാശരി
24 2008 ദേ! ഇങ്ങോട്ട് നോക്കിയേ ശിവൻ സാറാ കനത്ത പരാജയം
25 2008 മിന്നാമിന്നിക്കൂട്ടം മാണിക്കുഞ്ഞ് നരേൻ, മീരാ ജാസ്മിൻ, റോമ ശരാശരി
26 2008 പോസിറ്റീവ് അസി.കമ്മീഷണർ അനിയൻ വാണി കിശോർ ശരാശരി
27 2008 ഷേക്സ്പിയർ എം.എ മലയാളം ഷേക്സ്പിയർ പവിത്രൻ റോമ വിജയം
28 2008 പരുന്ത് എം പത്മകുമാർ മമ്മൂട്ടി, ലക്ഷ്മി റായ്, കല്യാണി പരാജയം
29 2009 ട്വന്റി20 അതിഥി വേഷം എല്ലാ പ്രമുഖ താരങ്ങളും അണിനിരക്കുന്നു ബ്ളോക്ക്ബസ്ടർ
30 2009 കറൻസി കേശു മീര നന്ദൻ പരാജയം
31 2009 ലോലിപോപ്പ് ഫ്രാൻസിസ് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റോമ, ഭാവന ശരാശരി
32 2009 ലൗവ് ഇൻ സിംഗപ്പോർ മമ്മൂട്ടി, നവനീത് കൗർ പരാജയം
33 2009 ഡോക്ടർ-പേഷ്യന്റ് ഡോ.റൂബൻ ഐസക്ക് റാധാ വർമ്മ പരാജയം
34 2009 ഇവർ വിവാഹിതരായാൽ വിവേക് ഭാമ, സംവൃതാ സുനിൽ, നവ്യാ നായർ മികച്ച വിജയം
35 2009 ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം ആദിത്യ വർമ്മ കലാഭവൻ മണി, ഭാമ ശരാശരി
36 2009 വൈരം: ജോസ്കുട്ടി സുരേഷ് ഗോപി, മുകേഷ്, മീരാ വാസുദേവൻ, സംവൃതാ സുനിൽ ശരാശരി
37 2009 റോബിൻ ഹുഡ്ഡ് പോലീസ് ഓഫീസർ ഭാവന, പൃഥ്വിരാജ് ശരാശരി
38 2009 കേരള കഫെ പൃഥ്വിരാജ്, റഹ്മാൻ ശരാശരി
39 2009 ഉത്തരാ സ്വയംവരം പ്രകാശ് റോമ, ലാലു അലക്സ് ശരാശരി
40 2009 പത്താം നിലയിലേ തീവണ്ടി രാമു ഇന്നസെന്റ്, മീരാ നന്ദൻ കനത്ത പരാജയം
41 2009 ഗുലുമാൽ ജെറി കുഞ്ചാക്കോ ബോബൻ, മിത്രാ കുര്യൻ വിജയം
42 2010 ഹാപ്പി ഹസ്ബൻസ് ജോൺ മത്തായി ജയറാം, ഇന്ദ്രജിത്ത്, ഭാവന മികച്ച വിജയം
43 2010 നല്ലവൻ കൊച്ചെരുക്കൻ മൈഥിലി, സിദ്ദിക്ക്, സുധീഷ് പരാജയം
44 2010 കോക്ക്ടെയിൽ വെങ്കി അനൂപ് മേനോൻ, സംവൃത വിജയം
45 2010 ഫോർ ഫ്രണ്ട്സ് അമേർ ജയറാം, മീര ജാസ്മിൻ, കുഞ്ചാക്കോ ബോബൻ പരാജയം
46 2011 പയ്യൻസ് ജോസി അഞ്ജലി, രോഹിണി, ലാൽ ശരാശരി
47 2011 ജനപ്രിയൻ പ്രിയദർശൻ മനോജ് കെ. ജയൻ, ഭാമ വിജയം
48 2011 ദി ട്രെയിൻ കാർത്തിക് മമ്മൂട്ടി പരാജയം
49 2011 ശങ്കരനും മോഹനനും ശങ്കരൻ / മോഹനൻ റിമ കല്ലിങ്കൽ, മീര നന്ദൻ പരാജയം
50 2011 ത്രീ കിംഗ്‌സ് ശങ്കർ ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ വിജയം
51 2011 ബ്യൂട്ടിഫുൾ സ്റ്റീഫൻ ലൂയിസ് അനൂപ് മേനോൻ, മേഘന രാജ് വിജയം
52 2012 കുഞ്ഞളിയൻ ജയരാമൻ അനന്യ, മണിക്കുട്ടൻ പരാജയം
53 2012 വാദ്ധ്യാർ അനൂപ് കൃഷ്ണൻ ആൻ അഗസ്റ്റിൻ, നെടുമുടി വേണു, മേനക
54 2012 നമുക്ക് പാർക്കാൻ സി.ഐ. വേലു നാഗരാജൻ അനൂപ് മേനോൻ, മേഘന രാജ്
55 2012 ഹസ്ബന്റ്സ് ഇൻ ഗോവ ഗോവിന്ദ ഇന്ദ്രജിത്ത്, ആസിഫ് അലി, ലാൽ, ഭാമ
56 2012 ട്രിവാൻഡ്രം ലോഡ്ജ് അബ്ദു അനൂപ് മേനോൻ, ഹണി റോസ്
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.facebook.com/pages/Jayasurya-Actor/106487016096111?v=info#info_edit_sections.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
"https://ml.wikipedia.org/w/index.php?title=ജയസൂര്യ&oldid=1765235" എന്ന താളിൽനിന്നു ശേഖരിച്ചത്