Jump to content

കുഞ്ചാക്കോ ബോബൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kunchacko Boban എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ചാക്കോ ബോബൻ
2008-ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ കുഞ്ചാക്കോ ബോബൻ.
ജനനം
കുഞ്ചാക്കോ ബോബൻ

(1976-11-02) നവംബർ 2, 1976  (47 വയസ്സ്)
മറ്റ് പേരുകൾചാക്കോച്ചൻ
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം1981, 1997–
ജീവിതപങ്കാളി(കൾ)പ്രിയ ആൻ സാമുവേൽ (2005–)
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
പുരസ്കാരങ്ങൾ

ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് കുഞ്ചാക്കോ ബോബൻ (ജനനം: 1976 നവംബർ 2). 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രജീവിതം[തിരുത്തുക]

1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ബാലതാരമായി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്‌. ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്.

രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമൽ സംവിധാനം ചെയ്ത നിറം വാണിജ്യവിജയം കൈവരിച്ചു. പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങൾ. 2004-ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു.

2005-ൽ വിവാഹിതനായ അദ്ദേഹം റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006-ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007-ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. 2008-ൽ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രശംസ നേടി. 2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമാണ്. അദ്ദേഹം പ്രധാനവേഷങ്ങൾ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്സ്, ത്രീ കിംഗ്സ്, സെവൻസ്, ഡോക്ടർ ലൗ എന്നീ ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി. 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി[1], മല്ലൂസിംഗ് എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി.2013 ൽ പുറത്തിറങ്ങിയ റോമൻസ് എന്ന ചലച്ചിത്രം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.[2].11 ആഗസ്റ്റ് 2022 ൽ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് ന് ബോക്സ് ഓഫീസിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

സ്വകാര്യജീവിതം[തിരുത്തുക]

കുട്ടനാട്ടിലെ പുളിങ്കുന്നിൽ നിന്ന് ആലപ്പുഴയിലേക്ക് കുടിയേറി ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച്, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന മാളിയംപുരക്കൽ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെയും മോളിയുടെയും മകൻ. രണ്ട് സഹോദരിമാർ അദ്ദേഹത്തിനുണ്ട്. 2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

നം. വർഷം ചലച്ചിത്രം കഥാപാത്രം സംവിധാനം അഭിനേതാക്കൾ
1 1981 ധന്യ ബാലതാരം ഫാസിൽ ശരത് ബാബു, ശ്രീവിദ്യ, മോഹൻലാൽ
2 1997 അനിയത്തിപ്രാവ് സുധീഷ് കുമാർ ഫാസിൽ ശാലിനി, തിലകൻ
3 1998 നക്ഷത്രതാരാട്ട് സുനിൽ കെ. ശങ്കർ ശാലിനി, തിലകൻ
4 1998 മയിൽപ്പീലിക്കാവ് കൃഷ്ണനുണ്ണി, മനു അനിൽ ബാബു ജോമോൾ, തിലകൻ
5 1998 ഹരികൃഷ്ണൻസ് സുദർശനൻ ഫാസിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചാവ്‌ല
6 1999 ചന്ദാമാമ ഉണ്ണി മുരളി കൃഷ്ണൻ സുലേഖ, ജഗതി ശ്രീകുമാർ, സുധീഷ്
7 1999 മഴവില്ല് മഹേഷ് മേനോൻ ദിനേശ് ബാബു പ്രീതി ഝംഗിയാനി, വിനീത്
8 1999 പ്രേം പൂജാരി പ്രേം ജേക്കബ് ഹരിഹരൻ ശാലിനി, വിനീത്
9 1999 നിറം എബി കമൽ ശാലിനി, ജോമോൾ
10 2000 പ്രിയം ബെന്നി സനൽ ദീപ നായർ, ജഗതി ശ്രീകുമാർ
11 2000 ഇങ്ങനെ ഒരു നിലാപക്ഷി ചാർളി അനിൽ ബാബു സ്നേഹ, സുജിത, ശ്രീവിദ്യ
12 2000 സത്യം ശിവം സുന്ദരം ചന്ദ്രഹാസൻ റാഫി മെക്കാർട്ടിൻ അശ്വതി, ജഗദീഷ്, ബാലചന്ദ്രമേനോൻ
13 2000 സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം സജി എം. ശങ്കർ കാവ്യ മാധവൻ, ജഗദീഷ്
14 2001 ദോസ്ത് വിജയ് തുളസീദാസ് ദിലീപ്, കാവ്യ മാധവൻ
15 2001 നരേന്ദ്രൻ മകൻ ജയകാന്തൻ വക ജയകാന്തൻ സത്യൻ അന്തിക്കാട് സംയുക്ത വർമ്മ, അസിൻ, ശ്രീനിവാസൻ
16 2002 സ്നേഹിതൻ ജോജി ജോസ് തോമസ് പ്രീത വിജയകുമാർ, നന്ദന, കൃഷ്ണ
17 2002 തില്ലാന തില്ലാന അതിഥി വേഷം ടി.എസ്. സജി കൃഷ്ണ, ജോമോൾ, കാവേരി
18 2002 പുത്തൂരംപുത്രി ഉണ്ണിയാർച്ച ആരോമലുണ്ണി പി.ജി. വിശ്വംഭരൻ വാണി വിശ്വനാഥ്, ജോമോൾ
19 2003 കല്ല്യാണരാമൻ ഉണ്ണി ഷാഫി ദിലീപ്, നവ്യ നായർ
20 2003 മായാമോഹിതചന്ദ്രൻ ചന്ദ്രൻ ഷിബു പ്രഭാകർ രേണുക മേനോൻ, പൃഥ്വിരാജ്
21 2003 മുല്ലവള്ളിയും തേന്മാവും ഷെല്ലി വി.കെ. പ്രകാശ് ഛായ സിംഗ്, ഇന്ദ്രജിത്ത്
22 2003 കസ്തൂരിമാൻ സാജൻ ജോസഫ് ആലൂക്ക എ.കെ. ലോഹിതദാസ് മീര ജാസ്മിൻ
23 2003 സ്വപ്നം കൊണ്ട് തുലാഭാരം അനിയൻകുട്ടൻ രാജസേനൻ സുരേഷ് ഗോപി, ശ്രുതിക, നന്ദന
24 2003 സ്വപ്നക്കൂട് ദീപു നാരായൺ കമൽ പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിൻ, ഭാവന
25 2004 ജലോത്സവം ആലക്കൽ ചന്ദ്രൻ സിബി മലയിൽ നവ്യ നായർ, നെടുമുടി വേണു
26 2004 ഈ സ്നേഹതീരത്ത് ഉണ്ണി പ്രൊഫ. ശിവപ്രസാദ് ഉമാശങ്കരി, ജയപ്രദ, ലാൽ, നെടുമുടി വേണു
27 2005 ഇരുവട്ടം മണവാട്ടി ഗൗതം സനൽ കാവ്യ മാധവൻ
28 2005 ജൂനിയർ സീനിയർ കിച്ചു ജി. ശ്രീകണ്ഠൻ മീനാക്ഷി, മുകേഷ്, ഹരിശ്രീ അശോകൻ
29 2005 ഫൈവ് ഫിംഗേഴ്സ് മനു സജീവ് രാജ് കാർത്തിക, സുധീഷ്
30 2005 ഹൃദയത്തിൽ സൂക്ഷിക്കാൻ ശ്രീനാഥ് രാജേഷ് പിള്ള ഭാവന, ഹരിശ്രീ അശോകൻ
31 2006 കിലുക്കം കിലുകിലുക്കം റോയ് സന്ധ്യാമോഹൻ മോഹൻലാൽ, ജയസൂര്യ, കാവ്യ മാധവൻ
32 2008 ട്വന്റി20 സാബു ജോഷി മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ് ഗോപി, ജയറാം
33 2008 ലോലിപോപ്പ് എബി ഷാഫി പൃഥ്വിരാജ്, ജയസൂര്യ, റോമ, ഭാവന
34 2009 ഗുലുമാൽ - ദി എസ്കേപ് രവി വർമ്മ വി.കെ. പ്രകാശ് ജയസൂര്യ, മിത്ര കുര്യൻ
35 2010 മമ്മി ആന്റ് മീ രാഹുൽ ജിത്തു ജോസഫ് അർച്ചന കവി, ഉർവ്വശി, മുകേഷ്
36 2010 സകുടുംബം ശ്യാമള ആകാശ് രാധാകൃഷ്ണൻ മംഗലത്ത് ഉർവ്വശി, ഭാമ, സുരാജ് വെഞ്ഞാറമൂട്
37 2010 എൽസമ്മ എന്ന ആൺകുട്ടി ഉണ്ണികൃഷ്ണൻ (പാലുണ്ണി) ലാൽ ജോസ് ആൻ അഗസ്റ്റിൻ, ഇന്ദ്രജിത്ത്, മണിക്കുട്ടൻ
38 2010 ഒരിടത്തൊരു പോസ്റ്റ്മാൻ രഘുനന്ദൻ ഷാജി അസീസ് ഇന്നസെന്റ്, ശരത് കുമാർ, മീര നന്ദൻ
39 2010 ഫോർ ഫ്രണ്ട്സ് സൂര്യ സജി സുരേന്ദ്രൻ ജയറാം, ജയസൂര്യ, മീര ജാസ്മിൻ, സരയു
40 2011 ട്രാഫിക് ഡോ. ഏബൽ തരിയൻ രാജേഷ് പിള്ള ശ്രീനിവാസൻ, റഹ്‌മാൻ, ആസിഫ് അലി, രമ്യ നമ്പീശൻ
41 2011 മേക്കപ്പ്മാൻ അതിഥി വേഷം ഷാഫി ജയറാം, ഷീല
42 2011 റേസ് ഡോ. എബി ജോൺ കുക്കു സുരേന്ദ്രൻ ഇന്ദ്രജിത്ത്, മംത മോഹൻദാസ്, ഗൗരി മുഞ്ജൾ
43 2011 സീനിയേഴ്സ് റെക്സ് മാനുവേൽ വൈശാഖ് ജയറാം, മനോജ് കെ. ജയൻ, ബിജു മേനോൻ, മീര നന്ദൻ
44 2011 ത്രീ കിംഗ്സ് രാമനുണ്ണി രാജ (റാം) വി.കെ. പ്രകാശ് ഇന്ദ്രജിത്ത്, ജയസൂര്യ, ആൻ അഗസ്റ്റിൻ
45 2011 സെവൻസ് ശ്യാം ജോഷി ആസിഫ് അലി, നദിയ മൊയ്തു, ഭാമ
46 2011 ഡോക്ടർ ലൗ വിനയചന്ദ്രൻ കെ. ബിജു ഭാവന, അനന്യ
47 2011 സാൻവിച്ച് സായി എം.എസ്. മനു റിച്ച പനായ് അനന്യ, സുരാജ് വെഞ്ഞാറമ്മൂട്
48 2012 സ്പാനിഷ് മസാല രാഹുൽ ലാൽ ജോസ് ദിലീപ്, ഡാനിയേല സാക്കേൾ
49 2012 ഓർഡിനറി ഇരവിക്കുട്ടൻ പിള്ള സുഗീത് ബിജു മേനോൻ, ശ്രിത ശിവദാസ്, ആസിഫ് അലി
50 2012 മല്ലൂസിംഗ് അനി വൈശാഖ് ഉണ്ണി മുകുന്ദൻ, രൂപ മഞ്ജരി, സംവൃത സുനിൽ
51 2012 101 വെഡ്ഡിംഗ്സ് കൃഷ്ണൻകുട്ടി (കൃഷ്) ഷാഫി ജയസൂര്യ, ബിജു മേനോൻ, സംവൃത സുനിൽ
52 2012 പോപ്പിൻസ് ഉണ്ണി വി.കെ. പ്രകാശ് നിത്യ മേനോൻ
53 2013 റോമൻസ് ആകാശ് / ഫാദർ പോൾ ബോബൻ സാമുവൽ ബിജു മേനോൻ, നിവേദ തോമസ്
54 2013 ത്രീ ഡോട്ട്സ് വിഷ്ണു സുഗീത് ജനനി അയ്യർ, ബിജു മേനോൻ, പ്രതാപ് പോത്തൻ, റഹ്‌മാൻ
55 2013 ഗോഡ് ഫോർ സെയിൽ പ്രസന്നൻ നായ‌ർ / സ്വാമി പൂർണ്ണാനന്ദ ബാബു ജനാർദ്ദനൻ അനുമോൾ, ജ്യോതി കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്
56 2013 പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ഗോപൻ ലാൽ ജോസ് നമിത പ്രമോദ്
57 2013 കഥവീട് രാജ് കാർത്തി സോഹൻലാൽ ഭാമ, റിതുപർണ്ണ സെൻ‌ഗുപ്ത, മല്ലിക
58 2013 വിശുദ്ധൻ സണ്ണി വൈശാഖ് മിയ ജോർജ്ജ്
59 2014 കൊന്തയും പൂണൂലും കൃഷ്ണൻ ജിജോ ആന്റണി ഭാമ, ഷൈൻ ടോം ചാക്കോ
60 2014 പോളിടെൿനിക് പോളി എം. പത്മകുമാർ ഭാവന, അജു വർഗ്ഗീസ്
61 2014 ലോ പോയിന്റ് സത്യ ലിജിൻ ജോസ് നമിത പ്രമോദ്
62 2014 ഹൗ ഓൾഡ് ആർ യൂ രാജീവ് റോഷൻ ആൻഡ്രൂസ് മഞ്ജു വാര്യർ
63 2014 ഭയ്യാ ഭയ്യാ ബാബു മോൻ ജോണി ആന്റണി ബിജു മേനോൻ
കുഞ്ചാക്കോ ബോബൻ

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
മറ്റ് പുരസ്കാരങ്ങൾ
 • 2010 – ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരങ്ങൾ – മികച്ച താരജോഡി (അർച്ചന കവി) – മമ്മി ആന്റ് മീ[3]
 • 2010 – വനിത ചലച്ചിത്രപുരസ്കാരങ്ങൾ – മികച്ച താരജോഡി (അർച്ചന കവി) – മമ്മി ആന്റ് മീ[4]
 • 2010 – മാതൃഭൂമി ചലച്ചിത്രപുരസ്കാരങ്ങൾ – മികച്ച താരജോഡി (ഭാമ) – സകുടുംബം ശ്യാമള
 • 2011 – ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരങ്ങൾ – യൂത്ത് ഐക്കൺ ഓഫ് ദ ഇയർ
 • 2011 – അമൃത-ഫെഫ്ക പുരസ്കാരങ്ങൾ – യുവകീർത്തി പുരസ്കാരം[5][6]
 • 2011 – എസ്.ഐ.ഐ.എം.എ. പുരസ്കാരങ്ങൾ – മികച്ച വില്ലൻ (മലയാളം) – സീനിയേഴ്സ്
 • 2023-ജെ.സി ഡാനിയേൽ ഫൗണ്ടേഷന്റെ മികച്ച നടനുള്ള പുരസ്കാരം-(അറിയിപ്പ്, എന്നാ താൻ കേസ് കൊട്)[7]

അവലംബം[തിരുത്തുക]

 1. http://www.evartha.in/2012/03/17/ordinary-2.html[പ്രവർത്തിക്കാത്ത കണ്ണി]
 2. "കൈനറ്റിക് ഹോണ്ടയും ചുവപ്പ് ഹെൽമെറ്റും! അള്ള് വയ്ക്കാത്ത പാവം രാമേന്ദ്രന്റെ വണ്ടിക്കഥകൾ ഇങ്ങനെ".
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-21. Retrieved 2012-07-02.
 4. "Mammootty, Mamtha win Vanitha Film award". Manorama Online. February 10, 2011.
 5. "Amrita FEFKA Film Awards Announced". Best Media Info. 2011 June 2. Archived from the original on 2011-06-03. Retrieved 2011 June 2. {{cite news}}: Check date values in: |accessdate= and |date= (help)
 6. "Amritha awards for Mammootty, Kavya and T D Dasan". Indiaglitz. 2011 June 2. Archived from the original on 2011-06-05. Retrieved 2011 June 2. {{cite web}}: Check date values in: |accessdate= and |date= (help)
 7. "ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം; മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ". 2023-10-16. Retrieved 2023-10-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ചാക്കോ_ബോബൻ&oldid=3981994" എന്ന താളിൽനിന്ന് ശേഖരിച്ചത്