അനിയത്തിപ്രാവ്
അനിയത്തിപ്രാവ് | |
---|---|
സംവിധാനം | ഫാസിൽ |
നിർമ്മാണം | അപ്പച്ചൻ |
രചന | ഫാസിൽ |
അഭിനേതാക്കൾ | |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ടി.ആർ. ശേഖർ കെ.ആർ. ഗൗരീശങ്കർ |
സ്റ്റുഡിയോ | സ്വർഗ്ഗചിത്ര |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി.
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീർന്ന ഈ ചിത്രം ഫാസിൽ കാതലുക്കു മരിയാതൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചു. ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലും ഈ ചിത്രം പുനരാവിഷ്കരിച്ചു.
ഇതിവൃത്തം
[തിരുത്തുക]രണ്ടു വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള സുധിയുടെയും (കുഞ്ചാക്കോ ബോബൻ) മിനിയുടെയും (ശാലിനി) പ്രണയകഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]- ]] – സുധീഷ് കുമാർ (സുധി)
- ഹരിശ്രീ അശോകൻ – ചിപായി
- സുധീഷ് – രാധാമാധവൻ
- തിലകൻ – രഘുപാൽ
- ജനാർദ്ദനൻ – ഡോ. കുട്ടപ്പായി
- കൊച്ചിൻ ഹനീഫ – ഈയോ
- ഇന്നസെന്റ് – ചെല്ലപ്പൻ
- പറവൂർ ഭരതൻ – ഉദയവർമ്മ തമ്പുരാൻ
- ശങ്കരാടി – രാമചന്ദ്രൻ നായർ
- അബി – ശാന്തപ്പൻ
- ഷാജിൻ – വർക്കി
- ശാലിനി – മിനി
- ശ്രീവിദ്യ – ചന്ദ്രിക
- കെ.പി.എ.സി. ലളിത – മിനിയുടെ അമ്മ
- ചാന്ദിനി – ശ്യാമ
- കനകലത – ഗ്രേസി
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഔസേപ്പച്ചൻ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഒരുക്കിയത്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ് ആണ്.
- ഗാനങ്ങൾ
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "ഓ പ്രിയേ" | കെ.ജെ. യേശുദാസ് | 5:18 | |
2. | "അനിയത്തിപ്രാവിനു" | കെ.എസ്. ചിത്ര, കോറസ് | 4:33 | |
3. | "ഒരു രാജമല്ലി" | എം.ജി. ശ്രീകുമാർ | 4:39 | |
4. | "എന്നും നിന്നെ പൂജിക്കാം" | കെ.ജെ. യേശുദാസ്, സുജാത മോഹൻ | 5:06 | |
5. | "വെണ്ണിലാ കടപ്പുറത്ത്" | കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ, സുജാത മോഹൻ, സി.ഒ. ആന്റോ, കലാഭവൻ സാബു | 5:15 | |
6. | "ഓ പ്രിയേ (യുഗ്മം)" | എം.ജി. ശ്രീകുമാർ, അരുന്ധതി | 5:15 | |
7. | "അനിയത്തിപ്രാവിനു (ശോകം)" | കെ.എസ്. ചിത്ര | 2:19 | |
8. | "ഒരു രാജമല്ലി (ശകലം)" | എം.ജി. ശ്രീകുമാർ |
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
- ചിത്രസംയോജനം: ടി.ആർ. ശേഖർ, കെ.ആർ. ഗൌരീശങ്കർ
- കല: മണി സുചിത്ര
- ചമയം: പി.എൻ. മണി
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
- നൃത്തം: കുമാർ, ശാന്തി
- സംഘട്ടനം: മലേഷ്യ ഭാസ്കർ
- പരസ്യകല: സാബു കൊളോണിയ
- ലാബ്: പ്രസാദ് ഫിലിം ലബോറട്ടറി
- നിശ്ചല ഛായാഗ്രഹണം: സൂര്യ ജോൺസ്
- എഫക്റ്റ്സ്: ദാമുകുമാർ
- നിർമ്മാണ നിയന്ത്രണം: എ. കബീർ
- നിർമ്മാണ നിർവ്വഹണം: രാധാകൃഷ്ണൻ
- വാതിൽപുറചിത്രീകരണം: ജെ.ജെ.എം. മദ്രാസ്
- പ്രൊഡക്ഷൻ മാനേജർ: എം.എസ്. നാഗരാജൻ
- എക്ഷിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബു ഷാഹിർ
- കോ-പ്രൊഡ്യൂസർ: മുരളീകൃഷ്ണൻ
സ്വീകരണം
[തിരുത്തുക]ഈ ചിത്രം ആദ്യത്തെ അതായതു ഇനീഷ്യൽ കളക്ഷൻ വളരെ കുറവായിരുന്നു പിന്നീടു മൌത്ത് പ്ബ്ലിസിറ്റിയിലാണ് വൻവിജയമായി തീർന്ന ഈ ചിത്രം കുഞ്ചാക്കോ ബോബനെ താരപദവിയിലേക്കുയർത്തി. 255 ദിവസങ്ങളിലേറെ ഈ ചിത്രം തീയറ്ററുകളിൽ ഓടി.
വാൽകഷണം
[തിരുത്തുക]ഗായകനും നടനുമായ കൃഷ്ണചന്ദ്രനാണ് ഈ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബനു വേണ്ടി ശബ്ദം നൽകിയിരിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അനിയത്തിപ്രാവ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അനിയത്തിപ്രാവ് – മലയാളസംഗീതം.ഇൻഫോ