Jump to content

ബോബൻ കുഞ്ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോബൻ കുഞ്ചാക്കോ
ബോബൻ കുഞ്ചാക്കോ
ജനനം(1949-01-01)ജനുവരി 1, 1949
മരണം2004 ജൂലൈ 09
തൊഴിൽചലച്ചിത്രനടൻ
ചലച്ചിത്രസംവിധായകൻ
ചലച്ചിത്രനിർമ്മാതാവ്
സജീവ കാലം1952 - 1985
ജീവിതപങ്കാളി(കൾ)മോളി
കുട്ടികൾകുഞ്ചാക്കോ ബോബൻ
അനു
മിനു
മാതാപിതാക്ക(ൾ)കുഞ്ചാക്കോ, അന്നമ്മ

മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ.[1]

ജീവിതരേഖ

[തിരുത്തുക]

ചലച്ചിത്രനിർമ്മാതാവും സംവിധായകനുമായിരുന്ന എം. കുഞ്ചാക്കോയുടെയും അന്നമ്മയുടെയും പുത്രനായി 1949ൽ ആലപ്പുഴയിൽ ജനിച്ചു. മൂന്ന് സഹോദരിമാരുണ്ട്. ഭാര്യ മോളി. രണ്ടു പുത്രിമാരും ഒരു പുത്രനുമുണ്ട്. മലയാള ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബൻ പുത്രനാണ്. ഉദയായുടെ ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്തെത്തിയത്. എം.ആർ.എസ്. മണിയുടെ സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ അച്ഛൻ ആണ് ബോബൻ അഭിനയിച്ച ആദ്യചിത്രം.[2]

പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സൽ ഫിലിംസ്, 70കളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബൻ കുഞ്ചാക്കോ ആയിരുന്നു.[3]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]

നിർമ്മിച്ച ചിത്രങ്ങൾ

[തിരുത്തുക]

സംവിധാനം ചെയ്ത ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ബോബൻ കുഞ്ചാക്കോ - മലയാള ചലച്ചിത്രം
  2. ബോബൻ കുഞ്ചാക്കോ അഭിനയിച്ച ചിത്രങ്ങൾ - മലയാള ചലച്ചിത്രം
  3. "സിനിഡയറി - ബോബൻ കുഞ്ചാക്കോ". Archived from the original on 2016-03-15. Retrieved 2013-06-19.
"https://ml.wikipedia.org/w/index.php?title=ബോബൻ_കുഞ്ചാക്കോ&oldid=4097497" എന്ന താളിൽനിന്ന് ശേഖരിച്ചത്