പ്രീതി ഝംഗിയാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രീതി ഝംഗിയാനി
Preeti jhangiani.jpg
ജനനം (1980-08-18) ഓഗസ്റ്റ് 18, 1980  (40 വയസ്സ്)
തൊഴിൽActress
പങ്കാളി(കൾ)പർവീൺ ഡബാസ് (2008–present)

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും അറിയപ്പെടുന്ന ഒരു മോഡലുമാണ് പ്രീതി ഝംഗിയാനി (ജനനം: 18 ഓഗസ്റ്റ്, 1980).

ആദ്യജീവിതം[തിരുത്തുക]

പ്രീതിക്ക് സിന്ധി, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാം. പ്രീതി ജനിച്ചത് കർണ്ണാടകയിലെ മാംഗളൂരിലാണ്. പഠിച്ചത് അഹമ്മദാബാദിലുമാണ്.

അഭിനയജീവിതം[തിരുത്തുക]

പ്രീതി ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് അബ്ബാസിനോടൊപ്പം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചു കൊണ്ടാണ്. പിന്നീട് ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 1999-ൽ പുറത്തിറങ്ങിയ മഴവില്ല് എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് പ്രീതി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2000-ലാണ് ബോളിവുഡിൽ ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹബ്ബത്തേൻ എന്ന ചിത്രത്തിലെ അഭിനയം പ്രീതിയെ ബോളിവുഡിൽ ശ്രദ്ധേയയാക്കി. ഇതിൽ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ ഐശ്വര്യ റായ് എന്നി വൻ താരങ്ങളും അഭിനയിച്ചിരുന്നു. പിന്നീട് ഹാസ്യ ചിത്രമായ ആവാര പാഗൽ ദീവാന എന്ന ചിത്രത്തിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

മാർച്ച് 23, 2008 ൽ പ്രീതി നടനായ പർവീൺ ഡബാസിന്റെ വിവാഹം ചെയ്തു. ഇവർ മുംബയിലെ ബാന്ദ്രയിൽ താമസമാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രീതി_ഝംഗിയാനി&oldid=2332715" എന്ന താളിൽനിന്ന് ശേഖരിച്ചത്