ശാലിനി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃത്തത്തെക്കുറിച്ചറിയാൻ, ദയവായി ശാലിനി (വൃത്തം) കാണുക.
ശാലിനി കുമാർ , ബേബി ശാലിനി
ജനനം ശാലിനി
മറ്റ് പേരുകൾ ബേബി ശാലിനി
ജീവിത പങ്കാളി(കൾ) അജിത് കുമാർ
കുട്ടി(കൾ) അനൌഷ്ക

തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയാണ് ശാലിനി. ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് നായികയായും തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. നവോദയ അപ്പച്ചൻ നിർമ്മിച്ച്, മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (സംവിധാനം: ഫാസിൽ ) എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കുറേക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്നതിനുശേഷം അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ച്, സിനിമാലോകത്തേയ്ക്ക് തിരിച്ചുവന്നു. ഈ ചിത്രവും വളരെ ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു.

അഭിനയജീവിതം[തിരുത്തുക]

തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ശാലിനിക്ക് ലഭിച്ചു. ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചുണ്ട് ശാലിനി. നായിക നടിയായി അഭിനയിച്ച ആദ്യ ചിത്രം അനിയത്തിപ്രാവ് ആണ്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി അഭിനയിച്ചതും ഒരു വൻ വിജയമായിരുന്നു. തമിഴ് ചലച്ചിത്രനടൻ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തിൽ നിന്നും വിരമിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

ഒരു മലയാളിയാണെങ്കിലും ശാലിനി ജനിച്ചത് ചെന്നൈയിലാണ്. ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ശാലിനി ജനിച്ചത്.

ശാലിനി വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനായ അജിത്തിനെയാണ്. വിവാഹത്തിനു ശേഷം 2000 ൽ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു. 2008 ജനുവരി 3ന് ഇവർക്ക് അനൌഷ്ക എന്ന ഒരു പെൺകുട്ടി ജനിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

Year Film Role Language Notes
1997 അനിയത്തിപ്രാവ് മിനി മലയാളം
1997 കാതലുക്കു മര്യാദൈ മിനി തമിഴ്
1998 നക്ഷത്രത്താരാട്ട് ഹേമ മലയാളം
1998 കൈകുടന്ന നിലാവ് വേണി മലയാളം
1998 സുന്ദരക്കില്ലാടി ദേവയാനി മലയാളം
1998 കളിയൂഞ്ഞാൽ അമ്മു മലയാളം
1999 നിറം സോന മലയാളം
1999 അമർക്കളം മോഹന തമിഴ്
1999 പ്രേം പൂജാരി ഹേമ മലയാളം
2000 കണ്ണുക്കുൾ നിലവ് ഹേമ തമിഴ്
2000 അലൈ പായുതൈ ശക്തി തമിഴ്
2001 പിരിയാത വരം വേണ്ടും നിധി തമിഴ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശാലിനി_(നടി)&oldid=2328294" എന്ന താളിൽനിന്നു ശേഖരിച്ചത്