ഹരിശ്രീ അശോകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അശോകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അശോകൻ (വിവക്ഷകൾ) എന്ന താൾ കാണുക. അശോകൻ (വിവക്ഷകൾ)
ഹരിശ്രീ അശോകൻ
Harisree Ashokan 2007.jpg
2007 ലെ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ
തൊഴിൽചലച്ചിത്രനടൻ
സജീവം1989 - present

തെന്നിന്ത്യൻ ചലച്ചിത്രനടനും മലയാളത്തിലെ മുൻനിര ഹാസ്യതാരവുമാണ്‌ ഹരീശ്രീ അശോകൻ.

ടെലികോം വകുപ്പിൽ കരാർ ജോലിക്കാരനായിരുന്ന അശോകൻ മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി. കൊച്ചിയിലെ പ്രമുഖ മിമിക്സ് പരേഡ് സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം.

1989ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007ൽ ആകാശം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.


"https://ml.wikipedia.org/w/index.php?title=ഹരിശ്രീ_അശോകൻ&oldid=2447045" എന്ന താളിൽനിന്ന് ശേഖരിച്ചത്