കൊച്ചിൻ കലാഭവൻ
കേരളത്തിലെ ശ്രദ്ധേയമായ കലാ പരിശീലന കേന്ദ്രം. എറണാകുളം നോർത്തിൽ കലാഭവൻ റോഡിൽ സ്ഥിതിചെയ്യുന്നു. കത്തോലിക്കാസഭ യിലെ സി.എം.ഐ സന്യാസ സഭാംഗമായിരുന്ന ഫാ. ആബേലച്ചനാണ്കലാഭവന്റെ സ്ഥാപകൻ.[1] മിമിക്സ് പരേഡും ഗാനമേളയുമാണ് കലാഭവനെ ആഗോള പ്രശസ്തമാക്കിയത്. ഇവിടെ മിമിക്സ് പരേഡ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന അനേകം പേർ പിൽക്കാലത്ത് മലയാള സിനിമയിൽ ശ്രദ്ധേരായ താരങ്ങളായി. മിമിക്സ് പരേഡ്, ഗാനമേള എന്നിവക്കു പുറമേ ഭാരതീയ ശാസ്ത്രീയ ഉപകരണ സംഗീതം, ശാസ്ത്രീയ നൃത്തരൂപങ്ങൾ, പാശ്ചാത്യ സംഗീത ഉപകരണങ്ങൾ എന്നിവയും ഇവിടെ അഭ്യസിപ്പിക്കുന്നു.
ചരിത്രം
[തിരുത്തുക]1969 ൽ കൊച്ചി ബ്രോഡ്‍വെയിൽ ഒരു കുടുസ്സു മുറിയിലാണ് കലാഭവന്റെ ജനനം. കലാഭവൻ സ്ഥാപകനായ ആബേലച്ചൻ ഹീബ്രു, ഗ്രീക്ക്, സുറിയാനി തുടങ്ങിയ ഭാഷകളിലിരുന്ന് നിരവധി ഗാനങ്ങളഉടെ പരിഭാഷകൾ നടത്തിയിരുന്നു. അവയുടെസംഗീത രൂപം നൽകാനായുള്ള അച്ചന്റെ പരിശ്രമങ്ങളാണ് കലാസമിതിയുടെ പിറവിക്ക് കാരണമായത്. 1969 സെപ്റ്റംബർ 3 ന് വി.ആർ. കൃഷ്ണയ്യർ നിലവിളക്ക് കൊളുത്തി സമിതിയുടെ ഉദ്ഘാടനം നിർവഹിച്ചു. യേശുദാസ്, എമിൽ റെക്സ് തുടങ്ങിയ പ്രമുഖ കലാകാരന്മാർ ആദ്യ കാലത്ത് സമിതിയുമായി സഹകരിച്ചു. 1974 ആഗസ്റ്റ് 15 ന് ഠൗൺ ഹാളിനടുത്ത് രൂപതയുടെ സ്ഥലത്ത് സ്വന്തം കെട്ടിടം നിർമ്മിച്ചു പ്രവർത്തനങ്ങൾ അങ്ങോട്ടു മാറി. ഈ നാലു നില കെട്ടിടത്തിന് കേരള - കേന്ദ്ര സാഹിത്യ അക്കാദമികളുടെ ധന സഹായവും ലഭിച്ചു. നിരവധി സംഗീത ഉപകരണങ്ങളുടെയും പല കലാരൂപങ്ങളുടെയും പരിശീലനം ഇവിടെ നൽകിത്തുടങ്ങി. അക്കാലത്തേ ആരംഭിച്ച ഗാനമേള ട്രൂപ്പ് സംസ്ഥാനത്തിനകത്തും പുറത്തും ഏറെ ശ്രദ്ധേയമായിരുന്നു. പ്രശസ്ത ഗായകരായ മെഹബൂബ്, ജോബി ജോസ്, ജോളി എബ്രഹാം, ബേബി സുജാത, ജെൻസി തുടങ്ങിയവർ കലാഭവന്റെ അഭിമാന കലാകാരർ ആയിരുന്നു. ഇവർക്ക് പുറമേ യേശുദാസ്, വാണിജയറാം, ബി. വസന്ത, എസ്. ജാനകി, പി. ജയചന്ദ്രൻ തുടങ്ങിയവരും ഗാനമേളകളിൽ പലപ്പോഴായി പങ്കെടുത്തിട്ടുണ്ട്. കലാഭവൻ റിക്കോർഡുകൾ പ്രസിദ്ധമായിരുന്നു. വിവിധ് ഭാരതി, സിലോൺ റേഡിയോ എന്നിവടങ്ങളിൽ സ്ഥിരമായി ഇവ പ്രക്ഷേപണം ചെയ്തിരുന്നു. ഫാ. ആബേൽ രചിച്ച് കെ.കെ. ആന്റണി സംഗീതം നൽകിയ 'ഈശ്വരനെ തേടി ഞാൻ നടന്നു" എന്ന ഗാനം ഏറെ പ്രസിദ്ധമായിരുന്നു.[2]
പി.ജെ. ആന്റണി രചിച്ച് മങ്കട രവിവർമ്മ സംവിധാനം ചെയ്ത കുഞ്ഞിക്കൈകൾ എന്ന സിനിമ ഇക്കാലത്ത് കലാഭവൻ നിർമ്മിച്ചു. കുട്ടികൾക്ക് ഏറെ പ്രാധാന്യം നൽകി നിർമ്മിച്ച ഈ ചിത്രത്തിനായി ജി. ശങ്കരക്കുറുപ്പ് ഗാനങ്ങളെഴുതി. കലാഭവൻ സ്റ്റുഡിയോസ്, കലാഭവൻ തിയറ്റർ സ്കൂൾ, കലാഭവൻ തീയറ്റേഴ്സ് എന്നിവയും പ്രവർത്തനമാരംഭിച്ചു. സി.എൻ. ശ്രീകണ്ഠൻ നായരുടെയും പിന്നീട് പി.ജെ. ആന്റണിയുടെയും നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. കെ. അയ്യപ്പപണിക്കർ, പികെ. വേണുക്കുട്ടൻ തുടങ്ങി നിരവധി പ്രശസ്തർ നാടക കളരിയുമായി സഹകരിച്ചു. 1972 ൽ സെന്റ് വിൻസെന്റ് ഡി പോൾ എന്ന നാടകത്തോടെ പ്രൊഫഷണൽ നാടക അവതരണവും ആരംഭിച്ചു. അന്തിച്ചുവപ്പ്, വേദം, യാത്ര തുടങ്ങിയ നാടകങ്ങളും സമിതി അവതരിപ്പിച്ചു.[3]
കലാഭവനിൽ നിന്നും ചലച്ചിത്രമേഖലയിലെത്തിയ പ്രശസ്തർ
[തിരുത്തുക]- സിദ്ദിഖ് (സംവിധായകൻ)
- ലാൽ
- ജയറാം
- ദിലീപ്
- കലാഭവൻ മണി
- എൻ.എഫ്. വർഗ്ഗീസ്
- സൈനുദ്ദീൻ
- കലാഭവൻ നവാസ്
- കലാഭവൻ സന്തോഷ്
- കലാഭവൻ പ്രജോദ്
- കെ.എസ്. പ്രസാദ്
അവലംബം
[തിരുത്തുക]- ↑ "ഫാദർ ആബേൽ സി.എം.ഐ.യുടെ കലാഭവൻ കയ്യടക്കിയതിനെതിരേ സി.എം.ഐ. സഭ നിയമനടപടിക്ക്". ദീപിക. Archived from the original on 27 മേയ് 2013. Retrieved 27 മേയ് 2013.
- ↑ Kalabhavan Decennial (1 ed.). കൊച്ചി: Kalabhavan (published 01.01.1979). 1979. pp. 19–26.
{{cite book}}
: Check date values in:|year=
and|publication-date=
(help)CS1 maint: date and year (link) CS1 maint: year (link) - ↑ വലിയ താഴത്ത് (1979). "1979 – Kalabhavan Decennial". https://gpura.org/item/1979-kalabhavan-decennial. Kalabhavan. Retrieved 09. March 2025.
{{cite web}}
: Check date values in:|access-date=
(help); External link in
(help)|website=