സജി സുരേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സജി സുരേന്ദ്രൻ
ജനനം തിരുവനന്തപുരം
തൊഴിൽ ചലച്ചിത്രസംവിധായകൻ

മലയാളചലച്ചിത്ര-ടെലിവിഷൻ സീരിയൽ സംവിധായകനാണ് സജി സുരേന്ദ്രൻ. 2009-ൽ പുറത്തിറങ്ങിയ ഇവർ വിവാഹിതരായാൽ ആണ് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം.

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സജി സുരേന്ദ്രൻ ജനിച്ചത്. ലൂർദ്സ് മൗണ്ട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മഹാത്മാഗാന്ധി കോളേജിൽ നിന്ന് ബിരുദം നേടി. അവിടത്തെ വിദ്യാഭ്യാസത്തിനിടയിൽ തന്നെ ഏതാനും ടി.വി. പരമ്പരകളിൽ അഭിനയിക്കുകയും സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് മാനസം, മേഘം, ആലിപ്പഴം, മന്ദാരം, അമ്മയ്ക്കായ് തുടങ്ങിയ പരമ്പരകൾ സംവിധാനം ചെയ്തു. 2009-ൽ പുറത്തിറങ്ങിയ ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രസംവിധായകനാകുന്നത്. അതിന് ശേഷം ഹാപ്പി ഹസ്ബന്റ്സ്, ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായി.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]

ചലച്ചിത്രം വർഷം തിരക്കഥ അഭിനേതാക്കൾ
ഇവർ വിവാഹിതരായാൽ 2009 കൃഷ്ണ പൂജപ്പുര ജയസൂര്യ, ഭാമ
ഹാപ്പി ഹസ്ബന്റ്സ് 2010 കൃഷ്ണ പൂജപ്പുര ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, ഭാവന, സംവൃത സുനിൽ, വന്ദന, റിമ കല്ലിങ്കൽ
ഫോർ ഫ്രണ്ട്സ് 2010 കൃഷ്ണ പൂജപ്പുര ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ
കുഞ്ഞളിയൻ 2012 കൃഷ്ണ പൂജപ്പുര ജയസൂര്യ, അനന്യ
ഹസ്ബ്ന്റ്സ് ഇൻ ഗോവ 2012 കൃഷ്ണ പൂജപ്പുര ജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്ത്, ലാൽ, ഭാമ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ
"https://ml.wikipedia.org/w/index.php?title=സജി_സുരേന്ദ്രൻ&oldid=2329641" എന്ന താളിൽനിന്നു ശേഖരിച്ചത്