ഉള്ളടക്കത്തിലേക്ക് പോവുക

ജോജു ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോജു ജോർജ്ജ്
Born (1977-10-22) 22 ഒക്ടോബർ 1977 (age 48) വയസ്സ്)
Other namesജോജു മാള
Occupation(s)അഭിനേതാവ്, നിർമ്മാതാവ്[1]
Years active1999 - മുതൽ
Awards2015ലെ കേരള സംസ്ഥാന സർക്കാർ ജൂറി പുരസ്കാരം

ഒരു മലയാളചലച്ചിത്ര നടനും നിർമ്മാതാവുമാണ് ജോജു ജോർജ്ജ്. മഴവിൽ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോല, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018-ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരവും (പ്രത്യേക പരാമർശം) ലഭിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

1977 ഒക്ടോബർ 22-ന് തൃശൂർ ജില്ലയിലെ മാളക്കടുത്ത് കുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. ഹൈസ്കൂൾ വിദ്യാഭ്യാസം കുഴൂർ ജി.എച്ച്.എസ്.എസിലും തുടർപഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമായിരുന്നു. 1991-ൽ സംവിധാനസഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് വന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് ആദ്യചിത്രം. 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. ജോസഫ് എന്ന ചലച്ചിത്രത്തിലെ റ്റൈറ്റിൽ റോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ചാർളി എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്.

അബ്ബയാണ് ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ.

പുരസ്കാരങ്ങൾ

[തിരുത്തുക]

സിനിമകൾ

[തിരുത്തുക]
വർഷംസിനിമയുടെ പേര്വേഷം
1995മഴവിൽ കൂടാരംസിബി ജേക്കബ്
1999ഫ്രണ്ട്സ്
ഇൻഡിപെൻഡൻസ്
2000ദാദാസാഹിബ്സക്കീർ അലി
2001രാക്ഷസരാജാവ്
രാവണപ്രഭുപോലീസ് ഓഫീസർ
പ്രജ
2003പട്ടാളം
വാർ ആന്റ് ലവ്
മനസ്സിനക്കരെ
2004വജ്രം
ഫ്രീഡം
ബ്ലാക്ക്
2005ഫിംഗർപ്രിന്റ് (ചലച്ചിത്രം)സി.ഐ. ശേഖർ
ചാന്ത്‌പൊട്ട്
2006വാസ്തവം ബഷീർ
2007ഡിറ്റക്ടീവ്ശേഖർ
നാദിയ കൊല്ലപ്പെട്ട രാത്രിസെൽവൻ
റോക്ക് & റോൾ
2008മുല്ല
അണ്ണൻ തമ്പിപ്രകാശൻ
സുൽത്താൻ
തിരക്കഥ
ട്വന്റി 20
2010കൊക്ക്ടെയിൽആനന്ദ്
ബെസ്റ്റ് ആക്ടർ
2011റേസ്
ഡബിൾസ്
സെവൻസ്രമേശൻ
ഇന്ത്യൻ റുപ്പി
ബ്യൂട്ടിഫുൾ
2012ഓർഡിനറിസെബാസ്റ്റ്യൻ
ഔട്ട്സൈഡർആന്റണി
മായാമോഹിനിപോലീസ് ഓഫീസർ
മല്ലുസിംഗ്
തട്ടത്തിൻ മറയത്ത്വിശ്വവൻ
റൺ ബേബി റൺഷിബു
ട്രിവാൻഡ്രം ലോഡ്ജ്
ജവാൻ ഓഫ് വെള്ളിമലവിനു
ഐ ലൗ മി
2013മൈ ഫാൻ രാമു
കമ്മത്ത് & കമ്മത്ത്മാളികപ്പുരത്ത് ടോമിച്ചൻ
ഡേവിഡ് & ഗോലിയാത്ത്
കിളി പോയിടോണി
നത്തോലി ഒരു ചെറിയ മീനല്ല
സൗണ്ട് തോമചാക്കോ
ഹോട്ടൽ കാലിഫോർണിയഭരത് ചന്ദ്രൻ ഐ.പി.എസ്
നേരം
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയുംചക്ക സുഖു
ഡി കമ്പനി
വിശുദ്ധൻ
എസ്കേപ്പ് ഫ്രം യുഗാണ്ടഗൗതം
20141983ക്രിക്കറ്റ് കോച്ച്
മോസയിലെ കുതിരമീനുകൾമാത്യൂ പി മാത്യൂ
ആംഗ്രി ബേബീസ് ഇൻ ലവ്അലക്സ് മാളിയേക്കൽ
വേഗംജോർജ്ജ്
മംഗ്ലീഷ്
അവതാരം
രാജാധിരാജഅയ്യപ്പൻ
മണിരത്നംമകുടി ദാസ്
ഹോംലി മീൽസ്മ്യൂസിക് ഡയറക്ടർ
ഓടും രാജ ആടും റാണി
ദി ഡോൾഫിൻസ്
കാർണവർ
കസിൻസ്ടോണി
2015മിലിഎബി
ഒന്നാം ലോക മഹായുദ്ധം അനിരുദ്ധ്
ഒരു സെക്കന്റ് ക്ലാസ്സ് യാത്രജോളി കുര്യയൻ
ലുക്ക ചുപ്പിറഫീഖ്
ലോഹംപല്ലൻ ഡേവിസ്
2016ആക്ഷൻ ഹീറോ ബിജുഹെഡ് കോൺസ്റ്റബിൾ മിനിമോൻ
ഹലോ നമസ്തേജയ മോഹൻ
ഇൻസ്പറ്റർ ദാവൂദ് ഇബ്രാഹിംവാസു
10 കല്പനകൾവക്കച്ചൻ
2017ഫുക്രിഉസ്മാൻ
കുഞ്ഞു ദൈവംഷിബു
ടേക്ക് ഓഫ്
രാമന്റെ ഏദൻ തോട്ടംഎൽവിസ്
കടങ്കഥ
ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ
ഉദാഹരണം സുജാതഹെഡ് മാസ്റ്റർ
മെല്ലെ
ഹിസ്റ്ററി ഓഫ് ജോയ്പോലീസ്
2018കളിസി.ഐ. തിലകൻ.ടി
പൂമരംപോലീസ് ഇൻസ്പെക്ടർ
ഞാൻ മേരിക്കുട്ടിപോലീസ് ഇൻസ്പെക്ടർ
ചാലക്കുടിക്കാരൻ ചങ്ങാതിരാജ് കുമാർ
ജോസഫ്ജോസഫ്
ഒറ്റയ്ക്കൊരു കാമുകൻഅനന്ദകൃഷ്ണൻ
2019ലോനപ്പന്റെ മാമോദിസബാബു
ജൂൺജോയ് (ജൂണിന്റെ അച്ഛൻ)
വൈറസ്ബാബു
പൊറിഞ്ചു മറിയം ജോസ്പൊറിഞ്ചു
ചോലബോസ്
വലിയ പെരുന്നാൾപെരുമ്പാവൂർ ശിവൻകുട്ടി
2020ട്രാൻസ്
ഹലാൽ ലവ് സ്റ്റോറിഡയറക്ടർ സിറാജ്
2021ചുരുളി
വൺബേബിച്ചൻ
ആണും പെണ്ണും
നായാട്ട് മണിയൻ
ജഗമേ തൻന്തിരം
മാലിക്അൻവർ അലി ഐ.എ.എസ് / സബ് കളക്ടർ
തുറമുഖം

വിവാദം

[തിരുത്തുക]

2021 നവംബർ 1 ന്, ആവർത്തിച്ചുള്ള ഇന്ധന വിലവർദ്ധനവിനെതിരെ പാർട്ടി പ്രവർത്തകരുടെ റോഡ് ഉപരോധത്തെ ചോദ്യം ചെയ്ത ജോജുവിനെ കൊച്ചിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിനിടെ ഇദ്ദേഹത്തിന്റെ വാഹനവും തകർക്കുകയും ചെയ്തു.കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റോഡ് ഉപരോധം പോലുള്ള പരമ്പരാഗത സമര രീതികൾ മാറേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ലെന്നും ഇന്ധന വില വർദ്ധനയുടെ സമരത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.[അവലംബം ആവശ്യമാണ്] ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളിലെ ചില അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചാവിഷയമായി മാറി.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  1. "'Charlie' First Poster: Dulquer Salmaan Spotted in Trendy New Look". IBTimes (15 June 2015). Retrieved on 2015-5-15.
  2. "Kerala State Film Awards" (Press release). {{cite press release}}: Text "Here's the complete winners list" ignored (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജോജു ജോർജ്

"https://ml.wikipedia.org/w/index.php?title=ജോജു_ജോർജ്&oldid=4459688" എന്ന താളിൽനിന്ന് ശേഖരിച്ചത്