അനുശ്രീ
അനുശ്രീ [1] | |
---|---|
![]() അനുശ്രീ 2017-ൽ | |
ജനനം | [2] | ഒക്ടോബർ 24, 1990
മറ്റ് പേരുകൾ | അനുശ്രീ നായർ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2012–സജീവം |
മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് അനുശ്രീ (ജനനം: 24 ഒക്ടോബർ 1990) 2012-ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി[3]
ജീവിതരേഖ[തിരുത്തുക]
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ കുമുകഞ്ചേരി എന്ന ഗ്രാമത്തിൽ ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളയുടേയും ശോഭയുടേയും ഇളയ മകളായി 1990 ഒക്ടോബർ 24 ന് ജനിച്ചു. ഏക സഹോദരൻ അനൂപ്. മലയാള ചലച്ചിത്ര രംഗത്തുള്ള ഒരു നായികയാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി[4]
അഭിനയിച്ച സിനിമകൾ[തിരുത്തുക]
- ഡയമണ്ട് നെക്ലേസ് 2012
- റെഡ് വൈൻ 2012
- ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 2012
- പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും 2013
- വെടിവഴിപാട് 2013
- മൈ ലൈഫ് പാർട്ട്ണർ 2014
- നാക്കു പെൻറ നാക്കു ടാക്ക 2014
- ആംഗ്രി ബേബീസ് ഇൻ ലവ് 2014
- ഇതിഹാസ 2014
- കുരുത്തം കെട്ടവൻ 2014
- പേടിത്തോണ്ടൻ 2014
- സെക്കൻ്റ്സ് 2014
- ചന്ദ്രേട്ടൻ എവിടയാ 2015
- രാജമ്മ @ യാഹൂ 2015
- മഹേഷിൻ്റെ പ്രതികാരം 2015
- ഒപ്പം 2016
- കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ 2016
- ഒരു സിനിമാക്കാരൻ 2017
- ദൈവമെ കൈതൊഴാം കെ.കുമാറാകണം 2017
- ആദി 2018
- പഞ്ചവർണ്ണ തത്ത 2018
- ആനക്കള്ളൻ 2018
- ഓട്ടോർഷ 2018
- മധുരരാജ 2019
- സേഫ് 2019
- ഉൾട്ട 2019
- പ്രതി പൂവൻകോഴി 2019
- മൈ സാൻറാ 2019
അവലംബം[തിരുത്തുക]
- ↑ "Official Facebook page".
- ↑ "Mangalam - Varika 15-Dec-2014". Mangalamvarika.com. മൂലതാളിൽ നിന്നും 2014-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-26. Archived 2015-11-27 at the Wayback Machine.
- ↑ https://m3db.com/anusree
- ↑ https://www.mathrubhumi.com/mobile/women/interview/actress-anusree-open-up-about-her-career-and-dreams-1.5397747[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.manoramaonline.com/movies/movie-news/2017/04/17/actress-anusree-interview-pulimurugan-story.html