Jump to content

പ്രതി പൂവൻകോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രതി പൂവൻകോഴി
സംവിധാനംറോഷൻ ആൻഡ്രൂസ്
നിർമ്മാണംഗോകുലം ഗോപാലൻ
രചനഉണ്ണി.ആർ
തിരക്കഥഉണ്ണി.ആർ
അഭിനേതാക്കൾ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംജി.ബാലമുരുകൻ
ചിത്രസംയോജനംഎ.ശ്രീകർ പ്രസാദ്
സ്റ്റുഡിയോശ്രീ ഗോകുലം മൂവീസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്5.50 കോടി

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2019 ഡിസംബർ 20ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ത്രില്ലർ-ഡ്രാമ ചലച്ചിത്രമാണ് പ്രതി പൂവൻകോഴി (English:Prathy Poovankozhy).മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായിക. വസ്ത്രശാലയിലെ സെയിൽസ് ഗേളായ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തിയത്. അനുശ്രീ, സൈജു കുറുപ്പ്, അലൻസിയർ, എസ്.പി.ശ്രീകുമാർ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന അഭിനേതാക്കൾ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഉണ്ണി ആർ ആണ്. ഉണ്ണി ആറിന്റെ സങ്കടം എന്ന ചെറുകഥയാണ് ഈ ചിത്രത്തിനാധാരം. ജി. ബാലമുരുകൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദറാണ്. ഹൗ ഓൾഡ് ആർ യൂ എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും, മഞ്ജു വാര്യരും ഒന്നിച്ച ചിത്രവും കൂടിയാണിത്. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചു.റോഷൻ ആൻഡ്രൂസ് ഈ ചിത്രത്തിൽ ആന്റപ്പൻ എന്ന പ്രതിനായക വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ഒരു തുണിക്കടയിലെ തൂപ്പുകാരിയായ ഷീബ(ഗ്രേസ് ആന്റണി),സെയിൽസ് ഗേളായ റോസ്സമ്മ(അനുശ്രീ),മാധുരി(മഞ്ജു വാര്യർ) എന്നിവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷന്മാർ അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം.

കഥാസാരം[തിരുത്തുക]

നഗരത്തിലെ പ്രമുഖ വസ്ത്ര ശാലയിലെ സെയിൽസ് ഗേളാണ് മാധുരി(മഞ്ജു വാര്യർ). സാധാരണക്കാരിയായ മാധുരിയുടെ വീട്ടിൽ അമ്മമാത്രമാണുള്ളത്. സെൽസ് ഗേൾ ജോലിയിൽ നിന്നുമുള്ള വരുമാനവും തയ്യലും നടത്തിയാണ് മാധുരിയും അമ്മയും ജീവിക്കുന്നത്.അങ്ങനെ അവരുടെ ജീവിതം മുന്നോട്ടു പോകവേ ഒരിക്കൽ അപരിചിതനായ ഒരാൾ ബസിൽ വെച്ച് മാധുരിയെ അപമാനിക്കുന്നു. ശരീരത്തിൽ മോശമായി ഒരാൾ സ്പർശിച്ചപ്പോൾ ആദ്യം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോവുകയാണ് മാധുരി. എന്നാൽ പിന്നീട് ആ പൂവൻ കോഴിയെ തിരഞ്ഞ് മാധുരി ഇറങ്ങുന്നു.തന്നെ മോശമായി സ്പർശിച്ച ആളെ തിരിച്ച് തല്ലണമെന്നായിരുന്നു മാധുരിക്ക്. അന്വേഷണത്തിലൊടുവിൽ തന്നോട് മോശമായി പെരുമാറിയത് ഗുണ്ടയായ ആന്റപ്പൻ (റോഷൻ ആൻഡ്രൂസ്) ആണെന്ന് മാധുരി കണ്ടെത്തുന്നു.എന്നാൽ ഗുണ്ടയാണെന്ന് അറിഞ്ഞെങ്കിലും പിന്നോട്ട് പോകാൻ മാധുരി തയ്യാറായിരുന്നില്ല. അയാളെ അടിക്കുക തന്നെയാണ് മാധുരിയുടെ ലക്ഷ്യം. തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മഞ്ജു വാര്യർ മാധുരി
അനുശ്രീ റോസമ്മ/മാധുരിയുടെ സുഹൃത്ത്
സൈജു കുറുപ്പ് സബ് ഇൻസ്പെക്ടർ ശ്രീനാഥ്.കെ
അലൻസിയർ ഗോപി
റോഷൻ ആൻഡ്രൂസ് അന്റപ്പൻ/ആന്റപ്പൻ ജോസഫ്
ഗ്രേസ് ആന്റണി ഷീബ
അരിസ്റ്റോ സുരേഷ് നാട്ടുകാരൻ
എസ്.പി ശ്രീകുമാർ ചാക്കോ
അംബരീഷ്
ദിവ്യ പ്രഭ ജോളി/ആന്റപ്പൻറ്റെ ഭാര്യ
ശശികല
ചാലി പാല മാധുരിയുടെ തൊഴിലുടമ
ജയശങ്കർ വെറ്റില കച്ചവടക്കാരൻ
ശേഖർ മേനോൻ ഹാപ്പി മോൻ
കീർത്തന പൊതുവാൾ ഷീല

നിർമ്മാണം[തിരുത്തുക]

വളരെ യാദൃച്ഛികമായാണ് റോഷൻ ആൻഡ്രൂസ് പ്രതി പൂവൻകോഴി എന്ന സിനിമയുടെ കഥ കേൾക്കുന്നത്. റോഷനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാർസ്യ എന്ന സിനിമയുടെ പ്രാരംഭ ചർച്ചകൾക്കിടയിലാണ് ഉണ്ണി ആർ അദ്ദേഹത്തിനോട് ഒരു കഥ പറയുന്നത്. കഥ കേട്ടപ്പോൾത്തന്നെ റോഷൻ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ അവർ പിരിഞ്ഞു.

പിന്നീട്, ചിത്രം ചെയ്യണമെന്നുള്ള തീരുമാനം എടുത്തു. പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല.ഉണ്ണി ആറിൻറ്റെ ഏറെ ചർച്ച ആയ നോവലാണ് പ്രതി പൂവൻകോഴി. റോഷൻ ഉണ്ണിയോട് ചോദിച്ചു, ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? അദ്ദേഹം കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിർബന്ധമാണോ? നിർബ്ബന്ധമാണ് റോഷൻ പറഞ്ഞു.അങ്ങനെ ഈ ചിത്രത്തിന് പ്രതി പൂവൻകോഴി എന്ന പേര് വീണു.

റിലീസ്[തിരുത്തുക]

മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യമായി പങ്കുവച്ചത്.മൂന്ന് പൂവൻ കോഴികളും മഞ്ജുവുമാണ് പോസ്റ്ററിൽ. ആകാംക്ഷ സൃഷ്ടിക്കുന്ന പോസ്റ്റർ, മഞ്ജു വാര്യരുടെ ഒരു കണ്ണിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം പ്രകടമാകുന്ന ട്രെയിലർ 2019 ഡിസംബർ 1ന് പുറത്തു വന്നു. നിഗൂഡത നിറഞ്ഞ വിഷ്വലോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.ചിത്രത്തിലെ ഒട്ടുമിക്ക അഭിനേതാക്കളേയും ട്രെയിലറിൽ കാണുവാൻ സാധിക്കും.

ചിത്രം 2019 ഡിസംബർ 20-ന് പ്രദർശനത്തിനെത്തി.

സംഗീതം[തിരുത്തുക]

അനിൽ പനച്ചൂരാൻ വരികളെഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണം പകർന്നു.ഈ ചിത്രത്തിലെ ആദ്യ ഗാനം 2019 നവംബർ 21ന് പുറത്ത് വന്നു.

പ്രതി പൂവൻകോഴി
# ഗാനംSinger(s) ദൈർഘ്യം
1. "എനിന്ന എന്തിനെന്ന"  പി.ജയചചന്ദൻ,അഭയ ഹിരൺമയി  

അവലംബം[തിരുത്തുക]

ആ കണ്ണുകളിൽ പകയോ, രോഷമോ? പ്രതി പൂവൻകോഴി ഫസ്റ്റ് ലുക്ക് https://www.mathrubhumi.com/mobile/ Archived 2019-08-25 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=പ്രതി_പൂവൻകോഴി&oldid=3638069" എന്ന താളിൽനിന്ന് ശേഖരിച്ചത്