ആംഗ്രി ബേബീസ് ഇൻ ലവ്
ആംഗ്രി ബേബീസ് ഇൻ ലവ് | |
---|---|
സംവിധാനം | സജി സുരേന്ദ്രൻ |
നിർമ്മാണം | ദർശൻ രവി |
രചന | കൃഷ്ണ പൂജപ്പുര |
അഭിനേതാക്കൾ | അനൂപ് മേനോൻ ഭാവന |
സംഗീതം | ബിജിബാൽ |
ഗാനരചന | രാജീവ് ആലുങ്കൽ അനൂപ് മേനോൻ |
ഛായാഗ്രഹണം | അനിൽ നായർ |
ചിത്രസംയോജനം | മനോജ് |
സ്റ്റുഡിയോ | ഡിമാക് ക്രിയേഷൻസ് |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ മലയാള റൊമാന്റിക് കോമഡി ചലച്ചിത്രമാണ് ആംഗ്രി ബേബീസ് ഇൻ ലവ്. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.[2] അനൂപ് മേനോൻ , ഭാവന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[3] ഡിമാക് ക്രിയേഷൻസിന്റെ ബാനറിൽ ദർശൻ രവിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[4]
കഥാസാരം
[തിരുത്തുക]സ്റ്റിൽ ഫോട്ടോഗ്രാഫറായ ജീവൻ പോൾ (അനൂപ് മേനോൻ) സാറാ തോമസുമായി ഭാവന പ്രണയത്തിലാകുന്നു. സാറയുടെ വിവാഹത്തിന്റെ അന്ന് ജീവൻ സാറയുടെ വരന്റെ മുന്നിൽ വെച്ച് താനും സാറയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതോടെ വിവാഹം മുടങ്ങുന്നു. സാറയുടെ വീട്ടുകാർ എതിർക്കുന്നതോടെ ജീവനുമായി സാറ മുംബൈയിലേക്ക് ഒളിച്ചോടുന്നു.[5] ഒരു വർഷത്തിന് ശേഷം ഇരുവരും വിവാഹ മോചനത്തിനായി കോടതിയിലെത്തുന്നു. വീണ്ടും ഒരു ആറ് മാസം കൂടി ഒരുമിച്ച് താമസിക്കാൻ കോടതി ഇവരോട് നിർദ്ദേശിക്കുന്നു. [6]
അഭിനേതാക്കൾ
[തിരുത്തുക]- അനൂപ് മേനോൻ - ജീവൻ പോൾ
- ഭാവന - സാറ തോമസ്
- അരുൺ - ദീപക്
- നിഷാന്ത് സാഗർ - അൻവർ
- പാർവ്വതി നായർ
- പി. ബാലചന്ദ്രൻ -മാധവൻ
- നോബി മാർക്കോസ്
- അനുശ്രീ - സെൽവി
- ജോജു ജോർജ്ജ് - അലക്സ് മാളിയേക്കൽ
- മുക്ത
- അദിതി രവി - മരിയ
- രോമാഞ്ച് രാജേന്ദ്രൻ
- ഷാജു ശ്രീധർ
സൗണ്ട് ട്രാക്ക്
[തിരുത്തുക]ഗാനരചന: അനൂപ് മേനോൻ , രാജീവ് ആലുങ്കൽ സംഗീത സംവിധാനം: ബിജിബാൽ
# | Title | Singer(s) |
---|---|---|
1 | "ഏദൻ തോട്ടം (മായാ തീരം)" | നിഖിൽ മാത്യു, റിമി ടോമി |
2 | "ഇവർ അനുരാഗികൾ" | ബിജിബാൽ |
3 | "മേലെ ചേലോടെ" | വിജയ് യേശുദാസ് |
4 | "സിന്ദഗി" | സൗമ്യ രാമകൃഷ്ണൻ |
അവലംബം
[തിരുത്തുക]- ↑ http://entertainment.oneindia.in/malayalam/movies/angry-babies-in-love.html
- ↑ http://www.thehindu.com/features/cinema/angry-babies-in-love-bitter-realities/article5071386.ece
- ↑ http://www.rediff.com/movies/report/south-first-look-anoop-menons-angry-babies-in-love/20130711.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-10. Retrieved 2020-11-30.
- ↑ "Angry Babies In Love (U)". FilmiBeat. Retrieved 21 November 2014.
- ↑ "Angry Babies Review". Nowrunning. Archived from the original on 2021-05-09. Retrieved 21 November 2014.