പി. ബാലചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പി. ബാലചന്ദ്രൻ
P. Balachandran.jpg
പി. ബാലചന്ദ്രൻ
ജനനം(1952-02-02)ഫെബ്രുവരി 2, 1952
തൊഴിൽനാടകകൃത്ത്‌, തിരക്കഥാകൃത്ത്, സംവിധായകൻ
പങ്കാളി(കൾ)ശ്രീലത ചന്ദ്രൻ
കുട്ടികൾശ്രീകാന്ത്‌ ചന്ദ്രൻ , പാർവതി ചന്ദ്രൻ
അവാർഡുകൾകേരള സാഹിത്യ അക്കാദമി അവാർഡ്‌

പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് പി. ബാലചന്ദ്രൻ (ജനനം : 2 ഫെബ്രുവരി 1952).

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം.മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ."ഇവൻ മേഘരൂപൻ" എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു. 1972 ഇൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം.സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. “മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി,ലഗോ,തീയറ്റർ തെറാപ്പി,ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

ഉള്ളടക്കം,അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി “വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം,ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പി ബാലചന്ദ്രന് “പാവം ഉസ്മാൻ[1][2]” നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989ൽ നേടി.”പ്രതിരൂപങ്ങൾ” എന്ന നാടകരചനക്കായിരുന്നു അത്. “പുനരധിവാസം” എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു.[3]

കൃതികൾ[തിരുത്തുക]

 • പാവം ഉസ്മാൻ
 • "പുനരധിവാസം” എന്ന ചിത്രത്തിന്റെ തിരക്കഥ

അഭിനയിച്ച സിനിമകൾ[തിരുത്തുക]

Year Title Role Notes
2013 ജിഞ്ചർ ചിത്രീകരണം തുടരുന്നു
കടൽ കടന്നൊരു മാത്തുക്കുട്ടി ചിത്രീകരണം തുടരുന്നു
ഹോട്ടൽ കാലിഫോർണിയ ശശി പിള്ള
ഇമ്മാനുവൽ ഗോപിനാഥൻ നായർ
ദാവീദ്‌ & ഗോലിയാത്ത് ഫാദർ ജെറാൾഡ്
ഇത് പാതിരാമണൽ
നത്തോലി ഒരു ചെറിയ മീനല്ല ദ്രോണർ
അന്നയും റസൂലും റഷീദ്‌
2012 പോപ്പിൻസ്
ട്രിവാൻഡ്രം ലോഡ്ജ് കോര
2011 ബ്യൂട്ടിഫുൾ വക്കീൽ
2006 മഹാസമുദ്രം മരയ്ക്കാർ
2003 ഇവർ മിന്നൽ തങ്കൻ
2002 ശേഷം
ശിവം
മലയാളിമാമന് വണക്കം
2001 വക്കാലത്ത് നാരായണൻകുട്ടി രേവതിയുടെ അച്ചൻ
1999 ജലമർമരം
1996 അഗ്നിദേവൻ ഇടക്ക

തിരക്കഥ രചിച്ച സിനിമകൾ[തിരുത്തുക]

 • ഉള്ളടക്കം,
 • അങ്കിൾ ബൺ
 • പവിത്രം
 • തച്ചോളി വർഗ്ഗീസ് ചേകവർ
 • അഗ്നിദേവൻ(വേണുനാഗവള്ളിയുമൊത്ത്)
 • മാനസം,
 • പോലീസ്
 • കമ്മട്ടിപ്പാടം  {| class="wikitable" !Release date |
 • 20 May 2016 |}

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സാഹിത്യ അക്കാദമി അവാർഡ്
 • കേരളസംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989
 • 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ്
 • മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും
 • 2011 ലെ കേരള ചലച്ചിത്ര അവാർഡ്

അവലംബം[തിരുത്തുക]

 1. http://www.mathrubhumi.com/books/awards.php?award=14
 2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
 3. http://www.m3db.com/node/22397

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._ബാലചന്ദ്രൻ&oldid=2487182" എന്ന താളിൽനിന്ന് ശേഖരിച്ചത്