കുഞ്ഞളിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുഞ്ഞളിയൻ
പോസ്റ്റർ
സംവിധാനംസജി സുരേന്ദ്രൻ
നിർമ്മാണംടോമിച്ചൻ മുളകുപ്പാടം
രചനകൃഷ്ണ പൂജപ്പുര
അഭിനേതാക്കൾ
സംഗീതം
ഗാനരചന
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംമനോജ് ഭായി
സ്റ്റുഡിയോമുളകുപാടം ഫിലിംസ്
വിതരണംമുളകുപാടം റിലീസ്
റിലീസിങ് തീയതി2012 ജനുവരി 6
രാജ്യംഇന്ത്യ
ഭാഷമലയാളം

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുഞ്ഞളിയൻ. ജയസൂര്യ, അനന്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1] കൃഷ്ണ പൂജപ്പുരയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്.

കഥാസംഗ്രഹം[തിരുത്തുക]

സഹോദരിമാരുടെയും അളിയന്മാരുടെയും അപമാനത്തെ തുടർന്ന് അവിടെ ജോലി നഷ്ടപ്പെട്ട ജയരാമൻ ദുബായിലേക്ക് പോകുന്നു. അതിനാൽ, തന്റെ പരാജയം കുടുംബത്തിൽ നിന്ന് മറയ്ക്കാൻ, അയാൾ ഒരു ലോട്ടറി നേടിയതായി നടിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് കുഞ്ഞളിയൻ. 2011 സെപ്റ്റംബർ അവസാനത്തോടെ പൊള്ളാച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്.

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ചെമ്പഴുക്ക (യുഗ്മഗാനം)"  വയലാർ ശരത്ചന്ദ്രവർമ്മകെ.ജെ. യേശുദാസ്, സുജാത മോഹൻ 4:39
2. "ആടാടും"  ബിയാർ പ്രസാദ്നിഷാദ്, ശ്രീനാഥ്, അഖില ആനന്ദ് 4:47
3. "കുഞ്ഞളിയാ"  അനിൽ പനച്ചൂരാൻഅഫ്സൽ, റിമി ടോമി 4:02
4. "ചെമ്പഴുക്ക"  വയലാർ ശരത്ചന്ദ്രവർമ്മകെ.ജെ. യേശുദാസ് 4:39

അവലംബം[തിരുത്തുക]

  1. "നർമം വിതറാൻ കുഞ്ഞളിയൻ". മാതൃഭൂമി. ശേഖരിച്ചത് 2012 January 6. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ഞളിയൻ&oldid=3670739" എന്ന താളിൽനിന്ന് ശേഖരിച്ചത്