ഉള്ളടക്കത്തിലേക്ക് പോവുക

ഗീത വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീത വിജയൻ
ജനനം (1972-06-22) ജൂൺ 22, 1972 (age 53) വയസ്സ്)[1]
തൊഴിൽടി.വി. നടി ചലച്ചിത്ര നടി

മലയാള ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഒരു അഭിനേത്രിയാണ് ഗീത വിജയൻ. ഇംഗ്ലീഷ്;Geetha Vijayan സിദ്ദിഖ്-ലാൽ സം‌വിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണ് ഗീത തിരശീലയിൽ ആദ്യമായി പ്രവേശിച്ചത് 85 ലധികം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും മൂന്ന് ഹിന്ദി ചിത്രങ്ങളും ഗീത അഭിനനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിലും ഗീത സജീവമാണ്. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചു, തമിഴിൽ അടുത്തിടെ ആധാർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നുള്ള താല്പര്യമില്ലായിരുന്ന ഗീതയെ അമ്മാവന്റെ മകളായ രേവതിയാണ് സിനിമയിൽ എത്തിച്ചത് [2] ഉത്തരചെമ്മീനാണ് ഗീത അഭിനയിക്കുന്ന എറ്റവും പുതിയ സിനിമ. [3]

ജീവിതരേഖ

[തിരുത്തുക]

തൃശൂരിലെ വാരിയത്ത് ലേനിൽ താമസിച്ചിരുന്ന പണിക്കവീട്ടിൽ അടിയാട്ട് വിജയന്റേയും ശാരദയുടേയും മകളായി 1972 ൽ ഗീത ജനിച്ചു. അച്ഛൻ ഒരു മ്യഗവൈദ്യനായിരുന്നു., അമ്മ വീട്ടമ്മയും.[4] ഗീത തന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരിലെ പ്രശസ്തമായ സേക്രട് ഹേർട് കോണ്വെന്റ് സെകന്ററി സ്കൂളിൽ നിന്നാണ് ചെയ്തത്. അതിനു ശേഷം ചെന്നൈയിലെ എതിരാജ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കി. ചലച്ചിത്ര നടിയായ രേവതി ഗീതയുടെ അമ്മാവന്റെ മകൾ ആണ് .[5] സഹോദരി മലേഷ്യയിൽ അക്കൗണ്ടന്റാണ്. ഗീതയുടെ അച്ഛനും അമ്മയും ഇപ്പോൾ സഹോദരിയുടെ കൂടെ മലേഷ്യയിലാണ്.

ആന്ധ്രയിൽ നിന്നുള്ള മോഡലും നടനുമായ സതീഷ് കുമാറാണ് ഗീതയുടെ ഭർത്താവ്. 1997 ലായിരുന്നു ഇവരുടെ വിവാഹം [6]

ചലച്ചിത്രരേഖ

[തിരുത്തുക]
ചിത്രംവർഷംനിർമ്മാണംസംവിധാനം
ഇൻ ഹരിഹർ നഗർ1990പ്രിയദർശനി പിക്ച്ചേഴ്സ്സിദ്ദിഖ് ലാൽ
കൺകെട്ട്‌1991അപ്പച്ചൻ (വി സി ജോർജ്ജ്)രാജൻ ബാലകൃഷ്ണൻ
ഗാനമേള1991അമ്പിളിഅമ്പിളി
നഗരത്തിൽ സംസാരവിഷയം1991മുംതാസ് ബഷീർതേവലക്കര ചെല്ലപ്പൻ
അപാരത1992ഐ വി ശശിഐ വി ശശി
ഗൃഹപ്രവേശം1992ശ്രീ ഭുവനേശ്വരി മൂവി ആർട്ട്സ്മോഹൻദാസ്‌
മാന്ത്രികച്ചെപ്പ്1992തുളസീധരൻഅനിൽ ബാബു
ഫസ്റ്റ്‌ ബെൽ1992വിഷ്വൽ മീഡിയ ക്രിയേഷൻപി ജി വിശ്വംഭരൻ
ഗാന്ധർവം1993സുരേഷ് ബാലാജിസംഗീത് ശിവൻ
സരോവരം1993ഏ ആർ രാജൻജേസി
വക്കീൽ വാസുദേവ്‌1993മീന അശോകൻപി ജി വിശ്വംഭരൻ
തേന്മാവിൻ കൊമ്പത്ത്1994എൻ ഗോപാലകൃഷ്ണൻപ്രിയദർശൻ
നന്ദിനി ഓപ്പോൾ1994സ്നേഹ മൂവീസ്മോഹൻ കുപ്ലേരി
മിന്നാരം1994ആർ മോഹൻപ്രിയദർശൻ
കാബൂളിവാല1994അബ്ദുൾ അസീസ്സിദ്ദിഖ് ലാൽ
മാന്നാർ മത്തായി സ്പീക്കിംഗ്1995മാണി സി കാപ്പൻമാണി സി കാപ്പൻ
മിമിക്സ്‌ ആക്ഷൻ 5001995ഹരികുമാരൻ തമ്പിബാലു കിരിയത്ത്
ശശിനാസ്‌1995വി‌ എം കോയതേജസ് പെരുമണ്ണ
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം1995സതീഷ് കുറ്റിയിൽ ,ഫസൽ വിളക്കുടി ,പ്രേംകുമാർ പറമ്പത്ത്കെ കെ ഹരിദാസ്
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്1995സജി തോമസ്അനിൽ ബാബു
ഉന്നതങ്ങളിൽ2001എ ജി അബ്രഹാംജോമോൻ
കിളിച്ചുണ്ടൻ മാമ്പഴം2003ആന്റണി പെരുമ്പാവൂർപ്രിയദർശൻ
തലപ്പാവ്‌2008മോഹൻമധുപാൽ
ലവ്‌ ഇൻ സിംഗപൂർ2009റാഫിറാഫി മെക്കാർട്ടിൻ
2 ഹരിഹർ നഗർ2009ലാൽ ,പി എൻ വേണുഗോപാൽലാൽ
സൂഫി പറഞ്ഞ കഥ2009സിലിക്കൺ മീഡിയപ്രിയനന്ദനൻ
പ്ലസ്‌ ടു2010ആർ രമേഷ് ബാബുഷെബി ചാവക്കാട്
സകുടുംബം ശ്യാമള2010എസ് ഗോപകുമാർരാധാകൃഷ്ണൻ മംഗലത്ത്
അഡ്വക്കേറ്റ് ലക്ഷ്മണൻ-ലേഡീസ് ഒൺലി2010എസ് മോഹൻപപ്പൻ പയറ്റുവിള
തസ്കര ലഹള2010അസീസ്‌ കടലുണ്ടിരമേഷ് ദാസ്
പുതുമുഖങ്ങൾ2010ഡോൺ അലക്സ് ,ബിജു ,മജീദ്
കരയിലേക്ക് ഒരു കടൽദൂരം2010സിദ്ദിഖ് മങ്കരവിനോദ് മങ്കര
കണ്ഡഹാർ2010സുനിൽ ചന്ദ്രിക നായർ ,മോഹൻ ലാൽമേജർ രവി
ചിത്രക്കുഴൽ2010ധിരുഭായ് ചൌഹാൻമജീദ് ഗുലിസ്ഥാൻ
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്2011ജഹാംഗീർ ഷംസ്പ്രിയനന്ദനൻ
ജനപ്രിയൻ2011മാമ്മൻ ജോൺ ,റീന എം ജോൺബോബൻ സാമുവേൽ
സ്നേഹാദരം2011ഗിരീഷ് കുന്നുമ്മൽഗിരീഷ് കുന്നുമ്മൽ
ഞ്ഞളിയൻ2012ടോമിച്ചൻ മുളകുപ്പാടംസജി സുരേന്ദ്രൻ
ഈ തിരക്കിനിടയിൽ2012ഷാജു തോമസ്സ് ആലുക്കൽഅനിൽ കാരക്കുളം
നമുക്ക് പാർക്കാൻ2012ജോയ് തോമസ് ശക്തികുളങ്ങരഅജി ജോൺ
കാശ്2012ഓ ജി സുനിൽ സുജിത് എസ് നായർസജിത്ത്
റെഡ് അലർട്ട്2012ജോണി പൗലോസ്എ കെ ജയൻ പൊതുവാൾ
ജിപ്‌സി2013 URasheed Ermappetti ,TV Nazarudeenരമേഷ് ദാസ്
മിസ്സ് ലേഖ തരൂർ കാണുന്നത്2013കെ കെ സുരേഷ് ചന്ദ്രൻഷാജിയെം
പോലീസ് മാമൻ2013വാണിവിശ്വനാഥ്ബി ആർ ജേക്കബ്
തോംസൺ വില്ല2014യുണൈറ്റഡ് മൂവി മേക്കേഴ്സ് ഓഫ് യു എസ് എഎബിൻ ജേക്കബ്‌
പറങ്കിമല2014വിജിൻസ് ,തോമസ് കൊക്കട്ട്സേനൻ പള്ളാശ്ശേരി
മൈ ലൈഫ് പാർട്‌ണർ2014റെജിമോൻ കപ്പപറമ്പിൽഎം ബി പത്മകുമാർ
മിത്രം2014വൈറ്റ് സ്വാൻ പ്രൊഡക്ഷൻസ് ജസ്പാൽഷണ്മുഖൻ
വില്ലാളിവീരൻ2014ആർ ബി ചൌധരിസുധീഷ് ശങ്കർ
കുരുത്തം കെട്ടവൻ2014ഷിജു ചെറുപന്നൂർഷിജു ചെറുപന്നൂർ
ദ റിപ്പോർട്ടർ2015കെ ആർ ബാബുരാജ് ,രാജു പണയംകുളംവേണു ഗോപൻ
ഉത്തര ചെമ്മീൻ2015ഹരിദാസ് ഹൈദ്രബാദ് ,അൻ‌വിത ഹരിബെന്നി ആശംസ
അപ്പവും വീഞ്ഞും2015എം റ്റി എം പ്രൊഡൿഷൻസ്വിശ്വനാഥൻ
താഴ്വാരക്കാറ്റ്‌2016 Pഎം മഹി ,മഞ്ജിത്ത്‌ ദിവാകർശ്യാം ഗോപാൽ
ഡി വൈ എസ് പി ശങ്കുണ്ണി അങ്കിൾ2016 Pകെ സി വർഗീസ്‌സൂര്യൻ കുനിശ്ശേരി
അമേയ2016 Pഅഷ്റഫ് മുഹമ്മദ്-
ഡോൺ‌ഡ് വറി ബി ഹാപ്പി2016 PTS Sreeraj ,Alex Ilamplasserilഷായിസൺ ഔസേപ്പച്ചൻ
103 KM2016 Pഫൈസൽ ഹംസ ,സാജൻ പി മാത്യുസുനിൽ സോമൻ
പുഴയും കണ്ണാടിയും2016 Pപി സന്തോഷ്പി.കെ.രവീന്ദ്രൻ
ലസാഗു ഉസാഗ2016 Pപ്രവീൺ വേണുഗോപാൽ ,ജിൻസ് വർഗ്ഗീസ്കിച്ചു ജോസ്
എജുക്കേഷൻ ലോൺ2016 Pഎം ടി വിനോദ്മോനി ശ്രീനിവാസൻ
കഥാന്തരം2016ബാബുരാജ് കെ ജോസഫ്കെ ജെ ബോസ്
ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ2016 Pരാജീവ്‌ ബാലകൃഷ്ണൻ
പോളേട്ടന്റെ വീട്2016 Pദീലീപ് നാരായണൻ-
തേനീച്ച2016 Pഅനില പ്ലാവോട്മോത്തി
ഒരു വാതിൽ കോട്ട2016 Pമോനി ശ്രീനിവാസൻ

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-09. Retrieved 2016-06-05.
  2. http://www.thehindu.com/features/friday-review/want-to-be-an-actress-forever/article7080697.ece
  3. http://origin.mangalam.com/cinema/location/310719[പ്രവർത്തിക്കാത്ത കണ്ണി]
  4. "മായാത്ത ഏകാന്ത‌ചന്ദ്രിക". manoramaonline.com. Retrieved 5 August 2015.
  5. "ഏകാന്തചന്ദ്രിക ഇവിടെയുണ്ട് !". manoramaonline. Retrieved 2 August 2015.
  6. "Mangalam varika 15 Oct 2012". mangalamvarika.com. Archived from the original on 2016-03-04. Retrieved 29 October 2013.
"https://ml.wikipedia.org/w/index.php?title=ഗീത_വിജയൻ&oldid=3919053" എന്ന താളിൽനിന്ന് ശേഖരിച്ചത്