മംത മോഹൻദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മംത മോഹൻദാസ്
ജനനം (1984-11-14) നവംബർ 14, 1984 (വയസ്സ് 34)
ബഹ്‌റൈൻ
തൊഴിൽഅഭിനേത്രി
പിന്നണിഗായിക
സജീവം2005—ഇതുവരെ

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയും പിന്നണിഗായികയുമാണ് മമത മോഹൻ‌ദാസ് (ജനനം: നവംബർ 14, 1984).

ആദ്യകാല ജീവിതം[തിരുത്തുക]

മമത ജനിച്ചത് ബഹ്‌റൈനിലാണ്. ഒരു മലയാളിയാണെങ്കിലും വളർന്നതും പന്ത്രണ്ടാം തരം വരെ വിദ്യാഭ്യാസം ചെയ്തതും ബഹ്‌റൈനിലാണ്. പിന്നീട് ബാംഗളൂരിൽ മൗണ്ട് കാർമൽ കലാലയത്തിൽ നിന്നും ബിരുദം നേടി.

വ്യക്തി ജീവിതം[തിരുത്തുക]

മംത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു.2011 ഡിസംബർ 28-ന് വ്യവസായിയും തന്റെ ബാല്യകാല സൃഹൃത്തും ആയ പ്രജിത്ത് എന്ന വ്യക്തിയുമായി മംതയുടെ വിവാഹം നടന്നു.2012 ഡിസംബറിൽ ദമ്പതികൾ വിവാഹമോചനത്തിനായി കോടതിയിൽ അപേക്ഷ നൽകി.

അഭിനയ ജീവിതം[തിരുത്തുക]

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലാണ് മമത ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും മമതയുടെ ഇതിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് സുരേഷ് ഗോപി നായകനായ അത്ഭുതം,ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇത് കൂടാതെ ചില തമിഴ് ചിത്രങ്ങളിലും മമത അഭിനയിച്ചു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു.

വർഷം ചിതം കഥാപാത്രം ഭാഷ കുറിപ്പ്
2005 മയൂഖം Indira Malayalam
2006 Bus Conductor Celina Malayalam
Adbutham Maria Malayalam
Lanka Lanka Lakshmi Malayalam
Madhuchandralekha Indulekha Malayalam
Sivappathigaram Charulatha Tamil
Baba Kalyani Madhumitha Ashokan Malayalam
2007 Big B Rimi Malayalam
Yamadonga Dhanalakshmi Telugu
2008 Gooli Ramya Kannada
Krishnarjuna Sathya Telugu
Victory Janaki Telugu
Kuselan Mamta Tamil Cameo appearance
Homam Dr. Lakshmi Telugu
Chintakayala Ravi Lavanya Telugu
King Swapna/Pooja Telugu
2009 Guru En Aalu Seema Tamil
Passenger Anuradha Malayalam Nominated, Filmfare Award for Best Actress - Malayalam
2010 Kedi Janaki Telugu
കഥ തുടരുന്നു വിദ്യാലക്ഷ്മി മലയാളം Winner, Filmfare Award for Best Actress - Malayalam
Winner, Kerala State Film Award for Second Best Actress[1]
Winner, Asianet Most Popular Actress Award
Nirakazhcha Shilpa Malayalam
Anwar Ayesha Begum Malayalam Winner, Asianet Most Popular Actress Award
The Thriller Malayalam Special appearance
Karayilekku Oru Kadal Dooram Gaadha Malayalam
2011 Race Niya Malayalam
Naayika Aleena Malayalam
2012 Padmasree Bharat Dr. Saroj Kumar Neelima Malayalam
Njanum Ente Familiyum Dr. Priya Malayalam
Arike Anuradha Malayalam
Thadaiyara Thaakka Priya Tamil
Jawan of Vellimala Anitha Malayalam
My Boss Priya Nair Malayalam
2013 സെല്ലുലോയ്ഡ് ജാനറ്റ് മലയാളം
Ladies & Gentlemen Anu Malayalam Filming
Angry Bird[2] Malayalam Pre-Production

അവലംബം[തിരുത്തുക]

  1. "Artistes' welfare priority: Ganesh". The Hindu. Chennai, India. 2011 May 23.
  2. http://www.metromatinee.com/News/Tabu%27s%205th%20Malayalam%20movie%20%20%27Angry%20Bird%27%20by%20Aji%20John.-5028-1

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മംത_മോഹൻദാസ്&oldid=2925513" എന്ന താളിൽനിന്നു ശേഖരിച്ചത്