ഞാനും എന്റെ ഫാമിലിയും
ദൃശ്യരൂപം
| ഞാനും എന്റെ ഫാമിലിയും | |
|---|---|
പോസ്റ്റർ | |
| സംവിധാനം | കെ.കെ. രാജീവ് |
| കഥ | ചെറിയാൻ കൽപകവാടി |
| നിർമ്മാണം | ജി.പി. വിജയകുമാർ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | വൈദി എസ്. പിള്ള |
| Edited by | വിനോദ് സുകുമാരൻ |
| സംഗീതം | എം.ജി. ശ്രീകുമാർ |
നിർമ്മാണ കമ്പനി | സെവൻ ആർട്ട്സ് |
| വിതരണം | സെവൻ ആർട്ട്സ് റിലീസ് |
റിലീസ് തീയതി | 2012 ഫെബ്രുവരി 4 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കെ.കെ. രാജീവ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഞാനും എന്റെ ഫാമിലിയും. ജയറാം, മംമ്ത മോഹൻദാസ്, മൈഥിലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടെലിവിഷൻ സീരിയൽ സംവിധായകനായ കെ.കെ. രാജീവിന്റെ ആദ്യ ചലച്ചിത്രമാണിത്. ചെറിയാൻ കൽപകവാടി ആണ് ഈ കുടുംബചിത്രത്തിന്റെ തിരക്കഥ രചിച്ചത്. പാലക്കാട്, മൂന്നാർ, പൊള്ളാച്ചി എന്നിവങ്ങളിലായാണ് ഈ സിനിമ ചിത്രീകരിച്ചത്.[1]
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – ഡോ. ദിനനാഥൻ
- മംമ്ത മോഹൻദാസ് – ഡോ. പ്രിയ
- മൈഥിലി – സോഫിയ
- മനോജ് കെ. ജയൻ – ജോൺ പൈലേക്കുന്നേൽ
- ജഗതി ശ്രീകുമാർ – ഡോ. ഈശ്വരമൂർത്തി
- നെടുമുടി വേണു
- മല്ലിക സുകുമാരൻ
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് ആലുങ്കൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "കുങ്കുമപ്പൂവിതളിൽ" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര | 5:12 | |||||||
| 2. | "അകലേ കരിമുകിലോ" | ഹരിഹരൻ | 5:25 | |||||||
| 3. | "അക്കം പക്കം കൂട്ടുപോരുമോ" | എം.ജി. ശ്രീകുമാർ, ശ്വേത മോഹൻ, അപർണ്ണ മേനോൻ | 4:09 | |||||||
| 4. | "കുങ്കുമപ്പൂവിതളിൽ" | കെ.എസ്. ചിത്ര | 5:10 | |||||||
അവലംബം
[തിരുത്തുക]- ↑ "വ്യത്യസ്ത കുടുംബചിത്രവുമായി കെ.കെ രാജീവ്" Archived 2012-04-23 at the Wayback Machine. വീക്ഷണം. Retrieved 2012-01-04.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഞാനും എന്റെ ഫാമിലിയും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഞാനും എന്റെ ഫാമിലിയും – മലയാളസംഗീതം.ഇൻഫോ