ഉള്ളടക്കത്തിലേക്ക് പോവുക

ബാബ കല്യാണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബ കല്യാണി
Movie Poster
സംവിധാനംഷാജി കൈലാസ്
കഥഎസ്. എൻ. സ്വാമി
നിർമ്മാണംആന്റണി പെരുമ്പാവൂർ
അഭിനേതാക്കൾമോഹൻ ലാൽ
മുരളി
ബിജു മേനോൻ
ജഗതി ശ്രീകുമാർ
സായി കുമാർ
ഇന്ദ്രജിത്ത്
വേണു നാഗവള്ളി
മംമ്ത മോഹൻദാസ്
കവിയൂർ പൊന്നമ്മ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംഡോൺ മാക്സ്
സംഗീതംഅലക്സ് പോൾ
വിതരണംആശീർവാദ് സിനിമാസ്
റിലീസ് തീയതി
2006
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാജി കൈലാസ് സം‌വിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ഒരു മലയാള ചലച്ചിത്രമാണ് ബാബ കല്യാണി. തീവ്രവാദം വിഷയമായ ഈ ചിത്രത്തിൽ മോഹൻലാൽ ഒരു പോലീസ് ഐ.പി.എസ്. ഓഫീസറെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ.

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. എൻ. സ്വാമി ആണ്.

അഭിനയിച്ചവർ

[തിരുത്തുക]

പ്രധാന കഥാപാത്രങ്ങളായി മോഹൻലാൽ, മുരളി, ബിജു മേനോൻ, ജഗതി ശ്രീകുമാർ, സായി കുമാർ, ഇന്ദ്രജിത്ത്, വേണു നാഗവള്ളി, മംമ്ത മോഹൻദാസ്, കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചിരിക്കുന്നു.

സംഗീതം

[തിരുത്തുക]

ഇതിലെ ഗാനങ്ങൾ വയലാർ ശരത്‌ചന്ദ്ര വർമ്മ എഴുതി. ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അലക്സ് പോൾ. പശ്ചാത്തല സംഗീതം രാജാമണി.

മറ്റ് അണിയറ പ്രവർത്തകർ

[തിരുത്തുക]

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷാജി കുമാർ. ചിത്ര സംയോജനം ഡോൺ മാക്സ്. സംഘട്ടനം അന്നൽഅരശ്. ആശീർവാദ് സിനിമാസ് വിതരണം ചെയ്തിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]