ഉദാഹരണം സുജാത
| Udaharanam Sujata | |
|---|---|
| പ്രമാണം:Udaharanam Sujatha film poster.jpg Theatrical release poster | |
| സംവിധാനം | Phantom Praveen |
| തിരക്കഥ | Naveen Bhaskar |
| നിർമ്മാണം | Martin Prakkat Joju George |
| അഭിനേതാക്കൾ | Manju Warrier Anaswara Rajan മംമ്ത മോഹൻദാസ് Nedumudi Venu Joju George Swaraj Gramika |
| ഛായാഗ്രഹണം | Madhu Neelakandan |
| ചിത്രസംയോജനം | Mahesh Narayan |
| സംഗീതം | Gopi Sunder |
നിർമ്മാണ കമ്പനി | The Scene Studios |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
| ബജറ്റ് | 3 crores |
| ബോക്സ് ഓഫീസ് | 10 crores [1] |
ഉദാഹരണം സുജാത 2017 ൽ പുറത്തിറങ്ങിയതും മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതുമായ ഒരു മലയാളസിനിമയാണ്. നവാഗത സംവിധായകനായ ഫാൻറം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് മാർട്ടിൻ പ്രാക്കാട്, ജോജു ജോർജ്ജ് എന്നിവരാണ്. 2016-ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ ചിത്രമായ നിൽ ബത്തേ സന്നതയുടെ റീമേക്കാണിത്. ചിത്രത്തിൻറെ വിജയത്തിൽ സംഗീതം ഒരു പ്രധാന പങ്കു വഹിച്ചിരിക്കുന്നു. വി. സുരേഷ് തമ്പാനൂർ പാടിയ ഒരു പ്രൊമോ ഗാനം ഉൾപ്പെടെ ആകെ 7 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കഥയുടെ മുന്നോട്ടുള്ള ഗതിയെ സ്വാധീനിക്കുന്നതിൽ ചിത്രത്തിലെ ഗാനങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.
ഒരു കോളനിയിൽ താമസിച്ചു വിവിധ ജോലികൾ ചെയ്യുന്ന സുജാത എന്ന സ്ത്രീയുടെ വേഷമാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, മംമ്ത മോഹൻദാസ്, ജോജു ജോർജ് ,ബേബി അനശ്വര, സ്വരാജ് ഗ്രാമിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017 മെയ് 4 ന് ആരംഭിച്ച ഈ സിനിമയുടെ ഷൂട്ടിങ് അവസാനിച്ചത് ജൂൺ മദ്ധ്യത്തോടെയായിരുന്നു.[2][3][4] ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.
കഥാസാരം
[തിരുത്തുക]മകൾ ആതിര പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഏകാകിയായ അമ്മ സുജാത നിരാശയിലാണ്. അതിനാൽ അവളെ പഠിക്കാൻ പ്രേരിപ്പിക്കാൻ സുജാത ഒരു പദ്ധതി ആവിഷ്കരിക്കുന്നു.
നടീനടന്മാർ
[തിരുത്തുക]- മഞ്ജു വാര്യർ - സുജാത കൃഷ്ണൻ
- അനശ്വര രാജൻ - ആതിരാ കൃഷ്ണൻ (സുജാതയുടെ മകൾ)
- നെടുമുടി വേണു - ജോർജ്ജ് പോൾ (സിനിയുടെ കഥാകൃത്ത്)
- മംമ്ത മോഹൻദാസ് - ജില്ലാ കളക്റ്റർ
- ജോജു ജോർജ്ജ് - ഹെഡ്മാസ്റ്റർ
- സ്വരാജ് ഗ്രാമിക - രാജീവ് (ആതിരയുടെ സഹപാഠി)
- വി. സുരേഷ് തമ്പാന്നൂർ
- അലെൻസിയർ ലേ ലോപ്പസ് - പി.സി. ജോർജ്ജ്
- അതിതി രവി - ആതിര കൃഷ്ണൻ IAS
- അഭിജ ശിവകല
അവലംബം
[തിരുത്തുക]- ↑ https://www.filmibeat.com/malayalam/news/2017/udaharanam-sujatha-box-office-73-days-kerala-collections-270293.html
- ↑ "Manju Warrier - Martin Prakkat - Joju George movie titled Udaharanam Sujatha". Filmelon. Archived from the original on 2017-10-06. Retrieved 2017-10-04.
- ↑ "Manju Warrier has high hopes from 'Udaharanam Sujatha'". 29 May 2017.
- ↑ "Manju Warrier's 'Udaharanam Sujatha' location clicks go viral - Times of India".