മഞ്ജു വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഞ്ജു വാരിയർ
Manju Warrier in KLF 2018.jpg
2018ലെ കെ‌എൽ‌എഫിൽ മഞ്ജു വാരിയർ
ജനനം
മഞ്ജു വാര്യർ

(1978-09-10) 10 സെപ്റ്റംബർ 1978  (42 വയസ്സ്)
സജീവ കാലം1995–1999, 2014-തുടരുന്നു
ജീവിതപങ്കാളി(കൾ)
കുട്ടികൾമീനാക്ഷി
വെബ്സൈറ്റ്http://manjuwarrier.com/

മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്‌. മഞ്ജുവിന്റെ ഭർത്താവായിരുന്നു സിനിമ നടൻ ദിലീപ്.

ജീവിത രേഖ[തിരുത്തുക]

അഭിനയ ജീവിതം[തിരുത്തുക]

രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്[1]. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു.[2] 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. തുടർന്ന് 2015-ൽ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

നം. വർഷം ചലച്ചിത്രം കഥാപാത്രം സംവിധാനം അഭിനേതാക്കൾ
1 1995 സാക്ഷ്യം സ്മിത മോഹൻ സുരേഷ് ഗോപി, ഗൗതമി
2 1996 സല്ലാപം രാധ സുന്ദർദാസ് ദിലീപ്, മനോജ് കെ. ജയൻ
3 1996 ഈ പുഴയും കടന്ന് അഞ്ജലി കമൽ ദിലീപ്, ബിജു മേനോൻ, മോഹിനി,
4 1996 ദില്ലിവാല രാജകുമാരൻ മായ രാജസേനൻ ജയറാം, ബിജു മേനോൻ, കലാഭവൻ മണി
5 1996 തൂവൽ കൊട്ടാരം ദേവപ്രഭ വർമ്മ സത്യൻ അന്തിക്കാട് ജയറാം, സുകന്യ, ദിലീപ്
6 1996 കളിവീട് മൃദുല സിബി മലയിൽ ജയറാം, വാണി വിശ്വനാഥ്
7 1997 ഇന്നലകളില്ലാതെ ബീന ജോർജ്ജ് കിത്തു ബിജു മേനോൻ
8 1997 കളിയാട്ടം താമര ജയരാജ് സുരേഷ് ഗോപി, ബിജു മേനോൻ, ലാൽ
9 1997 സമ്മാനം ദേവി സുന്ദർദാസ് മനോജ് കെ. ജയൻ, കലാഭവൻ മണി
10 1997 ആറാം തമ്പുരാൻ ഉണ്ണിമായ ഷാജി കൈലാസ് മോഹൻലാൽ, പ്രിയ രാമൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ
11 1997 കുടമാറ്റം ഗൗരി സുന്ദർദാസ് ദിലീപ്, ബിജു മേനോൻ, വിജയരാഘവൻ
12 1997 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് മീനാക്ഷി കമൽ ജയറാം, ബിജു മേനോൻ
13 1997 ഇരട്ടക്കുട്ടികളുടെ അച്ഛൻ അനുപമ സത്യൻ അന്തിക്കാട് ജയറാം
14 1998 തിരകൾക്കപ്പുറം സീത അനിൽ ആദിത്യൻ സുരേഷ് ഗോപി
15 1998 പ്രണയവർണ്ണങ്ങൾ ആരതി സിബി മലയിൽ സുരേഷ് ഗോപി, ബിജു മേനോൻ, ദിവ്യ ഉണ്ണി
16 1998 ദയ ദയ വേണു കൃഷ്ണ, ലാൽ
17 1998 കന്മദം ഭാനുമതി ലോഹിതദാസ് മോഹൻലാൽ, ലാൽ
18 1998 സമ്മർ ഇൻ ബത്‌ലഹേം അഭിരാമി സിബി മലയിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ
19 1999 കണ്ണെഴുതി പൊട്ടുംതൊട്ട് ഭദ്ര ടി.കെ. രാജീവ് കുമാർ അബ്ബാസ്, ബിജു മേനോൻ, തിലകൻ
20 1999 പത്രം ദേവിക ശേഖർ ജോഷി സുരേഷ് ഗോപി, മുരളി
21 2014 ഹൗ ഓൾഡ് ആർ യു? നിരുപമ രാജീവ്‌ റോഷൻ ആൻഡ്രൂസ് കുഞ്ചാക്കോ ബോബൻ, കനിഹ, ലാലു അലക്സ്‌
22 2015 എന്നും എപ്പോഴും ദീപ സത്യൻ അന്തിക്കാട് മോഹൻലാൽ, റീനു മാത്യൂസ്, ലെന
23 2015 റാണി പത്മിനി പത്മിനി ആഷിഖ് അബു റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, ലെന
24 2015 ജോ ആൻഡ്‌ ദി ബോയ്‌ ജോൻ മേരി ജോൺ റോജിൻ തോമസ്‌ ലാലു അലക്സ്, സനൂപ് സന്തോഷ്
25 2015 പാവാട അതിഥിവേഷം മാർത്താണ്ഡൻ പൃഥ്വിരാജ്, അനൂപ് മേനോൻ, ആശ ശരത്
26 2015 വേട്ട ശ്രീബാല ഐ.പി.എസ് രാജേഷ് പിള്ള കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്
27 2015 കരിങ്കുന്നം സിക്സസ് വന്ദന ദീപു കരുണാകരൻ അനൂപ് മേനോൻ, ബാബു ആന്റണി
28 2017 കെയർ ഓഫ് സൈറാബാനു സൈറാബാന ആന്റണി സോണി അമല, ഷെയ്ൻ നിഗം
29 2019 കയറ്റം TBA TBA TBA
30 2019 പ്രതി പൂവൻകോഴി TBA റോഷൻ ആൻഡ്രൂസ് TBA
31 2020 ദി പ്രീസ്റ്റ് TBA TBA
32 2020 ലളിതം സുന്ദരം TBA TBA
33 2020 ചതുർ മുഖം TBA TBA

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം
ഫിലിംഫെയർ പുരസ്കാരം
സ്ക്രീൻ-വീഡിയോകോൺ പുരസ്കാരം
ഫിലിം ഫാൻസ് പുരസ്കാരം

അവലംബം[തിരുത്തുക]

  1. "സാക്ഷ്യം ഐ.എം.ഡി.ബി. താൾ". ശേഖരിച്ചത് 2010 മേയ് 6. Check date values in: |accessdate= (help)
  2. വീണ്ടും ചിലങ്കൾ കിലുങ്ങുന്നു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ജു_വാര്യർ&oldid=3524650" എന്ന താളിൽനിന്ന് ശേഖരിച്ചത്