പ്രണയവർണ്ണങ്ങൾ
ദൃശ്യരൂപം
പ്രണയവർണ്ണങ്ങൾ | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | ദിനേശ് പണിക്കർ |
കഥ | ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്കര |
തിരക്കഥ | ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്കര |
അഭിനേതാക്കൾ | സുരേഷ് ഗോപി, ബിജു മേനോൻ, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
ഛായാഗ്രഹണം | സന്തോഷ് ക്ലീറ്റസ് |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
വിതരണം | വിസ്മയ റിലീസ് |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1998 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പ്രണയവർണ്ണങ്ങൾ. ഡ്രീംമേക്കേഴ്സിന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമ്മാണം ചെയ്ത ഈ ചിത്രം വിസ്മയ റിലീസ് ആണ് വിതരണം ചെയ്തത്.
രചന
[തിരുത്തുക]കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴങ്കര എന്നിവരാണ്.
അഭിനേതാക്കൾ
[തിരുത്തുക]- സുരേഷ് ഗോപി...
- ബിജു മേനോൻ...
- രാജേന്ദ്രൻ...
- കുതിരവട്ടം പപ്പു...
- ജോസ് പല്ലിശ്ശേരി...
- കരമന ജനാർദ്ദനൻ നായർ...
- മഞ്ജു വാര്യർ...
- ദിവ്യ ഉണ്ണി...
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.
ഗാനങ്ങൾ
[തിരുത്തുക]- കണ്ണാടി കൂടും കൂട്ടി : കെ.ജെ. യേശുദാസ്, കെ.എസ്.ചിത്ര
- ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ : കെ.എസ്. ചിത്ര
- ആരോ വിരൽ നീട്ടി : കെ.എസ്. ചിത്ര
- വരമഞ്ഞളാടിയ രാവിന്റെ മാറിൽ : സുജാത മോഹൻ (ഗാനരചന : സച്ചിദാനന്ദൻ പുഴങ്കര)
- ആലേലോ പുലേലോ : ദേവാനന്ദ് (ഗാനരചന : സച്ചിദാനന്ദൻ പുഴങ്കര)
- ഒരു കുല പൂപോലെ കയ്യിൽ : സുരേഷ് ഗോപി (ഗാനരചന : സച്ചിദാനന്ദൻ പുഴങ്കര)
- ആരോ വിരൽ നീട്ടി : കെ.ജെ. യേശുദാസ്
- ഒത്തിരിയൊത്തിരി ഒത്തിരി : ശബ്നം
- വരമഞ്ഞളാടിയ രാവിന്റെ : കെ.ജെ. യേശുദാസ് (ഗാനരചന : സച്ചിദാനന്ദൻ പുഴങ്കര)
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം : സന്തോഷ് ക്ലീറ്റസ്.
- ചിത്രസംയോജനം : എൽ. ഭൂമിനാഥൻ.
- കല : ബോബൻ.
- ചമയം : മോഹൻദാസ്.
- വസ്ത്രാലങ്കാരം : ഊട്ടി ബാബു.
- നൃത്തം : കുമാർ ശാന്തി, കല.
- പരസ്യകല : ഗായത്രി.
- നിശ്ചല ഛായാഗ്രഹണം : സുനിൽ ഗുരുവായൂർ.
- നിർമ്മാണ നിയന്ത്രണം : എം. രഞ്ജിത്ത്.
- ലെയ്സൻ മാത്യു ജെ. നേര്യംപറമ്പിൽ.
- അസോസിയേറ്റ് ഡയറക്ടർ : ജോയ് മാത്യു.