സച്ചിദാനന്ദൻ പുഴങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സച്ചിദാനന്ദൻ പുഴങ്കര
പ്രമാണം:Sachidanandan puzhankara1.jpg
ജനനംകാടുകുറ്റി
തൊഴിൽഇൻസ്പെക്ടർ, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
ദേശീയതഇന്ത്യൻ
Genreകവിതാ രചന, ഗാനരചന , തർജ്ജമ , പഠനം
കുട്ടികൾഇള, നിമ്നഗ
രക്ഷിതാവ്(ക്കൾ)ഉപ്പത്ത് അമ്മുണ്ണിനായർ, പുഴങ്കര നാനിക്കുട്ടിയമ്മ

മലയാളത്തിലെ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് സച്ചിദാനന്ദൻ പുഴങ്കര.[1]

ജീവിതരേഖ[തിരുത്തുക]

ഉപ്പത്ത് അമ്മുണ്ണിനായരുടേയും പുഴങ്കര നാനിക്കുട്ടിയമ്മയുടേയും മകനായി 1953 ജനുവരി 15 ന്  ജനനം. ചാലക്കുടിപ്പുഴയുടെ തീരത്ത് കാടുകുറ്റി ദേശത്ത് ഗ്രാമീണപശ്ചാത്തലത്തിൽ 4 സഹോദരന്മാർക്കും 3 സഹോദരിമാർക്കും ഇളയവനായി ജനിച്ചുവളർന്ന സച്ചിദാനന്ദന്റെ മനസ്സിൽ ചെറുപ്പംമുതലേ കവിതയുണ്ടായിരുന്നു. മഹാരാജാസ് കോളേജ് എറണാകുളം, വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.[2]

സിനിമാപ്രവേശം[തിരുത്തുക]

സുഹൃത്തായ ജോസ് പെല്ലിശ്ശേരി വഴി തിലകനെ പരിചയപ്പെട്ടതാണ് സിനിമാ ലോകത്തേക്ക് കടന്നു വരാൻ കാരണമായത്. സിബി മലയിലിന്റെ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിനു കഥയും സംഭാഷണവും ഗാനവും എഴുതിയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. ആ ചിത്രത്തിലെ 'വരമഞ്ഞളാടിയ', 'ഒരു കുല പൂ പോലെ' എന്നീ ഗാനങ്ങൾ അദ്ദേഹമാണ് എഴുതിയത്. കവിതയിലും സാഹിത്യത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം വളരെ കുറച്ചു ചിത്രങ്ങൾക്കായി മാത്രമേ ഗാനങ്ങൾ എഴുതിയിട്ടുള്ളൂ. ഇഷ്ടത്തിലെ കാണുമ്പോൾ പറയാമോ എന്ന ഗാനം ജനശ്രദ്ധ നേടിയ ഗാനമാണ്.കെ. എസ്. ആർ. ടി. സിയിൽ നിന്ന് ഇൻസ്പെക്ടറായി വിരമിച്ചു.

ഭാര്യ: എൽസി, മക്കൾ : ഇള, നിമ്നഗ

കലാ സാഹിത്യരംഗം[തിരുത്തുക]

ഗാനരചന നടത്തിയ സിനിമകൾ[തിരുത്തുക]

തിരക്കഥ എഴുതിയ ചിത്രങ്ങൾ[തിരുത്തുക]

 • പ്രണയവർണ്ണങ്ങൾ[1]
 • ഇലകൾ പച്ച പൂക്കൾ മഞ്ഞ

സംഭാഷണം എഴുതിയ ചിത്രങ്ങൾ[തിരുത്തുക]

 • പ്രണയവർണ്ണങ്ങൾ[1]
 • ഇലകൾ പച്ച പൂക്കൾ മഞ്ഞ

എഴുതിയ പുസ്തകങ്ങൾ[തിരുത്തുക]

 • പച്ചവെള്ളം (കവിതകൾ)[3]
 • അടുക്കള (കവിതകൾ)
 • ഇവളെ വായിക്കുമ്പോൾ (കവിതകൾ)
 • പച്ച (കവിതകൾ)
 • വറ്റിയില്ല (കവിതകൾ)
 • ഹാർമ്മോണിയം(കവിതകൾ)[4]
 • ഓർമ്മക്കുറിപ്പുകൾ - നെരൂദ (വിവർത്തനം)
 • വഴികാട്ടി - ആർ. കെ. നാരായണൻ (വിവർത്തനം)
 • അനുരഞ്ജനം - ബേനസിർ ഭുട്ടോ (വിവർത്തനം)
 • ടാഗോറിന്റെ അഭിമുഖങ്ങൾ (വിവർത്തനം)
 • നെരൂദയുടെ കവിതകൾ (വിവർത്തനം)
 • കഥകൾ - സോമർ സെറ്റ് മോം (വിവർത്തനം)
രചന നിർവ്വഹിച്ച ഗാനങ്ങൾ
വരമഞ്ഞളാടിയ രാവിന്റെ മാറിൽ
ആലേലോ പൂലേലോ ആലേ പൂലേലോ ...
ഒരു കുലപ്പൂ പോലെ ...
കാണുമ്പോൾ ...
ഒരു പൂമഴ ...
കരിവളയോ ചങ്ങാതീ
ചന്ദനപ്പൊൻ ...
മൂന്നു കാലുള്ളൊരു കാക്കാച്ചിയെ ...
തിങ്കൾ പൊട്ടു തൊട്ട പെണ്മണിയേ ...
പച്ചക്കിളി ...
കരിവളയോ ചങ്ങാതീ
ആലിലത്താലി എകാകിതേ നിൻ ...
തപ്പെടു കാറ്റേ ...
ജീസസ്‌ യു ആർ മൈ സേവ്യർ ...
മഴ പുതുമഴ ...
താളംതുള്ളി ...
ഓരിലകളേ ...
ആരുമാരും ...
രാവിൻ നെഞ്ചിൽ ...
ചെമ്പകപൂ ...
ആരുമാരും ...
ബാഡ്‌ കമ്പനി ...
ഗാനമായിടാം ...
ധാം ...
നവംബർ റെയിൻ ...
ചെമ്പകപ്പൂ ...
രണധീര ...
സ്വപ്നത്തിൻ കുന്നത്തേറി[കാറ്റേ വായോ] ...

അവലംബം[തിരുത്തുക]

 1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 "സിഗരറ്റ് കൂടിലെ കടലാസിൽ വെറുതെ എഴുതിയ കവിത; പ്രണയവർണങ്ങളിലെ 'വരമഞ്ഞൾ' പിറന്നതിങ്ങനെ". ശേഖരിച്ചത് 2021-03-04.
 2. "സച്ചിദാനന്ദൻ പുഴക്കര's biography and latest film release news". ശേഖരിച്ചത് 2021-03-04.
 3. "Anthology of Poems Released". ശേഖരിച്ചത് 2021-03-04.
 4. "ഹാർമ്മോണിയം (കവിത)". മൂലതാളിൽ നിന്നും 2020-10-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-04.
"https://ml.wikipedia.org/w/index.php?title=സച്ചിദാനന്ദൻ_പുഴങ്കര&oldid=3824751" എന്ന താളിൽനിന്ന് ശേഖരിച്ചത്