ദിവ്യ ഉണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിവ്യ ഉണ്ണി
Divya unni.jpg

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ ദിവ്യ ഉണ്ണിമലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ , ചുരം (സം‌വിധായകൻ ഭരതന്റെ അവസാന ചിത്രം), ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടി വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധ നേടി.

ഹ്യൂസ്റ്റണിലുള്ള (Houston) ശ്രീപാദം സ്കൂൾ ഓഫ് ആർട്ട്‌സ് (Sreepadam School of Arts) എന്ന സ്ഥാപനത്തിൻറെ മുഖ്യ സാരഥിയാണിപ്പോൾ[1]. അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരകയായും പ്രവർത്തിച്ചു വരുന്നു.

രണ്ടാം തരത്തിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായി ആദ്യമായി അഭിനയിച്ചു. പത്താം തരത്തിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു.

അഭിനയിച്ച മലയാളം സിനിമകൾ[തിരുത്തുക]

 • നക്ഷത്രങ്ങൾ പറയാതിരുന്നത് (2001)
 • ആകാശ ഗംഗ (1999)
 • ഫ്രണ്ട്സ് (1999)
 • ആയിരം മേനി (1999)
 • ഉസ്താദ്(1999)
 • ദി ട്രൂത്ത് (1998)
 • ആയുഷ്മാൻ ഭവ (1998)
 • ഒരു മറവത്തൂർ കനവ് (1998)
 • പ്രണയവർണങൾ (1998)
 • വർണ്ണപ്പകിട്ട് (1997)
 • ചുരം (1997)
 • കഥാനായകൻ (1997)
 • കാരുണ്യം (1997)
 • നീ വരുവോളം (1997)
 • ശിബിരം (1997)
 • കല്യാണ സൗഗന്ധികം (1996)
 • പൂക്കാലം വരവായ് (1991)

അഭിനയിച്ച തമിഴ് സിനിമകൾ[തിരുത്തുക]

 • സബാഷ് (2000)
 • കണ്ണൻ വരുവാൻ (2000)
 • വേദം (2001)

അവലംബം[തിരുത്തുക]

 1. http://www.sreepadam.org Sreepadam School of Arts

പുറത്തു നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദിവ്യ_ഉണ്ണി&oldid=2364489" എന്ന താളിൽനിന്നു ശേഖരിച്ചത്