Jump to content

കൃഷ്ണ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണ
പ്രമാണം:Krishna actor
ജനനം (1980-03-23) 23 മാർച്ച് 1980  (44 വയസ്സ്)
ദേശീയത ഇന്ത്യ
കലാലയംസേക്രഡ് ഹാർട്ട് കോളേജ്, തേവര
തൊഴിൽനടൻ
സജീവ കാലം1993–ഇതുവരെ
ജീവിതപങ്കാളി(കൾ)ശിഖ
കുട്ടികൾ2
മാതാപിതാക്ക(ൾ)മോഹൻ ദിവാകരൻ
രാധാലക്ഷ്മി
ബന്ധുക്കൾ

മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് കൃഷ്ണ.

നെപ്പോളിയൻ (1994) എന്ന മലയാള സിനിമയിൽ ബാലതാരമായി 14-ാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നു. 1997-ൽ ഭാനുപ്രിയയ്‌ക്കൊപ്പം ഋഷ്യശൃംഗൻ എന്ന ചിത്രത്തിലാണ് നായകവേഷത്തിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീട് ദയ എന്ന ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം കൃഷ്ണ അഭിനയിച്ചു. 1990 കളുടെ അവസാനത്തിൽ അദ്ദേഹം അയാൾ കഥയെഴുതുകയാണ്, ഹരികൃഷ്ണൻസ്, ഇൻഡിപെൻഡൻസ് , വാഴുന്നോർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

2001ൽ പിരിയാത വരം വേണ്ടും എന്ന ചിത്രത്തിലൂടെ കൃഷ്ണ തമിഴിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ കൃഷ്ണ വിജയ് , റിച്ച പല്ലോട് എന്നിവരോടൊപ്പം ഷാജഹാൻ എന്ന സിനിമയിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

ആലപ്പുഴ കൈനകരിയിൽ മോഹൻ ദിവാകരന്റെയും രാധാലക്ഷ്മിയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് കൃഷ്ണ. പ്രശസ്ത ലളിത-പത്മിനി-രാഗിണി ത്രയത്തിലെ നടി ലളിതയുടെ ചെറുമകനാണ് കൃഷ്ണ. എളമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് ആർട്സിൽ ബിരുദം നേടി.

കേരള ഹൈക്കോടതിയിൽ അഭിഭാഷകയായ ശിഖയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ശിവൻ എന്ന മകനും ഗൗരി എന്ന മകളുമുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം കൊച്ചിയിലാണ് താമസം.[1] കൊച്ചിയിലെ തന്തൂർ ചില്ലീസ് റെസ്റ്റോറന്റിന്റെ ഉടമയാണ് കൃഷ്ണ.

തെന്നിന്ത്യൻ നടി ശോഭനയുടെയും നടൻ വിനീതിന്റെയും ബന്ധുവും നടി ലളിതയുടെ ചെറുമകനുമാണ് അദ്ദേഹം.[2] നടിമാരായ പത്മിനി, രാഗിണി, അംബിക സുകുമാരൻ, സുകുമാരി എന്നിവരാണ് അദ്ദേഹത്തിന്റെ മുത്തശ്ശിമാർ.[3]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
Year Title Role Notes
1994 നെപ്പോളിയൻ ബാലതാരം
1997 ഋഷ്യശൃംഗൻ അരുൺ നായക നടനായി അരങ്ങേറ്റം
സ്നേഹ സാമ്രാജ്യം പുന്നാരം കുയിൽ സെഗ്മെന്റിൽ
1998 ദയ മൻസൂർ
അയാൾ കഥയെഴുതുകയാണ് ജിത്തു
ഹരികൃഷ്ണൻസ് സുദർശന്റെ സുഹൃത്ത്
1999 ഇൻഡിപെൻഡൻസ് കൃഷ്ണൻ മുകുന്ദൻ
വാഴുന്നോർ ടോണി
2000 മേലേവാര്യത്തെ മാലാഖക്കുട്ടികൾ ശരത്
2001 മഴമേഘ പ്രാവുകൾ ശ്രീക്കുട്ടൻ / ദാദാസാഹെബ്
പിരിയാത വരം വേണ്ടും പ്രവീൺ തമിഴ് സിനിമ
ഷാജഹാൻ രാജ തമിഴ് സിനിമ
സാരി
2002 പുന്നകൈ ദേശം പ്രിയയുടെ വരൻ തമിഴ് സിനിമ
സ്നേഹിതൻ ആനന്ദ് സേവ്യർ
2003 തില്ലാന തില്ലാന ബോബി
മാർഗം
സൗദാമിനി
2006 ശ്യാമം
2008 മിഴികൾ സാക്ഷി അമ്പിളി
2009 കെമിസ്ട്രി ഡോക്ടർ ഉണ്ണി
2010 സഹസ്രം
അവൻ
കന്യാകുമാരി എക്സ്പ്രസ്സ് അജയൻ
രാമ രാവണൻ സുന്ദരം
2011 ട്രാഫിക് ജിക്കു
ഓഗസ്റ്റ് 15
2012 ഈ തിരക്കിനിടയിൽ ജോബി മാത്യൂ
സിനിമാ കമ്പനി ജോണി
രാസലീല ഉണ്ണി
ബാങ്കിംഗ് അവേഴ്സ് 10 ടു 4 റോയ് മാത്യൂ
ദ് ഹിറ്റ്ലിസ്റ്റ് ആനന്ദ് മലയാളം-കന്നഡ ദ്വിഭാഷാ ചിത്രം
2013 ഹോട്ടൽ കാലിഫോർണിയ റാഷിദ്
10:30 എ.എം. ലോക്കൽ കോൾ റോയ് തോമസ്
ഡ്രാക്കുള 3ഡി മലയാളം-തമിഴ്-തെലുങ്ക് ത്രിഭാഷാ ചിത്രം
പകരം ആരിഫ്
നത്തോലി ഒരു ചെറിയ മീനല്ല കൃഷ്ണകുമാർ IAS
ഓഗസ്റ്റ് ക്ലബ്ബ്
മിസ് ലേഖ തരൂർ കാണുന്നത് സഞ്ജയ്
ചെന്നൈയിൽ ഒരു നാൾ ജിക്കു തമിഴ് ചിത്രം
2014 ലിറ്റിൽ സൂപ്പർമാൻ
സ്ട്രീറ്റ് ലൈറ്റ്
2015 നിർണ്ണായകം എയർപോർട്ട് യാത്രക്കാരൻ/ഡൽഹി മലയാളി അതിഥി വേഷം
ചിറകൊടിഞ്ഞ കിനാവുകൾ ഡോക്ടർ അതിഥി വേഷം
ലോഹം ജയറാം ഷേണോയ്
2017 ഓവർടേക്ക്
2017 അച്ചായൻസ് ഗിരി

ക്രെയ്ഗ്/ബൈക്ക് സ്റ്റണ്ടർ

അതിഥി വേഷം
2018 ചാലക്കുടിക്കാരൻ ചങ്ങാതി സക്കീർ
2019 സേഫ് നിഷാന്ത് നായർ
ഹെലൻ കാർ യാത്രക്കാരൻ അതിഥി വേഷം
2021 ദൃശ്യം 2 പോലീസ് ഓഫീസർ അതിഥി വേഷം
2022 പത്തൊൻപതാം നൂറ്റാണ്ട് ദിവാൻ പേഷ്കാർ കല്യാണകൃഷ്ണൻ പോസ്റ്റ് പ്രൊഡക്ഷൻ
രഞ്ജിത്തിന്റെ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ
സിബിഐ 5: ദ ബ്രെയിൻ പോലീസ് ഓഫീസർ പോസ്റ്റ് പ്രൊഡക്ഷൻ
മഹേഷും മാരുതിയും ചിത്രീകരണം പുരോഗമിക്കുന്നു
എതിരെ ചിത്രികരണം പുരോഗിമിക്കുന്നു

ടെലിവിഷൻ

[തിരുത്തുക]
നടനെന്ന നിലയിൽ
വിധികർത്താവ് എന്ന നിലയിൽ

അവലംബം

[തിരുത്തുക]
  1. "Mangalam varikaan-13-Jan-2014". mangalamvarika. Archived from the original on 15 January 2014. Retrieved 23 January 2014.{{cite web}}: CS1 maint: unfit URL (link)
  2. "ജീവിതത്തിന്‌ ഇപ്പോൾ എന്തൊരു രുചി". Mangalam. Archived from the original on 10 November 2014. Retrieved 31 March 2015.
  3. "Innalathe Tharam-Ambika Sukumaran". Amritatv. Retrieved 23 January 2014.

ബാഹ്യ കണ്ണികൾ

[തിരുത്തുക]


ഫലകം:India-actor-stub

"https://ml.wikipedia.org/w/index.php?title=കൃഷ്ണ_(നടൻ)&oldid=4098519" എന്ന താളിൽനിന്ന് ശേഖരിച്ചത്