ഉള്ളടക്കത്തിലേക്ക് പോവുക

ഹൻസിക മോട്‌വാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൻസിക മോട്‌വാനി
ജനനം
ഹൻസിക പ്രദീപ് മോട്‌വാനി

(1991-08-09) 9 ഓഗസ്റ്റ് 1991 (age 34) വയസ്സ്)
മറ്റ് പേരുകൾസീമ മോട്‌വാനി
തൊഴിൽ(s)അഭിനേത്രി, മോഡൽ
സജീവ കാലം2001-ഇതുവരെ

ഹിന്ദി സിനിമകളിൽ ഒരു ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ഇന്ത്യൻ ചലച്ചിത്രനടിയാണ് ഹൻസിക മോട്‌വാനി (ഹിന്ദി: हंसीका मोटवानी), (ജനനം: ആഗസ്ത് 9, 1991). പ്രധാനമായും തമിഴ്, തെലുങ്ക് സിനിമകളിലാണ് അവർ അഭിനയിക്കുന്നത്. പിന്നീട് ദേശമുഡുരു (2007), കാന്ത്രി (2008), മസ്‌ക (2009) എന്നിവയുൾപ്പെടെ തെലുങ്ക് സിനിമകളിൽ പ്രധാന വേഷങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടു. മാപ്പിളൈ (2011) എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ തൻ്റെ കരിയർ ആരംഭിച്ച അവർ പിന്നീട് എങ്കെയും കാതൽ (2011), വേലായുധം (2011), ഒരു കാൽ ഒരു കണ്ണാടി (2012), തീയ വേലൈ സെയ്യനും കുമാരു (2013), സിങ്കം II (2013), അരൺമനൈ (2014) എന്നിങ്ങനെ വാണിജ്യപരമായി വിജയിച്ച നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. വില്ലൻ (2017) എന്ന മലയാള ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.[1]

സ്വകാര്യ ജീവിതം

[തിരുത്തുക]

ഒരു സിന്ധി ഹൈന്ദവ കുടുംബത്തിൽ നിന്നുള്ള ഹൻസിക മോട്വാനി ജനിച്ചത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്.[2] സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്നത് മുംബൈയിൽ നിന്നാണ്. ഹൻസികക്ക് തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. പിതാവ് പ്രദീപ് മോട്‌വാനി, ഒരു ബിസ്സിനസ്സുകാരനും, മാതാവ് മോണ മോട്‌വാനി ഒരു ഡെർമറ്റോളജിസ്റ്റുമാണ്.[3][4] മുംബൈയിലെ പോഡാർ ഇന്റർനാഷണൽ സ്കൂളിൽനിന്നും സാന്താക്രൂസിലെ ഇന്റർനാഷണൽ കരിക്കുലം സ്കൂളിൽനിന്നുമാണ് അവർ വിദ്യാഭ്യാസം നേടിയത്.

അഭിനയ ജീവിതം

[തിരുത്തുക]

ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്.[5] പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.[6].

പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു.

അവലംബം

[തിരുത്തുക]
  1. "Mohanlal's Villain revealed! Vishal to play the antagonist, see photo". The Indian Express. Express Web Desk. 6 June 2017. Archived from the original on 23 August 2017. Retrieved 22 October 2017.
  2. Sreedhar, Pillai (8 August 2009). "I'm here to entertain: Hansika". The Times of India. Archived from the original on 16 October 2013. Retrieved 19 August 2013.
  3. "Hansika's tryst with Kevin Pietersen". Deccan Chronicle. 10 April 2013. Archived from the original on 14 October 2013. Retrieved 19 August 2013.
  4. Hansika chants for peace Archived 16 ഓഗസ്റ്റ് 2012 at the Wayback Machine Mid-Day - 21 February 2010
  5. "Hansika charges 50 lakhs!". Sify. Retrieved 2006 November 26. {{cite web}}: Check date values in: |accessdate= (help); External link in |work= (help)
  6. "Hansika - The latest find". Rediff. Retrieved 2006 November 26. {{cite web}}: Check date values in: |accessdate= (help); External link in |work= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൻസിക_മോട്‌വാനി&oldid=4582975" എന്ന താളിൽനിന്ന് ശേഖരിച്ചത്