സണ്ണി വെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സണ്ണി വെയ്ൻ
Sunny Wayne location (cropped).jpg
ജനനം19 August 1983 (1983-08-19) (37 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം2012 മുതൽ

മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവാണ് സുജിത്ത് ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ വേദിനാമമാണ് സണ്ണി വെയ്ൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. ദുൽഖർ സൽമാനോടൊപ്പം ഒരു സഹനടന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ. അതിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിലും സണ്ണി വെയ്ൻ അഭിനയിച്ചു. ഏകദേശം മുപ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

S.No വർഷം ചിത്രം കഥാപാത്രം സംവിധായകൻ സഹ അഭിനേതാക്കൾ
1 2012 സെക്കന്റ് ഷോ കുരുടി/നെൽസൺ മണ്ടേല പി.പി. ശ്രീനാഥ് രാജേന്ദ്രൻ ദുൽഖർ സൽമാൻ, ഗൗതമി നായർ
2 2012 തട്ടത്തിൻ മറയത്ത് മജീദ് വിനീത് ശ്രീനിവാസൻ നിവിൻ പോളി, ഇഷ തൽവാർ
3 2012 നി കൊ ഞാ ചാ Dr. റോഷൻ ഗിരീഷ്
4 2014 കൂതറ റാം ശ്രീനാഥ് രാജേന്ദ്രൻ മോഹൻലാൽ , ഭരത്, ടൊവിനോ തോമസ്
5 2015 ആട് ഒരു ഭീകരജീവിയാണ് സാത്താൻ സേവ്യർ മിധുൻ മാനുവൽ തോമസ് ജയസൂര്യ, അജു വർഗീസ്, വിനായകൻ
6 2016 ആൻ മരിയ കലിപ്പിലാണ് ഗിരീഷ് മിധുൻ മാനുവൽ തോമസ് അജു വർഗീസ്,ലിയോണ ലിഷോയ്, ദുൽഖർ സൽമാൻ
7 2017 പോക്കിരി സൈമൺ സൈമൺ ജിജോ ആൻ്റണി പ്രയാഗ മാർട്ടിൻ, അശോകൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • IMDb - സണ്ണി വെയ്ൻ ഐ.എം.ഡി.ബി.യിൽ
"https://ml.wikipedia.org/w/index.php?title=സണ്ണി_വെയ്ൻ&oldid=3346460" എന്ന താളിൽനിന്ന് ശേഖരിച്ചത്