ജോണി ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോണി എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ജോണി (വിവക്ഷകൾ) എന്ന താൾ കാണുക. ജോണി (വിവക്ഷകൾ)

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ജോണി ആന്റണി. കോട്ടയം ജില്ലയിലെ മാമ്മൂട് സ്വദേശിയാണ് ഇദ്ദേഹം. സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.

2003ൽ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കൊച്ചിരാജാവ്(2005), തുറുപ്പുഗുലാൻ(2006),ഇൻസ്പെക്ടർ ഗരുഡ്(2007), സൈക്കിൾ(2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്സ് എന്ന ചിത്രവും സംവിധാനം ചെയ്തു.

സഹസംവിധായകൻ[തിരുത്തുക]

  1. ചാഞ്ചാട്ടം(1991)
  2. ഏഴരപ്പൊന്നാന(1992)
  3. പൂച്ചക്കാര് മണികെട്ടും(1994)
  4. തിരുമനസ്സ്(1995)
  5. മാണിക്യച്ചെന്പഴുക്ക(1995)
  6. ആയിരം നാവുള്ള അനന്തൻ(1996)
  7. ഉദയപുരം സുൽത്താൻ(1999)
  8. പഞ്ച പാണ്ഡവർ(1999)
  9. ഈ പറക്കും തളിക(2001),
  10. സുന്ദര പുരുഷൻ(2001)


"https://ml.wikipedia.org/w/index.php?title=ജോണി_ആന്റണി&oldid=2329566" എന്ന താളിൽനിന്നു ശേഖരിച്ചത്