കനിഹ
കനിഹ | |
|---|---|
| ജനനം | ദിവ്യ വെങ്കടസുബ്രഹ്മണ്യം അയ്യർ 3 ജൂലൈ 1980 വയസ്സ്) |
| മറ്റ് പേരുകൾ | കനിഹ, ശ്രാവന്തി |
| അൽമ മേറ്റർ | BITS Pilani |
| തൊഴിൽs |
|
| സജീവ കാലം | 2002-തുടരുന്നു |
| ജീവിതപങ്കാളി |
ശ്യാം രാധാകൃഷ്ണൻ (m. 2008) |
| കുട്ടികൾ | Sai Rishi |
മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ എന്നും തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തി എന്നു അറിയപ്പെടുന്ന ചലച്ചിത്രനടിയാണ്.
ആദ്യ ജീവിതം
[തിരുത്തുക]1980 ജൂലൈ 3 ന്[1] മധുരയിലാണ് ദിവ്യ വെങ്കട സുബ്രഹ്മണ്യമായി കനിക ജനിച്ചത്. പിതാവ് എൻജിനീയറായ മി. വെങ്കടസുബ്രമണ്യമാണ്. 1999 ൽ വിദ്യാഭ്യാസ മികവിനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് അവർ നേടിയിട്ടുണ്ട്. 1999 മുതൽ 2003 വരെ ബിരുദ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ബിറ്റ്സ്, പിലാനിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി.[2][3][4]
പോപ്പ് സംഗീതത്തിലും ലൈറ്റ് മ്യൂസിക് ഷോകളിലും പങ്കെടുത്ത് കുട്ടിക്കാലം മുതൽക്കു തന്നെ തന്റെ ആലാപന കഴിവ് മെച്ചപ്പെടുത്തിയ ദിവ്യ പെർഫോമിംഗ് ആർട്‌സിൽ താല്പര്യം കാണിച്ചിരുന്നു. പഠനകാലത്ത് ഇടയ്ക്കിടെ പോപ്പ് ഗായികയായി സ്റ്റേജ് പെർഫോമൻസുകൾ നടത്തി. 2001-ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുന്ന സമയത്ത്, അവസാന നിമിഷം ഒരു മോഡൽ പിന്മാറിയതിനെ തുടർന്ന് മത്സരത്തിൽ പങ്കെടുക്കാൻ അവർ തിരഞ്ഞെടുക്കപ്പെട്ടു.[5] അനുഭവപരിജ്ഞാനം കുറവായിരുന്നിട്ടും മത്സരത്തിൽ അവർ വിജയിയാകുകയും[6] ശേഷം അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.
അഭിനയ ജീവിതം
[തിരുത്തുക]1999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാർ ൽ അവസരം നൽകുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു. മലയാളത്തിൽ പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.
കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.
തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.
സ്വകാര്യ ജീവിതം
[തിരുത്തുക]കനിഹ വിവാഹം ചെയ്തിരിക്കുന്നത് മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനേയാണ്.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]| വർഷം | സിനിമ | ഭാഷ | ഒപ്പം അഭിനയിച്ചവർ | കഥാപാത്രം |
|---|---|---|---|---|
| 2013 | ഒറീസ (ചലച്ഛിത്രം) | മലയാളം | ഉണ്ണി മുകുന്ദൻ | ചന്ദ്രഭാഗ[7] |
| 2012 | ബാവൂട്ടിയുടെ നാമത്തിൽ' | മലയാളം | മമ്മൂട്ടി, കാവ്യ മാധവൻ | മറിയം |
| 2008 | Rajakumari | കന്നഡ | Ravichandran, Balaji | Rajakumari |
| 2008 | കേരള വർമ്മ പഴശ്ശിരാജ | മലയാളം | മമ്മൂട്ടി, ശരത്കുമാർ | Makam |
| 2006 | Varalaru | Tamil | Ajith, അസിൻ | Gayathri |
| 2006 | Ennitum | Malayalam | Tiju Dennis, Swarnamalya, Siddarthan | Sneha |
| 2006 | Sye | Kannada | Sudeep, Pasupathy | Divya |
| 2006 | Naa Autograph | Telugu | Ravi Teja, Bhumika Chawla, Gopika | Sandhya |
| 2005 | Dancer | Tamil | Kutty, Robert | Divya |
| 2004 | Autograph | Tamil | Cheran, Sneha, Gopika | Thenmozhi |
| 2004 | Aethiree | Tamil | Madhavan, Sadha | Gayathri |
| 2004 | Annavaru | Kannada | Ambarish, Suhasini | Subbulakshmi |
| 2003 | Ottesi Chepputanna | Telugu | Srikanth | Divya |
| 2002 | Five Star | Tamil | Prasanna | Eashwari |
അവലംബം
[തിരുത്തുക]- ↑ "Kaniha rings in 40 with zeal, says, 'bring it on 40s'". Times of India. 4 July 2022.
- ↑ Nambidi, Parvathy (24 February 2013). "Topper meets her match". The New Indian Express (in ഇംഗ്ലീഷ്). Retrieved 28 April 2024.
- ↑ "Sandpaper - The BITSAA Magazine". BITSAA International. 2006. Retrieved 26 April 2024.
- ↑ "Srikanth's new movie details". Idlebrain.com. 20 January 2003. Retrieved 1 May 2024.
- ↑ "The voice behind Shriya in Sivaji". Rediff. Archived from the original on 16 September 2015. Retrieved 7 June 2009.
- ↑ "Miss Chennai 2001". vibamisschennai.com. Archived from the original on 4 February 2009. Retrieved 7 June 2009.
- ↑ "സിനിമ" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 12. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 06.
{{cite news}}: Check date values in:|accessdate=and|date=(help)