Jump to content

കന്നഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kannada language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കന്നഡ
ಕನ್ನಡ
ഉച്ചാരണം[ˈkʌnnəɖɑː]
ഉത്ഭവിച്ച ദേശംഇന്ത്യ – കർണ്ണാടകം, കാസർഗോഡ്, കേരളം, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള യു.എസ്.എ., കാനഡ, ഓസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂർ,[1] യു.കെ., ജർമ്മനി, ഹോങ്കോങ്ങ്, ന്യൂസിലാന്റ്, മൗറീഷ്യസ്,[2] യുണൈറ്റഡ് അറബ് എമിറേറ്റ്സ്,[3] തായ്‌ലന്റ്.[4] എന്നിവിടങ്ങളിലും താമിസിക്കുന്ന ആളുകൾ കന്നഡ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നുള്ളതിനു ഔദ്യോഗികമായ വിവരങ്ങൾ ലഭ്യമാണ്.
സംസാരിക്കുന്ന നരവംശംകന്നഡിഗ
മാതൃഭാഷയായി സംസാരിക്കുന്നവർ
3.81 കോടി (2007)[5]
രണ്ടാം ഭാഷയായി: 1.14 കോടി[6]
പൂർവ്വികരൂപം
പഴയ കന്നഡ
കന്നഡ ലിപി (ബ്രാഹ്മി ലിപി)
കന്നഡ ബ്രെയിൽ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഇന്ത്യ
Regulated byകർണാടക സർക്കാറിലെ പല അക്കാദമികൾ [8]
ഭാഷാ കോഡുകൾ
ISO 639-1kn
ISO 639-2kan
ISO 639-3kan
ഗ്ലോട്ടോലോഗ്nucl1305[9]
ഇന്ത്യയിലെ കന്നഡ ഭാഷ സംസാരിക്കുന്നവരുടെ വിതരണം[10]

ദ്രാവിഡ ഭാഷകളിലെ പ്രമുഖമായ ഒരു ഭാഷയും ഇന്ത്യയിലെ പുരാതനമായ ഭാഷകളിൽ ഒന്നുമാണ് കന്നഡ (കന്നഡ: ಕನ್ನಡ). ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ എന്ന നിലയിൽ 29-ആം സ്ഥാനമാണ് കന്നഡയ്ക്ക് ഉള്ളത്. 2011ലെ കാനേഷുമാരി അനുസരിച്ച് ലോകത്ത് ഒട്ടാകെ 6.4 കോടി ആളുകൾ ഈ ഭാഷ സംസാരിക്കുന്നു എന്നു കരുതുന്നു. ഇതിൽ 5.5 കോടി ആളുകളുടെ മാതൃഭാഷയാണ് ഇത്.

കർണാടകത്തിലെ പ്രധാനഭാഷയും ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നും ആണ് കന്നഡ. കദംബ ലിപിയിൽ നിന്ന് രൂപപ്പെട്ട കന്നഡ ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്. കന്നഡയിലെ എഴുത്തിന്റെ മാതൃകകൾക്ക് ആയിരത്തി അഞ്ഞൂറോളം വർഷങ്ങളുടെ പഴക്കമുണ്ട്. ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടിലെ പശ്ചിമ-ഗംഗ രാജവംശവും[11] ഒൻപതാം നൂറ്റാണ്ടിലെ രാഷ്ട്രകൂട രാജവംശവും ആണ് പഴയ കന്നഡ സാഹിത്യം ഏറ്റവും കൂടുതൽ രാജാശ്രയം നേടിയത്.[12][13]ആയിരത്തോളം വർഷങ്ങളുടെ സാഹിത്യ പാരമ്പര്യം കന്നഡയ്ക്കുണ്ട്.[14]വിനോഭ ബാവെ കന്നഡ ലിപിയെ ലിപികളുടെ റാണി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ കന്നഡ ഭാഷ സംസാരിക്കുന്നവർ 3,25,571 പേരുണ്ട്. സാംസ്കാരിക മന്ത്രാലയം ചുമതലപ്പെടുത്തിയ ഭാഷിക വിദഗ്ദ്ധരുടെ ശുപാർശകൾ മാനിച്ചുകൊണ്ട് ഭാരത സർക്കാർ കന്നഡ ഭാഷയ്ക്ക് അഭിജാത ഭാഷ പദവി നൽകി ആദരിച്ചു.[15][16][17] ജൂലൈ 2011ൽ മൈസൂരിലെ കേന്ദ്ര ഇന്ത്യൻ ഭാഷാ അദ്ധ്യയന ഇന്സ്റ്റിറ്റ്യൂട്ട് അഭിജാത കന്നഡ പഠനത്തിനായിക്കൊണ്ടുള്ള കേന്ദ്രം ആരംഭിച്ചു.[18]

ഭാഷിക ചരിത്രം

[തിരുത്തുക]

കന്നഡ ഒരു ദക്ഷിണ ദ്രാവിഡ ഭാഷയാണ്. ദ്രാവിഡ ഭാഷാശാസ്ത്രജ്ഞൻ സാന്ഫോർഡ് സ്റ്റീവർ പറയുന്നത് അനുസരിച്ച്, കന്നഡയുടെ ഭാഷിക ചരിത്രം മൂന്ന് വിഭാഗങ്ങളിൽ വിഭജിക്കാവുന്നതാണ്; പഴയ കന്നഡ (ഹളഗന്നഡ) ക്രി.വ. 450 തൊട്ട് ക്രി.വ. 1200വരെയും, മദ്ധ്യകാല കന്നഡ (നഡുഗന്നഡ) ക്രി. വ. 1200 തൊട്ട് ക്രി. വ. 1700 വരെയും, ആധുനിക കന്നഡ ക്രി.വ. 1700 തൊട്ട് പ്രസ്തുത കാലഘട്ടം വരെയുള്ളതും (ഹൊസഗന്നഡ).[19] കന്നഡയിൽ അസാധാരണമാം വിധം സംസ്കൃതത്തിന്റെ പ്രഭാവം പ്രകടമാണ്. പ്രാകൃതം, പാളി തുടങ്ങിയ ഭാഷകളുടെ പ്രഭാവവും കന്നഡ ഭാഷയിൽ കാണാവുന്നതാണ്. ക്രി. മു. മൂന്നാം നൂറ്റാണ്ടിനു മുമ്പ് തന്നെ കന്നഡ ഒരു മൌലിക പാരമ്പര്യം ഉള്ള ഭാഷയാണെന്നും പ്രാകൃതത്തിലും തമിഴിലും ഏഴുതപ്പെട്ട ശാസനങ്ങളിൽ കന്നഡ വാക്കുകൾ പ്രകടമാണെന്നും ശാസ്ത്രജ്ഞൻ ഐരാവതം മഹാദേവൻ തെളിയിച്ചിട്ടുണ്ട്. അതനുസരിച്ച് കന്നഡ ഒരു വലിയ ജനസമൂഹത്താൽ തന്നെ സംസാരിക്കപ്പെട്ടിരുന്ന ഭാഷയാണെന്നും പറയപ്പെടുന്നു.[20][21][22][23][24] ശാസ്ത്രജ്ഞൻ കെ. വി. നാരായണ പറയുന്നത് അനുസരിച്ച്, ഇപ്പോൾ കന്നഡയുടെ ഉപഭാഷകളെന്ന് കരുതപ്പെടുന്ന ഭാഷകളിൽ പലതും കന്നഡയുടെ പഴയ രൂപത്തോട് കൂടുതൽ അടുത്തതായിരിക്കാം. കൂടാതെ അന്യഭാഷാ പ്രഭാവങ്ങൾ കാര്യമായി ഉണ്ടാവാത്ത ഭാഷകളാണ് ഈ വക ഉപഭാഷകൾ. [20]

സംസ്കൃതത്തിന്റെ പ്രഭാവം

[തിരുത്തുക]

കന്നഡ ഭാഷയ്ക്ക് ആദ്യകാലം തൊട്ട് മൂന്ന് വിധത്തിലുള്ള പ്രഭാവങ്ങളാണ് ഉണ്ടായിട്ടുള്ളത്; പാണീനീയ സംസ്കൃത വ്യാകരണത്തിന്റെയും, കടന്ത്രയും ശകടയാനവും പോലെയുള്ള അപാണിനീയ സംസ്കൃത വ്യാകരണത്തിന്റെയും, അതോടൊപ്പം തന്നെ പ്രാകൃത വ്യാകരണത്തിന്റെയും.[25] പ്രാചീന കർണാടകയിൽ ഗ്രാന്ഥിക പ്രാകൃതം നിലകൊണ്ടിരുന്നു എന്ന കാര്യത്തിന് തെളിവുകൾ ലഭ്യമാണ്. ദേശ്യമായ പ്രാകൃതം സംസാരിച്ചിരുന്ന ആളുകളും കന്നഡ സംസാരിച്ചിരുന്ന ആളുകളും തമ്മിലുള്ള കൂടിക്കാഴ്ച ഇരുവരുടേയും ഭാഷകളെ പരിപോഷിപ്പിച്ചു എന്ന കാര്യവും സ്പഷ്ടമാണ്. കന്നഡ ഉപാസനയുടെയും രാജസത്തയുടെയും ഭാഷയായി ഉപയോഗിക്കപ്പെടുന്നതിനും മുമ്പേ ആയിരിക്കണം ഇത്. കന്നഡയുടെ ധ്വനിമയിലും, ഘടനയിലും, ശബ്ദസമ്പത്തിയിലും, വ്യാകരണത്തിലും അതേ പോലെ തന്നെ ഭാഷിക പ്രയോഗത്തിലും സംസ്കൃതത്തിന്റെയും പ്രാകൃതത്തിന്റെയും പ്രഭാവം വ്യക്തമാണ്. [25][26]

മലയാളത്തിലുള്ളതു പോലെ തന്നെ കന്നഡയിലും തദ്ഭവങ്ങളും തത്സമങ്ങളും പൊതുവെ ഉപയോഗിച്ച് കാണാവുന്നതാണ്. കന്നഡയിലെ ബണ്ണ എന്ന വാക്ക് പ്രാകൃതത്തിലെ വണ്ണ എന്ന വാക്കിൽ നിന്ന് ഉണ്ടായതാണ്. ഹുണ്ണിമെ എന്ന വാക്ക് പ്രാകൃതത്തിലെ പുണ്ണിവ എന്ന വാക്കിൽ നിന്ന് ഉണ്ടായതാണ്. പുണ്ണിവ എന്ന വാക്ക് സംസ്കൃതത്തിലെ പൗർണമി എന്ന വാക്കിൽ നിന്ന് ഉണ്ടായ തദ്ഭവമാണ്.[27] കന്നഡയിൽ തത്സമ വാക്കുകളും ധാരാളം ഉണ്ട്. ദിന, കോപ, സൂര്യ, മുഖ, നിമിഷ, അന്ന എന്നിങ്ങനെയുള്ളവ ചില ഉദാഹരണങ്ങൾ മാത്രമാണ്.[28]

ആദ്യകാല ശിലാശാസനങ്ങൾ

[തിരുത്തുക]

പ്രാചീന ഹളഗന്നഡ അല്ലെങ്കിൽ പൂർവദ ഹളഗന്നഡ ആയിരുന്നു ആദ്യകാലത്തു ബനവാസിയിലെ ശതവാഹനരുടെയും കദംബരുടെയും കാലത്ത് ഉപയോഗിച്ചിരുന്ന ഭാഷ. ആയതിനാൽ ഈ ഭാഷയ്ക്ക് രണ്ടായിരത്തോളം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് മനസ്സിലാക്കാം.[21][29][30][24] ബ്രഹ്മഗിരിയിൽ കണ്ടെടുത്ത അശോകന്റെ ശിലാശാസനത്തിൽ (കാലം ക്രി. പൂ. 230) ചില കന്നഡ വാക്കുകളും കാണാവുന്നതാണ്.[31]

ഇരുപതാം നൂറ്റാണ്ടിൽ ഈജിപ്തിലെ ചാരിട്ടിയോൺ എന്നിടത്ത് കണ്ടെടുത്ത 'ചാരിട്ടിയോണ് മൈം' എന്ന ഗ്രീക് പ്രഹസനത്തിൽ(കാലം ക്രി. വ. 1 തൊട്ട് രണ്ടാം നൂറ്റാണ്ട് വരെ) കന്നഡ ഭാഷയെക്കുറിച്ചുള്ള നേരിട്ട റെഫറൻസ് കാണാവുന്നതാണ്.[32][33] ഈ പ്രഹസനം അറേബ്യൻ മഹാസമുദ്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള തീരദേശത്ത് ഒറ്റയ്ക്ക് വന്നിറങ്ങിയ 'ചാരിട്ടിയോണ്' എന്ന സ്ത്രീയെക്കുറിച്ചുള്ളതാണ്. അവിടുത്തെ രാജാവും പ്രജകളും സംസാരിക്കുന്ന ഭാഷ എന്ന നിലയിൽ "കൊംച മധു പാത്രക്കെ ഹാക്കി" (അർത്ഥം: അൽപ്പം മദ്യം പാത്രത്തിൽ ഒഴിച്ച്) എന്നും പാനം ബേറെത്തി കട്ടി മധുവം ബേറെത്തുവെനു (അർത്ഥം: പാത്രം ഒരിടത്ത് മൂടിവെച്ച് ഞാൻ പ്രത്യേകമായി മദ്യം കഴിക്കാം) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കാണാം.[34] അക്കാലത്ത് ഈജിപ്തിൽ പാപ്പിരസ് ലിഖിതങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഈ പറഞ്ഞ 'ചാരിട്ടിയോണ് മൈം' എന്ന പാപ്പിരസ് ലിഖിതത്തിൽ ഉപയോഗിക്കപ്പെട്ട ഭാഷ പരിശോധിച്ചപ്പോൾ ഭാരതത്തിലെ പടിഞ്ഞാറൻ കരയിലെ കാർവാറിനും മംഗലാപുരത്തിനും ഇടയിലുള്ള ചെറുകിട port കളിൽ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.[34]

ക്രിസ്ത്വബ്ദം ആദ്യ നൂറ്റാണ്ടുകളിലാണ് കന്നഡയുടെ വരമൊഴിക്കാലം ആരംഭിച്ചത്. ബ്രാഹ്മി ലിപിയിൽ എഴുതപ്പെട്ട ആദ്യത്തെ മുഴുനീള കന്നഡ ശിലാശാസനമെന്ന പേരിൽ അറിയപ്പെടുന്നത് ഹൽമിഡിയിലെ ശിലാശാസനമാണ് (കാലം ക്രി. വ. 450). ആദ്യകാലത്തെ കന്നഡ അല്ലെങ്കിൽ ഹളഗന്നഡ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ. ഇതിൽ നിന്ന് അക്കാലത്ത് തന്നെ കന്നഡ ഒരു ഔദ്യോഗിക ഭാഷയായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. അന്നത്തെ കരുനാട്ടിലെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ ഹൽമിഡി ശിലാശാസനത്തിൽ ലഭ്യമാണ്.[35][36][37][38] ചിത്രദുർഗ്ഗയിൽ കണ്ടെടുത്ത അഞ്ചാം നൂറ്റാണ്ടിലെ തമടെക്കല്ല് ശിലാശാസനവും ചിക്കമംഗ്ളൂരിൽ കണ്ടെടുത്ത ക്രി. വ. 500 ലെ ശിലാശാസനവും മറ്റു ചില ഉദാഹരണങ്ങളാണ്.[39][40][41] അടുത്ത കാലത്ത് ശ്രാവണബെലഗൊളയിലെ ചന്ദ്രഗിരിയിൽ നിന്നും കണ്ടെടുത്ത കണന്ദ നിഷാദി ശിലാശാസനം ഹൽമിഡിയിലേതിനേക്കാളും അമ്പത് തൊട്ട് നൂറോളം വർഷം പഴയതാണെന്ന് അറിയാൻ സാധിച്ചിട്ടുണ്ട്. (കാലം ക്രി. വ. 350 തൊട്ട് 400 വരെ).[44] പ്രശസ്ത പുരാവസ്തു ഗവേഷകനും ചരിത്ര വിദഗ്ദ്ധനുമായ എസ്. ശെട്ടരുടെ അഭിപ്രായത്തിൽ പശ്ചിമ ഗംഗ രാജാവ് കൊംഗുനിവർമ്മയുടെ ക്രി. വ. 350 തൊട്ട് 400 വരെയുള്ള കാലയളവിൽ എഴുതപ്പെട്ട ശിലാശാസനവും ഹൽമിഡിയുടേതിനേക്കാളും പഴയതാണ്. [42]

കന്നഡ ഭാഷയിൽ ഇതുവരെ 30,000ത്തോളം ശിലാശാസനങ്ങൾ ലഭിച്ചിട്ടുണ്ട്.[43] ഹൽമിഡിയിലെ ശിലാശാസനം മുഴുനീള കന്നഡ ശിലാശാസനമെന്ന് പറയുമ്പോഴും കന്നഡ വാക്കുകളും പ്രയോഗങ്ങളും ഉൾപ്പെടുന്ന പ്രാചീന ശിലാശാസനങ്ങളും ലഭിച്ചിട്ടുണ്ട്. ക്രി. വ.543 ലെ പുലികേശി ഒന്നാമന്റെ ബാദാമി ശിലാശാസനം കന്നഡ ലിപിയിലുള്ള സംസ്കൃത ശിലാശാസനത്തിന് ഒരു ഉദാഹരണമാണ്.[38][44]

ഏറ്റവും പഴയ ലിഖിതങ്ങൾ ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടിലെ ആളുപ രാജാവ് ആളുവരസ രണ്ടാമന്റെ കാലത്തെ ചെമ്പിൽ എഴുതിയ ലിഖിതങ്ങളാണ്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൾമണ്ണിൽ നിന്ന് കണ്ടെത്തിയ ഈ ലിഖിതങ്ങളിൽ ആളുപരുടെ രാജചിഹ്നമായ രണ്ട് ചൂഡയുള്ള മീനിന്റെ ബിംബം പതിപ്പിച്ചിരിക്കുന്നതായി കാണാം.[45] ഹളഗന്നഡയിൾ ലഭിച്ചിട്ടുള്ള ഏറ്റവും പഴയ പനയോല ഗ്രന്ഥം ഒമ്പതാം നൂറ്റാണ്ടിലെ ധവള എന്നതാണ്. ഈ ഗ്രന്ഥം ദക്ഷിണ കന്നഡ ജില്ല മൂഡബിദ്രെയിലെ ജൈന ഭണ്ഡാരത്തിൽ സംരക്ഷിച്ച് വെച്ചിട്ടുണ്ട്.[46] ഈ ഗ്രന്ഥത്തിൽ മഷി വെച്ച് എഴുതിയ 1478 താളുകളാണ് ഉള്ളത്.[46]

നാണയങ്ങൾ

[തിരുത്തുക]

കന്നഡ ഭാഷയിൽ വീരന്റെയും സ്കന്ദന്റെയും മുദ്രകളുള്ള കദംബ രാജവംശത്തിന്റെ ആദ്യകാലത്തുള്ള നാണയങ്ങൾ സത്താരാ കളക്ടറേറ്റിൽ ലഭ്യമായിട്ടുണ്ട്. [47] "ശ്രീ" എന്ന മുദ്രയും ഭഗീരഥ രാജാവിന്റെ പേരിന്റെ സംക്ഷിപ്ത രൂപമായ "ഭഗി" എന്ന മുദ്രയും പതിഞ്ഞ പഴയ കന്നഡയിലുള്ള സ്വർണ്ണ നാണയം (കാലം: ക്രിസ്ത്വബ്ദം 390 തൊട്ട് 420വരെ) ലഭ്യമായിട്ടുണ്ട്.[48] കന്നഡയിൽ "ശ്രീമനരഗി" എന്ന മുദ്രയുള്ള കദംബ രാജവംശത്തിന്റെ ഭരണകാലത്തിലെ ചെമ്പുകൊണ്ടുള്ള നാണ്യം ഉത്തര കന്നഡ ജില്ലയിലെ ബനവാസിയിൽ ലഭ്യമായിട്ടുണ്ട്.[49] പശ്ചിമ ഗംഗ രാജവംശം, ബാദാമിയിലെ ചാലൂക്യൻമാർ, ആളുപർ, പശ്ചിമ ചാലൂക്യൻമാർ, രാഷ്ട്രകൂട രാജവംശം, ഹൊയ്സള സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, ബനവാസിയിലെ കദംബ രാജവംശം, കെളദി നായ്ക്കന്മാർ, മൈസൂർ രാജവംശം എന്നിങ്ങനെയുള്ള രാജാക്കൻമാരുടെ കാലത്ത് നിന്നുള്ള കന്നഡ പുരാണങ്ങളുമായി ബന്ധപ്പെട്ട നാണ്യങ്ങൾ ലഭ്യമായിട്ടുണ്ട്. എന്നാൽ ബാദാമിയിലെ ചാലൂക്യന്മാരുടെ കാലത്ത് നിന്നുള്ള നാണ്യങ്ങൾ അടുത്ത കാലത്ത് കണ്ടെടുക്കപ്പെട്ടവയാണ്.[50][51][52]] രാജാവിന്റെ പേര് കന്നഡയിലും ദേവനാഗരിയിലും മുമ്മൂന്ന് തവണ പതിപ്പിച്ചിട്ടുണ്ട് എന്നതാണ് ഗോവയിൽ കണ്ടെടുത്ത ഗോവൻ കദംബരുടെ നാണ്യങ്ങൾക്കുള്ള പ്രത്യേകത.[53] ഹാനഗൽ കദംബ രാജവംശത്തിന്റെ മുദ്രകളുള്ള നാണ്യങ്ങളും ലഭ്യമായിട്ടുണ്ട്.[54]

സാഹിത്യം

[തിരുത്തുക]

പഴയ കന്നഡ

[തിരുത്തുക]

ത്രിപദി ഛന്ദസ്സിലുള്ള കന്നഡയിലെ ആദ്യത്തെ കവിത കാണുന്നത് ക്രിസ്ത്വബ്ദം 700 -ലെ 'കപ്പെ അരഭട്ടന്റെ ശാസന'ത്തിലാണ്. [55] രാജാ നൃപതുംഗ അമോഘവർഷൻ എഴുതിയ കവിരാജമാർഗ്ഗമാണ് കന്നഡയിൽ എഴുതപ്പെട്ട ആദ്യത്തെ ഗ്രന്ഥം സാഹിത്യ നിരൂപണങ്ങളും കാവ്യരചനയും പ്രധാനമായുള്ള ഈ കൃതി അക്കാലത്ത് കന്നഡയിൽ നിലവിലുണ്ടായിരുന്ന കന്നഡ ഉപഭാഷകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ്. ഈ കൃതി ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടിലെ രാജാ ദുര്വിനീതന്റെയും 636 -ലെ ഐഹൊളെ ശിലാശാസനത്തിന്റെ കർത്താവായ രവികീർത്തിയുടെയും സ്വതന്ത്ര കൃതികളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.[56][57] കന്നഡയിൽ കണ്ടെടുത്ത ആദ്യത്തെ കൃതി വ്യാകരണത്തെക്കുറിച്ചുള്ളതും വിവിധ കന്നഡ ഉപഭാഷകളെ യോജിപ്പിക്കാനുള്ള മാർഗ്ഗസൂചിയും കൂടി ആയതിനാൽ കന്നഡയിൽ സാഹിത്യരചന എതാനും നൂറ്റാണ്ടുകൾക്ക് മുൻപേ തുടങ്ങിയിരിക്കണം എന്ന് ഊഹിക്കാവുന്നതാണ്.[56][58] ക്രിസ്ത്വബ്ദം 900 -ലെ ശീവകോട്യാചാര്യ രചിച്ച വഡ്ഡാരാധനെ എന്ന ഗദ്യകൃതി ശ്രവണബെളഗൊളയിലെ ഭദ്രബാഹുവിനെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകുന്നുണ്ട്.[59]

കവിരാജമാർഗ്ഗം സൂചിപ്പിച്ച അതിനേക്കാൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൃതികൾ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇപ്പോൾ ലഭ്യമല്ലെങ്കിലും ചില കൃതികൾ പിന്നീട് വന്ന കൃതികളിൽ സൂചിപ്പിക്കപ്പെട്ടു. അതിലൊന്ന് ക്രിസ്ത്വബ്ദം 650 -ൽ ശ്യാമകുന്ദാചാര്യ എഴുതിയ പ്രഭൃത ആകുമ്പോൾ മറ്റൊന്ന് ക്രിസ്ത്വബ്ദം 650 -ൽ ശ്രീ വരദദേവ അല്ലെങ്കിൽ തുമ്പുലൂരാചാര്യ എഴുതിയ ചൂഡാമണി ആകുന്നു. ചൂഡാമണി തത്ത്വശാസ്ത്രത്തെക്കുറിച്ച് 96,000 പദ്യങ്ങളും ടീകകളും അടങ്ങിയ ഒരു കൃതിയാണ്. ഇതിന് തത്ത്വാർഥ മഹാശാസ്ത്ര എന്ന ഒരു പേരും കൂടി ഉണ്ട്. [60][61][62] ചൂഡാമണി ആറാം നൂറ്റാണ്ടിനും മുൻപേ തന്നെ രചിക്കപ്പെട്ടതാണെന്ന വാദവും നിലവിലുണ്ട്.[63][64] കർണാടേശ്വര കഥാ എന്നുള്ള ചാലൂക്യ പുലികേശി രണ്ടാമനെക്കുറിച്ചുള്ള ജീവിതഗാഥ ഏഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. രാജാ ശിവാമരൻ രണ്ടാമൻ എഴുതിയ ഗജാഷ്ടക എന്നുള്ള ആനകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള കൃതി എട്ടാം നൂറ്റാണ്ടിൽ രച്ചിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു.[65] രാജാ നൃപതുംഗ അമോഘവർഷന്റെ ആസ്ഥാനകവി ശ്രീവിജയൻ എഴുതിയ ചന്ദ്രപ്രഭാ പുരാണ ഒൻപതാം നൂറ്റാണ്ടിൽ രച്ചിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു.[66] നേമൃനാഥം എന്ന പഴയ തമിഴ് കൃതിയുടെ ടീകയായി ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഗ്രന്ഥത്തിൽ കന്നഡസാഹിത്യം നാലാം നൂറ്റാണ്ടോടെ നിലവിൽ ഉണ്ടായിരുന്നു എന്ന് കാണാവുന്നതാണ്.[67]

പഴയ കന്നഡ (ഹളഗന്നഡ) കാലത്തിന്റെ സാഹിത്യ പരമ്പര എഴുത്തിൽ പുതിയ തരം ആവിഷ്കാരങ്ങൾ ഉണ്ടാവുന്നതിന് അനുസരിച്ച് റഗളെ, സാംഗത്യ, ഷട്പദി എന്നിങ്ങനെയുള്ള സാഹിത്യ പ്രകാരങ്ങൾക്ക് ജന്മം ന‍ൽകി. അക്കാലത്തെ എഴുത്തുകൾ അത്രയും ജൈനമതത്തിന്റേതും ഹിന്ദു മതത്തിന്റേതും ആയിരുന്നു. അക്കാലത്തെ രണ്ട് പ്രധാന എഴുത്തുകാരാണ് ഹരിഹരനും രാഘവാങ്കനും. ഹരിഹരൻ റഗളെ സാഹിത്യത്തിന് ഹരിശ്രീ കുറിച്ചപ്പോൾ രാഘവാങ്ക ഷട്പദികൾക്ക് രൂപം നൽകി.[68] അന്നത്തെ അറിയപ്പെട്ട ഒരു ജൈന എഴുത്തുകാരനാണ് ജന്ന. ജന്ന കവി തന്റെ കൃതികളിലൂടെ ജൈനമതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയായിരുന്നു.[69]

മദ്ധ്യകാല കന്നഡ

[തിരുത്തുക]

പതിനഞ്ചും പതിനെട്ടും നൂറ്റാണ്ടുകൾക്കിടയിൽ ഉള്ള കാലം കന്നഡ ഭാഷയുടെയും സാഹിത്യത്തിന്റെയും ഉച്ഛ്രായ കാലമായിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച എഴുത്തുകാരനെന്ന് അറിയപ്പെട്ട കുമാരവ്യാസൻ കർണാട ഭാരത കഥാമഞ്ജരി എന്ന മഹൽകൃതി രചിച്ച് ലോകം അറിയുന്ന സാഹിത്യകാരനായി മാറി. മൊത്തമായും ഭാമിനി ഷട്പദി ഛന്ദസ്സു ഉപയോഗിച്ച് എഴുതിയ ഈ കൃതി മഹാഭാരതത്തെ ആസ്പദമാക്കി രചിക്കപ്പെട്ടതാകുന്നു. [70] ഇക്കാലമത്രയും കന്നഡയ്ക്ക് മേൽ സംസ്കൃതത്തിന്റെ മതപരവും ശാസ്ത്രപരവും ആയ പ്രഭാവം മൂർദ്ധന്യത്തിലായിരുന്നു.[71][72][73] ഇക്കാലത്ത് രാജഭരണത്തോടും ജന്മിത്തത്തോടും അനുബന്ധിച്ചുള്ള പല മറാഠിയിലെയും ഹിന്ദിയിലെയും വാക്കുകൾ കന്നഡയിലേക്ക് വന്നു.[74]

കനക ദാസർ, പുരന്ദര ദാസർ, നരസിംഹ തീർത്ഥർ, വ്യാസതീർത്ഥർ, ശ്രീപാദ രായർ, വാദിരാജ തീർത്ഥർ, വിജയ ദാസർ, ജഗന്നാഥ ദാസർ, പ്രസന്ന വെങ്കട ദാസർ എന്നിങ്ങനെയുള്ള വൈഷ്ണവ സന്തൻമാർ കന്നഡയിൽ പദങ്ങൾ എന്ന് അറിയപ്പെട്ട മികവുറ്റ ഭക്തികാവ്യങ്ങൾ രചിക്കുകയുണ്ടായി. അവയിൽ പലതും ഇന്നും കർണാടക സംഗീതത്തിൽ ആദരിക്കപ്പെടുന്ന കൃതികളാണ്.[75] കനക ദാസരുടെ രാമധാന്യ ചരിതെ എന്ന കൃതിയിൽ ധാന്യങ്ങളൂടെ രൂപകം വെച്ചുകൊണ്ട് വർഗ്ഗ സംഘർഷത്തെ കുറിച്ച് സൂപിക്കുന്നത് മനസ്സിലാക്കാം.[76] മേൽപ്പറഞ്ഞ വൈഷ്ണവ സന്തൻമാർ അല്ലെങ്കിൽ ഹരിദാസർ തങ്ങളുടെ ദാസസാഹിത്യ മുഖേന കന്നഡ സാഹിത്യത്തിനും അതുവഴി കർണാടക സംഗീതത്തിനും മികച്ച സംഭാവനകൾ നൽകി. ഇവരിൽ ഏറ്റവും അധികം പ്രശസ്തനായത് കർണാടക സംഗീതത്തിന്റെ പിതാമഹൻ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട പുരന്ദര ദാസരാണ്..[77][78][79]

ആധുനിക കന്നഡ

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുള്ള കന്നഡ കൃതികളൂടെ ഭാഷയിൽ കാര്യമായ മാറ്റം സംഭവിച്ചു. ഇതുവഴി രൂപപ്പെട്ട ഭാഷയെ ഹൊസഗന്നഡ അല്ലെങ്കിൽ 'ആധുനിക കന്നഡ' എന്ന് വിളിക്കുന്നു. ഹൊസഗന്നഡ എഴുത്തുകാരിൽ ഏറ്റവും മികച്ചയാൾ മുദ്ദണ അല്ലെങ്കിൽ നന്ദളികെ ലക്ഷ്മിനാരായണപ്പ ആകുന്നു. മുദ്ദണയുടെ കാവ്യം കന്നഡയിൽ പുതിയ ഒരു തുടക്കത്തിന്റെ നാന്ദി ആയിരുന്നുവെങ്കിലും ഭാഷാവിദഗ്ദ്ധർ ഗുൽവാഡി വെങ്കടരായ എഴുതിയ ഇന്ദിരാബായി അഥവാ സദ്ധര്മ വിജയവു എന്ന കൃതിയെ ആധുനിക കന്നഡയിലുള്ള ആദ്യത്തെ കൃതിയെന്ന് പൊതുവെ വിശേഷിപ്പിക്കുക പതിവാണ്. ആദ്യത്തെ കന്നഡ അച്ചടി ഉണ്ടായത് 1817ൽ ശ്രീരാമപുരത്ത് പ്രസിദ്ധീകരിച്ച വിലിയം കാരി എഴുതിയ കാനരീസ് വ്യാകരണം എന്ന കൃതിയോടെ ആണ്. 1820ൽ ജോൺ ഹാൻസ് ബൈബിളിന്റെ കന്നഡ വിവർത്തനം പ്രസിദ്ധീകരിച്ചു.[80] അച്ചടിച്ച ആദ്യത്തെ നോവൽ ജോൺ ബുന്യന്റെ പിൽഗ്രിംസ് പ്രോഗ്രസ്സും ആണ്. കാനരീസ് പ്രോവേബ്സ് എന്ന കൃതിയും മേരി മാർത്താ ഷെർവുഡിന്റെ ദി ഹിസ്റ്ററി ഓഫ് ലിറ്റിൽ ഹെന്റി ആൻറ് ഹിസ് ബെയറർ ക്രിസ്ത്യൻ ഗോത്ത്ലോബ് ബാർത്തിന്റെ ബൈബിൾ സ്റ്റോറീസും "കന്നഡയിലുള്ള സ്തോത്ര പുസ്തകവും" ഇവിടെ അച്ചടിക്കപ്പെട്ടു[81]

ഇരുപതാം നൂറ്റാണ്ടിൽ ആധുനിക കന്നഡ പല പ്രസ്ഥാനങ്ങളാലും സ്വാധീനിക്കപ്പെട്ടു. എടുത്ത് പറയാനുള്ളവ നവോദയ, നവ്യ, നവ്യോത്തര, ദലിത, ബണ്ടായ എന്നിങ്ങനെ ഉള്ളവയാണ്. പ്രസ്തുത കന്നഡ സാഹിത്യം സമൂഹത്തിലെ എല്ലാ വർഗ്ഗക്കാരിലും എത്തുന്ന കാര്യത്തിൽ വിജയിച്ചിരിക്കുന്നു. അതു കൂടാതെ കന്നഡയിൽ പ്രശസ്തരും മികവുറ്റവരുമായ കുവെമ്പു, ബേന്ദ്രെ, വി.കെ. ഗോകാക് പോലെയുള്ള കവികളും എഴുത്തുകാരും ഉണ്ടായിട്ടുണ്ട്. കന്നഡ സാഹിത്യത്തിന് എട്ട് തവണ ജ്ഞാനപീഠ പുരസ്കാരം ലഭ്യമായിട്ടുണ്ട്.[82] ഇന്ത്യൻ ഭാഷകളിലെ കൃതികൾക്കായുള്ള ജ്ഞാനപീഠ പുരസ്കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ചത് കന്നഡ ഭാഷയ്ക്കാണ് .[83] നിരവധി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ദിലിയ്യിലെ കെ.കെ. ബിർളാ ഫൌണ്ടേഷൻ നൽകുന്ന സരസ്വതി സമ്മാനും[84][85] കന്നഡ ഭാഷയ്ക്ക് ലഭ്യമായിട്ടുണ്ട്. എസ്.എൽ. ഭൈരപ്പയുടെയും ശിവരാമ കാരന്തിന്റെയും കൃതികൾ പതിനാല് ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

കന്നഡ ഉപഭാഷകൾ

[തിരുത്തുക]

കന്നഡ ഉപഭാഷകൾ 
 
 
 
മൂല-ദ്രാവിഡം
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മൂല-ദക്ഷിണ-ദ്രാവിഡം
 
മൂല-ദക്ഷിണ-മധ്യ-ദ്രാവിഡം
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്-കന്നഡ
 
 
 
മൂല-തെലുങ്ക്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്-തോഡ
 
മൂല-കന്നഡ
 
മൂല-തെലുങ്ക്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്-കൊഡവ
 
കന്നഡ
 
തെലുങ്ക്
 
 
 
 
 
 
മൂല-തമിഴ്-മലയാളം
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്
 
മലയാളം
 
 
 
 
 
തമിഴ്
ഈ രേഖാചിത്രം ദക്ഷിണേന്ത്യയിൽ നിലവിലുള്ള പ്രമുഖ ദ്രാവിഡ ഭാഷകളുടെ വംശാവലിയെ
നിരൂപിക്കുന്നു.

എഴുതാൻ ഉപയോഗിക്കുന്നതും സംസാരിക്കാൻ ഉപയോഗിക്കുന്നതുമായ മൊഴികൾ തമ്മിലുള്ള വ്യത്യാസം എല്ലാ ഭാഷകളിലും ഉള്ളതുപോലെ കന്നഡയിലും ഉണ്ട്. സംസാരത്തിലെ കന്നഡ, പ്രദേശത്തിനനുസരിച്ച് മാറി മാറി വരും. എഴുതാൻ ഉപയോഗിക്കുന്ന ഭാഷ കർണാടകയിൽ എല്ലായിടത്തും ഏകദേശം ഒരുപോലെ തന്നെ ആണ്. കുന്ദഗന്നഡ, ഹവിഗന്നഡ, അരെഭാഷെ, സോലിഗ കന്നഡ എന്നിങ്ങനെയുള്ള ഇരുപതോളം ഉപഭാഷകൾ കന്നഡയിലുണ്ട്. [86] ഇവയിൽ കുന്ദഗന്നഡ കുന്ദാപുരത്തിനു സമീപം പൊതുവെ സംസാരിക്കുന്ന ഉപഭാഷയാണ്. അതുപോലെ ഹവിഗന്നഡയും സോലിഗ കന്നഡയും ഹവ്യക സമുദായത്തിൽപ്പെട്ടവർ സംസാരിക്കുന്ന ഉപഭാഷയാണ്. ഇതുപോലെ പ്രദേശത്തോടും സമുദായത്തോടും ബന്ധപ്പെട്ട ഇതര ഉപഭാഷകളാണ് നാഡവ കന്നഡ, മലനാഡു കന്നഡ, ധാർവാഡ് കന്നഡ എന്നിങ്ങനെയുള്ളവ.

കന്നഡയുടെ ഒരു ഉപഭാഷ എന്നു തന്നെ പറയാവുന്ന ഒരു ഭാഷയാണ് ബഡഗ. എന്നാൽ ബഡഗ ഭാഷ എഴുതാൻ ഇന്ന് കന്നഡ ലിപിയല്ല ഉപയോഗിക്കാറുള്ളത്. ബഡഗ കൂടാതെ കന്നഡയോട് പ്രകടമായ സാമ്യം ഉള്ള ഭാഷകളാണ് ഹോലിയയും ഉരാളിയും.

അംഗീകാരം

[തിരുത്തുക]
കന്നഡയിൽ എഴുതിയ പോസ്റ്ററുകൾ

2006 -ൽ കേന്ദ്ര ഇന്ത്യൻ ഭാഷാ അദ്ധ്യയന ഇൻസ്റ്റിട്ടൂട്ടിലെ ഡയറക്ടർ ഉദയ നാരായണ സിംഘ്, കന്നഡ ഭാഷയ്ക്ക് അഭിജാത ഭാഷാ പദവി നൽകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള റിപ്പോർട്ട് ഭാരതസർക്കാരിന് നൽകുകയുണ്ടായി.[87] അതനുസരിച്ച് 2008 -ൽ ഭാരതസർക്കാർ കന്നനഡഭാഷയ്ക്ക് അഭിജാത ഭാഷകളിൽ ഒന്നാണെന്നുള്ള അംഗീകാരം നൽകി. [15]

അക്ഷരമാല

[തിരുത്തുക]

വിഭജിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണ്ണം (ഉദാ: വസ്ത്രം= വ്+അ+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണ്ണം സ്വരം എന്നും അന്യവർണ്ണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണ്ണം വ്യഞ്ജനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൾ, ർ, ൻ, ൺ, ൽ) എന്നറിയപ്പെടുന്നു. വർണ്ണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ.

സ്വരങ്ങൾ
ഹ്രസ്വം ಅ(അ) ಇ(ഇ) ಉ(ഉ) ಋ(ഋ) ಌ(ഌ) ಎ(എ)   ಒ(ഒ)  
ദീർഘം ಆ(ആ) ಈ(ഈ) ಊ(ഊ) ೠ(ൠ) ೡ(ൡ) ಏ(ഏ) ಐ(ഐ) ಓ(ഓ) ಔ(ഔ)

കുറിപ്പ്  : ഇവയിൽ ൠ, ഌ, ൡ എന്ന അക്ഷരങ്ങൾ ഇപ്പോൾ ഉപയോഗത്തിലില്ല.

വർഗീയ വ്യഞ്ജനങ്ങൾ
കണ്ഠ്യം (കവർഗം) ಕ(ക) ಖ(ഖ) ಗ(ഗ) ಘ(ഘ) ಙ(ങ)
താലവ്യം (ചവർഗം) ಚ(ച) ಛ(ഛ) ಜ(ജ) ಝ(ഝ) ಞ(ഞ)
മൂർധന്യം (ടവർഗം) ಟ(ട) ಠ(ഠ) ಡ(ഡ) ಢ(ഢ) ಣ(ണ)
ദന്ത്യം (തവർഗം) ತ(ത) ಥ(ഥ) ದ(ദ) ಧ(ധ) ನ(ന)
ഓഷ്ഠ്യം (പവർഗം) ಪ(പ) ಫ(ഫ) ಬ(ബ) ಭ(ഭ) ಮ(മ)
അവർഗീയ വ്യഞ്ജനങ്ങൾ
അവർഗീയ വ്യഞ്ജനങ്ങൾ ಯ(യ‍) ರ(ര‍) ಲ(ല‍) ವ(വ‍) ಶ(ശ) ಷ(ഷ‍) ಸ(സ) ಹ(ഹ) ಳ(ള) ೞ(ഴ) ಱ(റ) ಕ್ಷ(ക്ഷ) ತ್ರ(ത്ര) ಜ್ಞ(ജ്ഞ)

കുറിപ്പ് : ഇവയിൽ ഴ, റ എന്ന വ്യഞ്ജനങ്ങൾ ഇപ്പോൾ ഉപയോഗത്തിലില്ല.

ചില്ലക്ഷരം

[തിരുത്തുക]

സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകൾ. കന്നഡയിൽ ഒരേ ഒരു ചില്ലക്ഷരമേ ഉള്ളു, അത് 'ൻ' എന്ന അക്ഷരമാണ്. കന്നഡയിലെ 'ൻചില്ലക്ഷരം നകരപ്പില്ല് എന്ന ഈ അക്ഷരം ഇപ്പോൾ ഉപയോഗത്തിലില്ല.

അക്കങ്ങൾ

[തിരുത്തുക]

കന്നഡ അക്കങ്ങൾ താഴെ കാണുന്ന പട്ടികയിലേതു പോലെയാണ്.

കന്നഡ അക്കങ്ങൾ ഇന്തോ അരേബ്യൻ അക്കങ്ങൾ
അക്കം കന്നഡയിൽ അക്കം മലയാളത്തിൽ
സൊന്നെ (ಸೊನ್ನೆ) 0 പൂജ്യം
ഒന്ദു (ಒಂದು) 1 ഒന്ന്
എരഡു (ಎರಡು) 2 രണ്ട്
മൂറു (ಮೂರು) 3 മൂന്ന്
നാല്ക്കു (ನಾಲ್ಕು) 4 നാല്
ഐദു (ಐದು) 5 അഞ്ച്
ആറു (ಆರು) 6 ആറ്
ഏളു (ಏಳು) 7 ഏഴ്
എണ്ടു (ಎಂಟು) 8 എട്ട്
ഒമ്പത്തു (ಒಂಬತ್ತು) 9 ഒൻപത്

കർണ്ണാടക സർക്കാർ സ്ഥാപനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത് കന്നഡ അക്കങ്ങളാണ്. കർണ്ണാടകയിലെ KSRTC ബസ്സുകളിലും മറ്റും കന്നഡ അക്കങ്ങൾ ഉപയോഗിക്കുന്നത് കാണാവുന്നതാണ്.

യൂണിക്കോഡ്‌

[തിരുത്തുക]

കന്നഡ യൂണിക്കോഡ്‌ U+0C80 മുതൽ U+0CFF വരെയാണ്.

കന്നഡ[1]
Official Unicode Consortium code chart (PDF)
  0 1 2 3 4 5 6 7 8 9 A B C D E F
U+0C8x
U+0C9x
U+0CAx
U+0CBx ಿ
U+0CCx
U+0CDx
U+0CEx
U+0CFx
കുറിപ്പുകൾ
1.^ As of Unicode version 7.0

ലിപി സാദൃശ്യങ്ങൾ

[തിരുത്തുക]
കവിരാജമാർഗ്ഗത്തിൽ നിന്ന് ഒരു താൾ

കന്നഡ ലിപിയോട് പ്രകടമായ സാമ്യമുള്ളത് തെലുങ്ക് ലിപിക്കാണ്. തെലുങ്ക് ലിപി കൂടാതെ മറ്റൊരു ബ്രാഹ്മിക് ലിപിയായ സിംഹള ലിപിയ്ക്കും കന്നഡ ലിപിയുമായി സാമ്യമുള്ളത് കാണാം. സിംഹള ലിപിയും കന്നഡ ലിപിയും തെലുങ്ക് ലിപിയും കദംബ ലിപിയിൽ നിന്നു തന്നെ ആണ് രൂപപ്പട്ടത്. [88]

നിഘണ്ടു

[തിരുത്തുക]

റെവറണ്ട് ഫെർഡിനാന്റ് കിട്ടൽ എന്ന ജർമ്മൻ പാതിരിയാണ് ആദ്യത്തെ കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവിന്റെ രചയിതാവ്. 70,000ത്തിൽ പരം കന്നഡ വാക്കുകൾ ഉൾപ്പെട്ടതാണ് ഈ നിഘണ്ടു.[89] ഫർഡിനാണ്ട് കിട്ടൽ കന്നഡ ഭാഷയുടെ മൂന്ന് ഉപഭാഷകൾ അടങ്ങുന്ന പ്രധാന കന്നഡ വ്യാകരണം വിവരിക്കുന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.[90]

ആദ്യത്തെ ആധുനിക കന്നഡ-കന്നഡ നിഘണ്ടു രചിച്ചത് ജി. വെങ്കടസുബ്ബയ്യ ആണ്. 9,000 താളുകളുള്ള ഈ കന്നഡ-കന്നഡ നിഘണ്ടു എട്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത് കന്നഡ സാഹിത്യ പരിഷത്ത് ആണ്. ജി. വെങ്കടസുബ്ബയ്യ ഒരു കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവും ക്ലിഷ്ടപദകോശ എന്ന കന്നഡയിലെ ക്ലിഷ്ട പദങ്ങൾ അടങ്ങിയ നിഘണ്ടുവും രചിച്ചിട്ടുണ്ട്.[91][92]

കന്നഡ വചന സാഹിത്യം

[തിരുത്തുക]
അക്ക മഹാദേവിയെടെ വചനം കന്നഡ ഭാഷയിൽ

കന്നഡയിൽ വചന സാഹിത്യം അനന്യവും ശുദ്ധവുമായ ഒരു കന്നഡ സാഹിത്യ-കവിതാരൂപമാണ്. വചനങ്ങളുടെ രചയിതാക്കൾ വചനകാരർ (കവികൾ) എന്ന് അറിയപ്പെട്ടു. [93] വചനകാരൻമാരിൽ ഏറ്റവും പ്രഗല്ഭരാണ് ബസവണ്ണനും അല്ലമ പ്രഭുവും അക്ക മഹാദേവിയും. വചന സാഹിത്യം അന്നത്തെ സമൂഹത്തിൽ നിലവിൽ ഉണ്ടായിരുന്ന ജാതി-കുല-മത ചിന്തകളൂടെ അധിഷ്ഠാനത്തിലുള്ള ഭേദഭാവങ്ങളെ എതിർക്കുന്ന സാമൂഹ്യപരവും സാംപത്തികവുമായ വിപ്ലവത്തിൻറെ ബീജരൂപമായ സാഹിത്യപ്രകാരമാണ്. വചനങ്ങൾ സാധാരണക്കാരൻറെ ഭാഷയിൽ തന്നെ എഴുതപ്പെട്ടു. [94]

ചിത്രശാല

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
 • ഗർഗ്ഗ്, ഗംഗാ റാം (1992) [1992]. "കന്നഡ സാഹിത്യം". Encyclopaedia of the Hindu World: A-Aj, Volume 1. ന്യൂ ഡല്ഹി: കോണ്സപ്റ്റ് പബ്ലിഷിംഗ് കമ്പനി. ISBN 81-7022-374-1.
 • കൂപ്പർ, കത്ലീൻ, ed. (2011). "ദ്രാവിഡ പഠനങ്ങൾ: കന്നഡ". Understanding India-The Culture of India. ന്യൂ യോർക്ക്: ബ്രിട്ടാനിക്കാ എഡ്യുക്കേഷനൽ പ്രിൻറിങ്ങ്. ISBN 978-1-61530-203-1.
 • സ്റ്റീവർ, എസ്ബി (1998). "കന്നഡ". In സ്റ്റീവര്, എസ്ബി(ed.) (ed.). The Dravidian Languages (Routledge Language Family Descriptions). ലണ്ടൺ: റൂട്ട്ലഡ്ജ്. Pp. 436. pp. 129–157. ISBN 0-415-10023-2. {{cite book}}: |editor-first= has generic name (help)
 • ക്ലോസ് & മെക്ക് കാണൽ, ഹെയിൻസ് & ഗ്രാൻറ്റ് ഡീ (1978). The Written languages of the world: a survey of the degree and modes of use-vol 2 part1. ലാവൽ സർചകലാശാല. ISBN 2-7637-7186-6.
 • നരസിംഹാചാര്യ, ആർ (1988) [1988]. കന്നഡ സാഹിത്യ ചരിത്രം. ന്യൂ ഡല്ഹി, മദിരാശി: ഏഷ്യൻ എഡ്യുക്കേഷനൽ സർവീസസ്. ISBN 81-206-0303-6.
 • റൈസ്, ഇ.പി. (1982) [1921]. Kannada Literature. ന്യൂ ഡല്ഹി: ഏഷ്യൻ എഡ്യൂക്കേഷനൽ സർവീസസ്. ISBN 81-206-0063-0.
 • റൈസ്, ബി.എൽ. (2001) [1897]. Mysore Gazatteer Compiled for Government-vol 1. ന്യൂ ഡല്ഹി, Madras: ഏഷ്യൻ എഡ്യൂക്കേഷനൽ സർവീസസ്. ISBN 81-206-0977-8.
 • കമ്മത്ത്, സൂര്യനാഥ യു (2002) [2001]. A concise history of Karnataka: from pre-historic times to the present. ബംഗളൂരു: ജൂപ്പിറ്റർ ബുക്സ്. LCCN 8095179. OCLC 7796041. {{cite book}}: Check |lccn= value (help)
 • പല എഴുത്തുകാർ (1988) [1988]. Encyclopaedia of Indian literature-vol 2. സാഹിത്യ അക്കാദമി. ISBN 81-260-1194-7.
 • ശാസ്ത്രി, കെ.എ.നീലകണ്ഠ (2002) [1955]. A history of South India from prehistoric times to the fall of Vijayanagar. ന്യൂ ഡല്ഹി: ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി പ്രസ്സിൻറെ ഇന്ത്യൻ ശാഖ. ISBN 0-19-560686-8.
 • രമേശ്, കെ.വി. (1984) [1984]. വാതാപിയിലെ ചാലുക്യൻമാർ. ന്യൂ ഡല്ഹി: ആഗം കലാ പ്രകാശൻ.
 • കിട്ടൽ, ഫർഡിനാണ്ട് (1993) [1993]. A Grammar of the Kannada Language Comprising the Three Dialects of the Language (Ancient, Medieval and Modern). ന്യൂ ഡല്ഹി, മദിരാശി: ഏഷ്യൻ എഡ്യുക്കേഷനൽ സർവീസസ്. ISBN 81-206-0056-8.
 • ഭട്ട്, തിരുമലേശ്വര (1993) [1993]. ഗോവിന്ദ പൈ. സാഹിത്യ അക്കാദമി. ISBN 81-7201-540-2.
 • സ്വലബിൽ, കാംഇൽ (1973) [1973]. Smile of Murugan: On Tamil Literature of South India. ലെയ്ഡന്, നെതർലാണ്ട്സ്: ബ്രിൽ. ISBN 90-04-03591-5.
 • Shapiro and Schiffman, Michael C., Harold F. (1981) [1981]. Language And Society In South Asia. ന്യൂ ഡല്ഹി: മോത്തിലാൽ ബനാരസിദാസ്. ISBN 81-208-2607-8.{{cite book}}: CS1 maint: multiple names: authors list (link)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "Singara – Kannada Sangha (Singapore)". Archived from the original on 2016-01-28. Retrieved 2014-04-02.
 2. "Mallige Kannada Balaga: Spreading Fragrance of Karnataka in Mauritius". Daijiworld.com. Archived from the original on 2019-01-07. Retrieved 12 February 2013.
 3. "Dubai: Kannada Koota UAE to Hold 'Sangeetha Saurabha'". Daijiworld.com. Archived from the original on 2019-01-07. Retrieved 12 February 2013.
 4. "Thai Kannada Balaga". "Thai Kannada Balaga". Archived from the original on 2013-02-28. Retrieved 12 February 2013.
 5. Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
 6. "Indiaspeak: English is our 2nd language". Times of India. 14 March 2010. Archived from the original on 2011-05-04. Retrieved 12 February 2013.
 7. Zvelebil (fig.36) and Krishnamurthy (fig.37) in Shapiro and Schiffman (1981), pp. 95–96
 8. "The Karnataka Official Language Act" (PDF). Official website of Department of Parliamentary Affairs and Legislation. കർണാടക സർക്കാർ. Retrieved 2007-06-29.
 9. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Nuclear Kannada". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
 10. http://www.columbia.edu/itc/mealac/pritchett/00maplinks/overview/languages/himal1992max.jpg
 11. "Gangas of Talakad". Official website of the Central Institute of Indian Languages, India. Classicalkannada.org. Archived from the original on 2011-07-25. Retrieved 12 May 2008.
 12. "Rastrakutas". Official website of the Central Institute of Indian Languages. Archived from the original on 2011-01-10. Retrieved 12 May 2008.
 13. Zvelebil (1973), p.7 (Introductory, chart)
 14. ഗർഗ്ഗ് (1992), p.67
 15. 15.0 15.1 "Declaration of Telugu and Kannada as classical languages". Press Information Bureau. Ministry of Culture, Government of India. 31 October 2008. Retrieved 17 February 2013.
 16. Kuiper (2011), p.74
 17. "Telugu, Kannada get classical tag". The Times of India. 1 November 2008. Archived from the original on 2013-05-08. Retrieved 2014-06-03.
 18. "IBNLive – CIIL to head Centre for classical Kannada study". Ibnlive.in.com. 23 July 2011. Archived from the original on 2012-01-11. Retrieved 12 February 2013.
 19. Steever, S.B. (1998), p. 129
 20. 20.0 20.1 "Classical Kannada, Antiquity of Kannada". Centre for classical Kannada. Central Institute for Indian Languages. Archived from the original on 2010-04-25. Retrieved 2011-08-28.
 21. 21.0 21.1 Iravatham Mahadevan. "Early Tamil Epigraphy from the Earliest Times to the Sixth Century AD". Harvard University Press. Archived from the original on 2006-09-04. Retrieved 12 April 2007.
 22. Kamath (2001), p. 5–6
 23. (Wilks in Rice, B.L. (1897), p490)
 24. 24.0 24.1 Pai and Narasimhachar in Bhat (1993), p103
 25. 25.0 25.1 Mythic Society (Bangalore, India) (1985). The quarterly journal of the Mythic society (Bangalore)., Volume 76. Mythic Society (Bangalore, India). pp. Pages_197–210.
 26. B. K. Khadabadi, Prākr̥ta Bhāratī Akādamī (1997). Studies in Jainology, Prakrit literature, and languages: a collection of select 51 papers Volume 116 of Prakrit Bharti pushpa. Prakrit Bharati Academy,. pp. 444 pages.{{cite book}}: CS1 maint: extra punctuation (link)
 27. Jha, Ganganatha (1976). Journal of the Ganganatha Jha Kendriya Sanskrit Vidyapeetha, Volume 32. Ganganatha Jha Kendriya Sanskrit Vidyapeetha,. pp. see page 319.{{cite book}}: CS1 maint: extra punctuation (link)
 28. Kulli, Jayavant S (1991). History of grammatical theories in Kannada. Internationial School of Dravidian Linguistics,. pp. 330 pages.{{cite book}}: CS1 maint: extra punctuation (link)
 29. Kamath (2001), p. 5–6
 30. (Wilks in Rice, B.L. (1897), p490)
 31. The word Isila found in the Ashokan inscription (called the Brahmagiri edict from Karnataka) meaning to shoot an arrow is a Kannada word, indicating that Kannada was a spoken language in the third century BC (Dr. D.L. Narasimhachar in Kamath 2001, p5)
 32. Suryanatha Kamath – Karnataka State Gazetteer – South Kanara (1973), Printed by the Director of Print, Stationery and Publications at the Govt. Press
 33. Manohar Laxman Varadpande – History of Indian theatre, Volume 3 (1987), Abhinav Publications, New Delhi.
 34. 34.0 34.1 D. R. Bhandarkar – Lectures on the Ancient History of India on the Period From 650 To 320 B.C (1919), University of Calcutta.
 35. രമേഷ്, കെ.വി. (1984). Chalukyas of Vatapi. ആഗം കലാ പ്രകാശൻ., p10
 36. Encyclopaedia of Indian literature vol. 2, Sahitya Akademi (1988), p1717, p 1474
 37. A report on Halmidi inscription, Muralidhara Khajane (3 November 2003). "Halmidi village finally on the road to recognition". The Hindu. Chennai, India. Archived from the original on 2003-11-24. Retrieved 25 November 2006.
 38. 38.0 38.1 കമ്മത്ത്, യു. സൂര്യനാഥ (2002) [2001]. A concise history of Karnataka: from pre-historic times to the present. Bangalore: ജൂപ്പിറ്റർ ബുക്സ്. LCCN 8095179. OCLC 7796041. {{cite book}}: Check |lccn= value (help), p10
 39. Narasimhacharya (1988), p6
 40. Rice (1921), p13
 41. ഗോവിന്ദ പൈ in Bhat (1993), p102
 42. "Mysore scholar deciphers Chandragiri inscription". Chennai, India: The Hindu. 20 September 2008. Archived from the original on 2008-09-22. Retrieved 20 September 2008.
 43. Sahitya Akademi (1988), p1717
 44. Azmathulla Shariff. "Badami: Chalukyans' magical transformation". Deccan Herald. Archived from the original on 2006-10-07. Retrieved 25 November 2006.
 45. Gururaj Bhat in Kamath (2001), p97
 46. 46.0 46.1 Mukerjee, Shruba (21 August 2005). "Preserving voices from the past". Sunday Herald. Archived from the original on 2006-10-22. Retrieved 11 April 2007.{{cite web}}: CS1 maint: bot: original URL status unknown (link)
 47. The coins are preserved at the Archaeological Section, Prince of Wales Museum of Western India, Mumbai – Kundangar and Moraes in Moraes (1931), p382
 48. The coin is preserved at the Indian Historical Research Institute, St. Xavier's College, Mumbai – Kundangar and Moraes in Moraes (1938), p 382
 49. Dr Gopal, director, Department of Archaeology and Ancient History (6 February 2006). "5th century copper coin discovered at Banavasi". Hindu, Monday, 6 February 2006. Chennai, India: The Hindu. Archived from the original on 2007-05-26. Retrieved 18 October 2007.{{cite news}}: CS1 maint: multiple names: authors list (link)
 50. Kamath (2001), p12, p57
 51. Govindaraya Prabhu, S. "Indian coins-Dynasties of South". Prabhu's Web Page on Indian Coinage, 1 November 2001. Archived from the original on 2006-09-01. Retrieved 27 November 2006.
 52. Harihariah Oruganti-Vice-President, Madras Coin Society. "Vijayanagar Coins-Catalogue". Archived from the original on 2005-10-25. Retrieved 27 November 2006.
 53. This shows that the native vernacular of the Goa Kadambas was Kannada – Moraes (1931), p384
 54. Two coins of the Hangal Kadambas are preserved at the Royal Asiatic Society, Mumbai, one with the Kannada inscription Saarvadhari and other with Nakara. Moraes (1931), p385
 55. കമ്മത്ത് (2001), p67
 56. 56.0 56.1 Sastri (1955), p355
 57. കമ്മത്ത് (2001), p90
 58. Jyotsna Kamat. "History of the Kannada Literature-I". Kamat's Potpourri, 4 November 2006. Kamat's Potpourri. Retrieved 25 November 2006.
 59. ശാസ്ത്രി (1955), p356
 60. പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ വിദഗ്ദ്ധനായ ഭട്ടാകളങ്കൻ ചൂഡാമണി കന്നഡ സാഹിത്യത്തിലെ തന്നെ ഒരു നാഴികക്കല്ലാണെന്ന് എഴുതി.(ശാസ്ത്രി (1955), p355)
 61. Jyotsna Kamat. "History of the Kannada Literature – I". Kamat's Potpourri, 4 November 2006. Kamat's Potpourri. Retrieved 25 November 2006.
 62. നരസിംഹാചാര്യ (1988), pp 4–5
 63. Rice, B.L. (1897), p497
 64. ആറാം നൂറ്റാണ്ടിലെ സംസ്കൃത കവി ദണ്ഡി ചൂഡാമണിയെ പുകഴ്ത്തുന്നു. ശിവൻ ഗംഗയെ തൻറെ ജടാജൂടത്തിൽ നിന്ന് ഉണ്ടാക്കിയത് പോലെ ശ്രീ വരദദേവ തൻറെ നാവിൽ നിന്ന് സരസ്വതിയെ ഉണ്ടാക്കി എന്നുള്ളതാണ് കവി ദണ്ഡിയുടെ വാക്കുകൾ (Rice E.P., 1921, p27)
 65. കമ്മത്ത് (2001), p50, p67
 66. ഈ കവിയെ കുറിച്ചും കൃതിയെ കുറിച്ചും ക്രിസ്ത്വബ്ദം 1025ലെ കവി ദുർഗ്ഗസിംഹ വാചാലനാകുന്നു. (നരസിംഹാചാര്യ 1988, p18.)
 67. ശ്രീ കെ. അപ്പാദുരൈ. "ഇന്ത്യയുടെ ദേശീയ സംസ്കാരത്തിൽ കന്നഡയുടെയും തമിഴിൻറ്യും സ്ഥാനം". Copyright INTAMM. 1997. Archived from the original on 2007-04-15. Retrieved 25 നവമ്പർ 2006. {{cite web}}: Check date values in: |accessdate= (help)
 68. ശാസ്ത്രി (1955), pp 361–2
 69. നരസിംഹാചാര്യ (1988), p20
 70. ശാസ്ത്രി (1955), p364
 71. "എല്ലാ ദ്രാവിഡ ഭാഷകളിലും ഉള്ള സാഹിത്യം വൻ തോതിൽ സംസ്കൃതത്തോട് കടപ്പെട്ടതാകുന്നു. ഒരു മന്ത്രദണ്ഡമെന്നോണം സംസ്കൃതം വെറും ഒരു സ്പർശത്താൽ ഒരോ ഭാഷയെയും അത്ത്യുന്നതങ്ങളിലേക്ക് ഉയർത്തി". (ശാസ്ത്രി 1955, p309)
 72. തകനോബു തകഹാഷി 1995. തമിഴ് പ്രേമ കവിതയും കാവ്യവും. Brill's Indological library, v. 9. Leiden: E.J. Brill, p16,18
 73. " ഈ ഗ്രന്ഥത്തിൻറെ കർത്താവ്, മുഴുവൻ സംഘകാല ഇല്ലക്കിയവും സംസ്കൃത കാവ്യ പരംപരയിൽ ഉറ്റ് നിൽക്കുന്നതാണെന്ന് കാണിച്ചുതരുന്നു."- ഹർമ്മൻ ജോസഫ് ഹ്യൂഗോ ടീക്കൻ. 2001. കാവ്യം ദക്ഷിണേന്ത്യയിൽ: പഴയ സംഘം തമിഴ് കാവ്യം. Groningen: Egbert Forsten
 74. ജെ. ബുച്ചർ; ഫർഡിനാണ്ട് കിട്ടൽ (1899). A Kannada-English school-dictionary: chiefly based on the labours of the Rev. Dr. F. Kittel. ബാസൽ മിഷൻ & Tract Depository.
 75. ശാസ്ത്രി (1955), pp 364–365
 76. ഈ കൃതിയിൽ റാഗിയാണ് കരുനാട്ടിലെ എല്ലാ ധാന്യങ്ങളിലും വെച്ച് മികച്ചതെന്ന് പറയുന്നു.(ശാസ്ത്രി 1955, p365)
 77. മൂർത്തി, വിജയാ (2001). Romance of the Raga. അഭിനവ publications. p. 67. ISBN 81-7017-382-5.
 78. അയ്യർ (2006), p93
 79. ശാസ്ത്രി (1955), p365
 80. മൈസൂറിൻറെ ഭരണത്തെ കുറിച്ചുള്ള റിപ്പോർട്ട്– പേജ് 90 മൈസൂർ – 1864 "ആദ്യത്തെ കന്നഡ അച്ചടിയെ കുറിച്ച് ആധികാരികമായ രിക്കാർടുകള്൬ ലഭ്യമല്ല. എന്നാൽ 1817ൽ ശ്രീരാമപുരത്ത് വിലിയം കാരി എഴുതി പ്രസിദ്ധീകരിച്ച കാനരീസ് വ്യാകരണം എന്ന കൃതി ലഭ്യമാണ്. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് മതഗ്രന്ഥങ്ങളുടെ വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടത്.
 81. മിഷൻസ് ഇൻ സൌത്ത് ഇന്ത്യ – താൾ 56 ജോസഫ് മുല്ലൻസ് – 1854 "Among those of the former are tracts on Caste, on the Hindu gods ; Canarese Proverbs ; Henry and his Bearer ; the Pilgrim's Progress; Barth's Bible Stories; a Canarese hymn book"
 82. Special Correspondent (20 September 2011). "The Hindu – Jnanpith for Kambar". Thehindu.com. Retrieved 2013-02-12.
 83. "Welcome to: Bhartiya Jnanpith". jnanpith.net. Archived from the original on 2007-10-13. Retrieved 7 November 2008.
 84. "ഭൈരപ്പയ്ക്ക് സരസ്വതി സമ്മാൻ". ടൈംസ് ഓഫ് ഇന്ത്യ. 6 April 2011.
 85. ജോർജ് തോമസ്‌ (07 ഏപ്രിൽ 2011). "കന്നടയുടെ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ സരസ്വതി സമ്മാനിന്റെ പ്രഭയിൽ". മാതൃഭൂമി. Archived from the original on 2014-08-20. Retrieved 01 ഏപ്രിൽ 2014. {{cite news}}: Check date values in: |accessdate= and |date= (help)
 86. http://www.ethnologue.com/language/kan 20 dialects of Kannada.
 87. K.N. Venkatasubba Rao (4 October 2006). "Kannada likely to get classical tag". The Hindu. Archived from the original on 2006-10-13. Retrieved 17 February 2013.
 88. "Ancient scripts, hala". Retrieved 2009-05-07.
 89. മഞ്ജുളാക്ഷി & ഭട്ട്. "Kannada Dialect Dictionaries and Dictionaries in Subregional Languages of Karnataka". Language in India, Volume 5 : 9 September 2005. Central Institute of Indian Languages, University of Mysore. Retrieved 11 April 2007.
 90. Ferdinand Kittel. A Grammar of the Kannada Language: Comprising the Three Dialects of the Language. 1993. Asian Educational Services. ISBN 81-206-0056-8
 91. Muralidhara Khajane (22 August 2012). "Today's Paper / NATIONAL : 100 years on, words never fail him". The Hindu. Retrieved 2013-02-12.
 92. Johnson Language (20 August 2012). "Language in India: Kannada, threatened at home". The Economist. Retrieved 2013-02-12.
 93. "ആത്മീയവാദിയായ സോഷ്യലിസ്റ്റ്‌".[പ്രവർത്തിക്കാത്ത കണ്ണി]
 94. ശാസ്ത്രി(1955), p361

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കന്നഡ പതിപ്പ്
വിക്കിചൊല്ലുകളിലെ കന്നഡ പഴഞ്ചൊല്ലുകൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=കന്നഡ&oldid=3999386" എന്ന താളിൽനിന്ന് ശേഖരിച്ചത്