കുവെമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. വി. പുട്ടപ്പ
തൂലികാ നാമംകുവെംപു
തൊഴിൽഎഴുത്തുകാരൻ, പ്രോഫസർ
ദേശീയതഇന്ത്യ
GenreFiction
സാഹിത്യ പ്രസ്ഥാനംനവോദയ
വെബ്സൈറ്റ്
http://www.kuvempu.com/

കുപ്പള്ളി വെങ്കടപ്പഗൗഡ പുട്ടപ്പ (കന്നഡ: ಕುಪ್ಪಳ್ಳಿ ವೆಂಕಟಪ್ಪಗೌಡ ಪುಟ್ಟಪ್ಪ) (ഡിസംബർ 29, 1904 - നവംബർ 11 1994) [1] ഒരു കന്നഡ സാഹിത്യകാരനും കവിയുമാണ്. 20-ആം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കന്നഡ സാഹിത്യകാരനായി ഇദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു. കുവെംപു എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ എഴുതിയിരുന്നത്.

1967-ൽ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായ ഇദ്ദേഹം പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയും ആദ്യ കന്നഡിഗയുമാണ്.[2] എം. ഗോവിന്ദ പൈയ്ക്ക് ശേഷം രാഷ്ട്രകവിയായി ഉയർത്തപ്പെട്ട രണ്ടാമത്തെ കന്നഡ സാഹിത്യകാരനാണ് ഇദ്ദേഹം.

രാമായണത്തിൻറെ പുനർവ്യാഖ്യാനമായ അദ്ദേഹത്തിൻറെ ശ്രീ രാമായണ ദർശനം എന്ന കൃതി ആധുനിക കന്നഡയിലെ മഹാകാവ്യമെന്ന് അറിയപ്പെട്ടു. കുവെംപു ജാതിയുടെയും മതത്തിൻറെയും അതിര് കടന്ന വിശ്വ മാനവതാ വാദത്തെ പ്രതിപാദിച്ചു. 1958-ൽ ഭാരത സർക്കാർ പത്മഭൂഷൺ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ ജയ ഭാരത ജനനിയ തനുജാതേ എന്ന കവിത കർണാടക സംസ്ഥാനത്തിൻറെ ഔദ്യോഗിക ഗീതമായി പ്രഖ്യാപിക്കപ്പെട്ടു.

ആദ്യകാല ജീവിതം[തിരുത്തുക]

കുപ്പള്ളിയിലെ കുവെംപുവിൻറെ വീട്

കുവെംപു ചിക്കമഗളൂർ ജില്ല, കൊപ്പ താലൂക്കിലെ ഹിരേകൊഡിഗെ എന്ന ഗ്രാമത്തിൽ വെങ്കടപ്പ ഗൌഡയുടെയും സീതമ്മയുടെയും മകനായി ജനിച്ചു. എന്നാൽ തീർത്ഥഹള്ളി താലൂക്കിലെ കുപ്പള്ളി എന്ന ഇടത്താണ് കുവെംപു വളർന്നത്. കെവെംപുവിനെ പഠിപ്പിക്കാൻ അച്ഛൻ വീട്ടിൽ തന്നെ ഒരു ഗുരുവിനെ ഏർപ്പാടാക്കി കൊടുത്തു. അതാണ് ശിക്ഷണത്തിൻറെ തുടക്കം. പിന്നീട് സെക്കൻടറി പഠനത്തിനായി തീർത്ഥഹള്ളിയിലെ എ.വി. സ്ക്കൂളിൽ പ്രവേശിച്ചു. കുവെംപു 12 വയസ്സുള്ള കുട്ടിയായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിൻറെ അച്ഛൻ അകാല മൃത്യുവടഞ്ഞു. ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് മൈസൂരിലെ വെസ്ലിയൻ ഹൈസ്ക്കൂളിലാണ്. 1929ൽ കന്നഡ പ്രധാന വിഷയമാക്കി മഹാരാജാ കോളജിൽ നിന്നും ബിരുദം സ്വീകരിച്ചു. 1937 ഏപ്രിൽ 30ന് ഹേമാവതിയെ വിവാഹം കഴിച്ചു. കുവെംപുവിൻറെ മക്കളിൽ പൂർണ്ണചന്ദ്ര തേജസ്വിയും താരിണി ചിദാനന്ദയും അറിയപ്പെട്ട എഴുത്തുകാരാണ്.

"പ്രകൃതിയുടെ മുന്നിൽ എല്ലാവരും സമാനരാണ്" എന്ന ജീവിതതത്ത്വമാണ് അദ്ദേഹം സ്വീകരിച്ചത്. "രസൊ വൈ സഹ" എന്ന അദ്ദേഹത്തിൻറെ കൃതി കാവ്യ മീമാംസയെ കുറിച്ചുള്ളതാണ്. പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് അദ്ദേഹം കന്നഡയിൽ പുതിയ് വാക്കുകൾ ഉണ്ടാക്കി.

ജീവിതചര്യ[തിരുത്തുക]

1929ൽ മൈസൂരിലെ മഹാരാജാ കോളജിൽ കന്നഡ അദ്ധ്യാപകനായി കുവെംപു ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1936ൽ ബെംഗലൂരു സെൻട്രൽ കോളജിൽ അസ്സിസ്റ്റൻറ് പ്രൊഫസറായി. 1946ൽ മഹാരാജാ കോളജിൽ പ്രൊഫസറായി. 1955ൽ മഹാരാജാ കോളജിലെ പ്രിൻസിപ്പലായി. 1956ൽ മൈസൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി 1960 വരെ സേവനം അനുഷ്ഠിച്ചു.[3] 1987ൽ ശിവമൊഗ്ഗ ജില്ലയിൽ സർക്കാര് പുതിയ സർവ്വകലാശാല സ്ഥാപിച്ചപ്പോൾ കുവെംപുവിൻറെ പേര് അതിന് നൽകുകുകയായിരുന്നു. കുവെംപുവിൻറെ കവിതകൾ പല സിനിമകളിൽ പാട്ടുകളായി. ആളുകൾ എന്നും ഇഷ്ടപ്പെടുന്ന കവിതകളാണ് കുവെംപുവിൻറെ കവിതകൾ.

ജീവിത സന്ദേശം[തിരുത്തുക]

ആദ്യകാലത്ത് കുവെംപു എഴുതിയിരുന്നത് ആംഗലേയ ഭാഷയിലാണ്. പിന്നീടാണ് അദ്ദേഹം കന്നഡ സാഹിത്യത്തിലേക്ക് മാറിയത്. മാതൃഭാഷയിൽ വിദ്യാഭ്യാസം എന്നതായിരുന്നു കുവെംപുവിൻറെ പ്രധാന ലക്ഷ്യം. കന്നഡ ഭാഷയിലെ സംശോധനങ്ങൾക്ക് വഴിയൊരുക്കാനായി അദ്ദേഹം മൈസൂർ സർവ്വകലാശാലയിൽ കന്നഡ അധ്യയന സംസ്ഥെ എന്ന വിഭാഗത്തിന് രൂപം നൽകി. പിന്നീട് ഈ പഠന കേന്ദ്രം അറിയപ്പെട്ടത് കുവെംപു കന്നഡ അധ്യന കേന്ദ്ര എന്ന പേരിലാണ്. മൈസൂർ സർവ്വകലാശാലയിൽ ആയിരുന്നപ്പോൾ ശാസ്ത്രങ്ങളുടെയും ഭാഷകളുടെയും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

കുവെംപുവിൻറെ ജീവിതം തന്നെ ഒരു സന്ദേശമാണ്. ജാതി-മത-വിഭാഗീയതകൾക്ക് അദ്ദേഹം എതിരായിരുന്നു. ശൂദ്ര തപസ്വി എന്ന നാടകത്തിൽ ഈ കാഴ്ച്ചപ്പാട് വ്യക്തമാണ്. ശ്രീ രാമായണ ദർശനം എന്ന മഹാകാവ്യത്തിലുടെ അദ്ദേഹം രാമായണത്തിന് പുതിയ വ്യാഖ്യാനം നൽകി. എല്ലാവരും ഉയർച്ച പ്രാപിക്കണം എന്ന ധ്യേയോദ്ദേശങ്ങളോടുകൂടിയ സർവ്വോദയ സങ്കൽപ്പത്തിൻറെ കാതലായ മുഹൂർത്തങ്ങൾ മഹാകാവ്യത്തിൽ ഉടുനീളം കാണാവുന്നതാണ്.

വിശ്വമാനവ സന്ദേശമാണ് കുവെംപുവിൻറെ സന്ദേശങ്ങളിൽ ശ്രദ്ധേയമായത്. ജനിക്കുമ്പോൾ ഒരോ കുട്ടിയും വിശ്വമാനവനാണ്. സമൂഹം കുട്ടിയെ ദേശം, ഭാഷ, മതം, വർണ്ണം തുടങ്ങിയ ഉപാധികളാൽ ബന്ധിച്ച് അൽപ്പമാനവാക്കി മാറ്റുന്നു. അവയെ മറികടന്നുകൊണ്ട് കുട്ടിയെ വീണ്ടും വിശ്വമാനവനാക്കി (ബുദ്ധനാക്കി) മാറ്റുന്നതാണ് വിദ്യയുടെ ലൿഷ്യം എന്ന് കുവെംപു വിശ്വസിച്ചു. മനുഷ്യൻറെ വികാസ പഥത്തിൽ കാലാകാലങ്ങളിൽ മഹാപുരുഷൻമാർ കടന്നുവന്നിട്ടുണ്ട്. അവരിൽ ചിലരുടെ വാക്കുകൾ മതമായി പരിണമിച്ചു. ഒരു കാലത്ത് അത്യാവശ്യമെന്ന് തോന്നിയ മതം മറ്റൊരു കാലത്ത് തിരസ്കരിക്കപ്പെട്ടു. ഇങ്ങനെ മതങ്ങൾ മനുഷ്യരെ തമ്മിൽ അകറ്റി, യുദ്ധങ്ങൾക്ക് ഹേതുവായി. ഇന്നത്തെ ശാസ്ത്രയുഗത്തിൽ മതവും മൌഢ്യങ്ങളും കാലത്തിനു ചേർന്നതല്ല. മതങ്ങളുടെ കാലം കഴിഞ്ഞു. ഇനി ശാസ്ത്രത്തിൻറെയും പരിശുദ്ധ അധ്യാത്മത്തിൻറെയും കാലം വരേണ്ടതുണ്ട്.

മനുജമത, വിശ്വപഥ, സർവ്വോദയ, സമന്വയ, പൂർണ്ണദൃഷ്ടി എന്നിവയാണ് കുവെംപുവിൻറെ മന്ത്രങ്ങൾ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കർണാടക രത്ന പുരസ്കാരം - 1992[4]
  • പത്മ വിഭൂഷൺ പുരസ്കാരം - 1988[5]
  • ആദികവി പംപ പുരസ്കാരം - 1987[4]
  • ജ്ഞാനപീഠ പുരസ്കാരം - 1967[2]
  • രാഷ്ട്രകവി പുരസ്കാരം - 1964[4]
  • പത്മ ഭൂഷൺ പുരസ്കാരം- 1958[5]
  • സാഹിത്യ അക്കാദമി പുരസ്കാരം - 1955[4]

കൃതികൾ[തിരുത്തുക]

നൊവലുകൾ[തിരുത്തുക]

  • കാനൂരു സുബ്ബമ്മ ഹെഗ്ഗഡ്ത്തി (1936)
  • മലെഗളല്ലി മദുമഗളു (1967). (2013ൽ മലെഗളല്ലി മദുമഗളു നാടൻ തനിമയോടെ നാടകരൂപത്തിൽ ആവിഷ്കരിക്കപ്പെട്ടു).

മഹാകാവ്യം[തിരുത്തുക]

  • സ്രീ രാമായണ ദർശനം, വാല്യം-1 (1949), വാല്യം-2 (1957)

കവിതാ സമാഹാരങ്ങൾ[തിരുത്തുക]

  • കൊളലു (1930)
  • പാഞ്ചജന്യ (1936)
  • നവിലു (1937)
  • കിന്ദരിജോഗി മത്തു ഇതര കവനഗളു (1938)
  • കോഗിലെ മത്തു സോവിയത്ത് രഷ്യ (1944)
  • ശൂദ്ര തപസ്വി (1946)
  • കിങ്കിണി (1946)
  • അഗ്നിഹംസ (1946)
  • പ്രേമ കാശ്മീര (1946)
  • ചന്ദ്രമഞ്ചക്കെ ബാ ചകോരി (1954)
  • ഇക്ഷുഗംഗോത്രി (1957)
  • കബ്ബിഗന കൈബുട്ടി
  • പക്ഷികാശി
  • ജേനാഗുവ
  • കഥന കവനഗളു

ആംഗലേയ കൃതികൾ (കവിതാ സമാഹാരങ്ങൾ)‍[തിരുത്തുക]

  • Beginner's muse
  • Alian Harp

നാടകങ്ങൾ[തിരുത്തുക]

  • ബിരുഗാളി (1930)
  • മഹാരാത്രി (1931)
  • സ്മശാന കുരുക്ഷേത്രം (1931)
  • ജലഗാര (1931)
  • രക്താക്ഷി (1932)
  • ശൂദ്ര തപസ്വി (1944)
  • ബെരൾഗെ കൊരൾ (1947)
  • യമന സോലു
  • ചന്ദ്രഹാസ
  • ബലിദാന

ആത്മകഥ[തിരുത്തുക]

  • നെനപിന ദോണിയല്ലി (1980)

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

  • മലെനാഡിന കഥെഗളു (1933)
  • സന്ന്യാസി മത്തു ഇതര കഥെഗളു (1937)
  • നന്ന ദേവരു മത്തു ഇതര കഥെഗളു (1940)

സാഹിത്യ നിരൂപണം[തിരുത്തുക]

  • ആത്മശ്രീഗാഗി നിരംകുശമതിഗളാഗി (1944)
  • കാവ്യവിഹാര (1946)
  • തപോനന്ദന (1951)
  • വിഭൂതി പൂജെ (1953)
  • ദ്രൌപദിയ ശ്രീമുടി (1960)
  • വിചാരക്രാന്തിഗെ ആഹ്വാന (1976)
  • സാഹിത്യ പ്രചാര

ജീവിതഗാഥകൾ[തിരുത്തുക]

  • സ്വാമി വിവേകാനന്ദ (1932)
  • ശ്രി രാമകൃഷ്ണ പരമഹംസ (1934)
  • ഗുരുവിനൊഡനെ ദേവരെഡെഗെ

ശിശുസാഹിത്യം[തിരുത്തുക]

  • ബൊമ്മനഹള്ളിയ കിന്ദരിജോഗി (1936)
  • മരിവിജ്ഞാനി (1947)
  • മേഘപുര (1947)
  • നന്ന മനെ (1947)
  • നന്ന ഗോപാല
  • അമലന കഥെ
  • സാഹസ പാവന

സിനിമയായ കൃതികൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "The Gentle Radiance of a Luminous Lamp". Ramakrishna Math. മൂലതാളിൽ നിന്നും 2006-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-10-31.
  2. 2.0 2.1 "Jnanpith Laureates Official listings". Jnanpith Website. മൂലതാളിൽ നിന്നും 2007-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-05.
  3. Bharati, Veena. "Poet, nature lover and humanist". Deccan Herald. മൂലതാളിൽ നിന്നും 2006-03-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-09-02.
  4. 4.0 4.1 4.2 4.3 "Culture p484-485" (PDF). A Handbook of Karnataka. Government of Karnataka. മൂലതാളിൽ (PDF) നിന്നും 2011-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 December 2010.
  5. 5.0 5.1 "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. മൂലതാളിൽ (PDF) നിന്നും 2013-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 December 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുവെമ്പു&oldid=3785296" എന്ന താളിൽനിന്ന് ശേഖരിച്ചത്