വി.കെ. ഗോകാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനായക കൃഷ്ണ ഗൊകാക്
ജനനം 1909 ഓഗസ്റ്റ് 9(1909-08-09)
സവണൂർ, ഹാവേരി ജില്ല, കർണാടക
മരണം 1992 ഏപ്രിൽ 28(1992-04-28) (പ്രായം 82)
ബെംഗളൂരു, കർണാടക
തൊഴിൽ കലാലയാദ്ധ്യാപകൻ, സാഹിത്യകാരൻ
ദേശീയത ഇന്ത്യക്കാരൻ Flag of India.svg
രചനാ സങ്കേതം Fiction
സാഹിത്യ പ്രസ്ഥാനം നവോദയ


വിനായക കൃഷ്ണ ഗൊകാക് (ഓഗസ്റ്റ് 9, 1909 - ഏപ്രിൽ 28, 1992) ഒരു കന്നഡ സാഹിത്യകാരനായിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ അഞ്ചാമത്തെ കന്നഡ സാഹിത്യകാരനാണ് ഇദ്ദേഹം. [1] ഇതിനും മുൻപേ ഗോകാക് ജ്ഞാനപീഠ കമ്മിറ്റിയിലെ അംഗമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഗോകാക്കിൻറ്റെ അച്ഛൻ കൃഷ്ണറാവു വക്കീലായിരുന്നു. ഗൊകാക്ക് ജനിച്ച കാലത്ത് സവണൂര് നവാബിൻറെ ഭരണത്തിന് കീഴ്‍പ്പെട്ട ഒരു ചെറിയ സംസ്ഥാനമായിരുന്നു. ഗോകാക്ക് സവണൂരിലും ധാർവാഡിലും വെച്ച് വിദ്യാഭ്യാസം പൂർത്തിയാക്കി. ധാർവാഡിൽ പഠനത്തിന് ചെന്നപ്പോഴാണ് വരകവി ബേന്ദ്രെയുമായി അടുത്തത്. ബേന്ദ്രെയുടെ പ്രോൽസാഹനത്തോടെ ഗൊകാക്കിൻറെ സാഹിത്യ പര്യടനം തുടർന്നു.ബേന്ദ്രെ തൻറെ ഗുരുവും മാർദർശകനും ആയിരുന്നുവെന്ന് ഗോകാക്ക് പല തവണ പറഞ്ഞിട്ടുള്ളതാണ്.

കൃതികൾ[തിരുത്തുക]

കഴിഞ്ഞ നൂറ്റാൺടിലെ കന്നഡ എഴുത്തുകാരിൽ അഗ്രഗണ്യനായ ഗോകാക്കിൻറെ രചനകൾ വിപുലവും വ്യാപകവുമായതാണ്. ഗോകാക്ക് കന്നഡയിലും ഇംഗ്ലീഷിലും പല കൃതികൽ രചിച്ചു. ഇംഗ്ലിഷിൽ മുപ്പതിൽ കൂടുതൽ കൃതികൽ രചിച്ചിട്ടുണ്ട്. ഗോകാക്കിൻറെ ആദ്യത്തെ കൃതി കലോപാസകരു എന്നതാണ്. ആദ്യത്തെ പ്രാവിശ്യം ഇംഗ്ലണ്ടിലേക്ക് പോയിവന്ന സമുദ്രയാനത്തെ കുറിച്ച് ഗോകാക്ക് എഴുതിയ സമുദ്ര ഗീതെഗളു, സമുദ്രദാചെയിന്ദ എന്ന കൃതികൾ മഹത്ത്വം അർഹിക്കുന്നവയാണ്. ഗോകാക്ക് നവൊദയ പന്ഥാവിലൂതെ സംചരിച്ച സാഹിത്യകാരനാണെങ്കിലും കന്നഡ സാഹിത്യത്തിൽ നവ്യ പന്ഥാവിൻറെ തുടക്കം ഗോകാക്കിലൂടെ ആയിരുന്നു എന്ന അഭിപ്രായവും നിലവിലുണ്ട്. നാടകം, പ്രബന്ധം, സഞ്ചാര കഥനം, നിരൂപണം തുടങ്ങിയ പ്രകാരങ്ങളിൽ ഗോകാക്ക് പല കൃതികൾ രചിച്ചു. ഗോകാക്ക് രചിച്ച് സമരസവേ ജീവന എന്ന നോവൽ പ്രശസ്തമായി. "ജനനായക" ഗോകാക്കിൻറെ പ്രസിദ്ധ നാടകമാണ്. പന്ത്രൺട് ഖൺടികകളും 35,000 വരികളും ഉൾപ്പെട്ടുകൊണ്ട് വേദ കാലഘട്ടത്തേക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഒരുപക്ഷേ 20-ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഏറ്റവും വലിയ ഇതിഹാസ കൃതിയാകാം. വിശ്വാമിത്രനാണ് ഈ കൃതിയിലെ കഥാനായകൻ.

പുരസ്കാരങ്ങൾ‍[തിരുത്തുക]

1958ൽ ബെള്ളാരിയിൽ വെച്ച് കന്നഡ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കന്നഡ സാഹിത്യ സമ്മേളനത്തിൻറെ അദ്ധക്ഷൻ ഗോകാക്ക് ആയിരുന്നു. 1967ൽ കർണാടക സർവ്വകലാശാലയും 1979ൽ കാലിഫൊർണിയയിലെ പസിഫിക്ക് സർവ്വകലാശാലയും ഹോണററി ഡോക്ട്ടറേറ്റ് നൽകി ആദരിച്ചു.

ഭാരത സിന്ധു രശ്മി എന്ന ഇതിഹാസ കൃതിക്കാണ് ജ്ഞാനപീഠം ലഭിച്ചത്. ദ്യാവാ പൃഥ്വി എന്ന കവിതാ സമാഹരത്തിന് 1960ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

ഗൊകാക്ക് റിപ്പോർട്ട്[തിരുത്തുക]

1980ൽ സംസ്ഥാനതല ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിൽ ഭാഷകളുടെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ ഗോകാക്കിൻറെ അദ്ധക്ഷതയിൽ ഒരു കമ്മിറ്റി രചിക്കുകയുന്ടായി. ഈ റിപ്പോർട്ട് കന്നഡ ഭാഷയ്ക്ക് സർവ്വമാന്യത നൽകുന്നതായിരുന്നു. ഗോകാക്ക് റിപ്പോ‍ട്ടിനെ പിൻതുണച്ചുകൊണ്ട് ആളുകൾ പൊതുവഴിയിൽ ഇറങ്ങി. കർണാടകയിൽ നടന്ന ഏറ്റവും വലിയ സമരം ഇതാണെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഈ സമരം ഗൊകാക്ക് സമരം എന്ന് അറിയപ്പെട്ടു.

അവലംബങ്ങൾ‍‍[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ‍‍‍[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വി.കെ._ഗോകാക്&oldid=1935362" എന്ന താളിൽനിന്നു ശേഖരിച്ചത്