ജി. വെങ്കടസുബ്ബയ്യ
ജി. വെങ്കടസുബ്ബയ്യ | |
---|---|
![]() ജി. വെങ്കടസുബ്ബയ്യ | |
ജനനം | ശ്രീരംഗപട്ടണ, മാണ്ഡ്യ, കർണാടക |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കന്നഡ എഴുത്തുകാരനും വ്യാകരണ പണ്ഡിതനും സാഹിത്യ വിമർശകനും |
കന്നഡ എഴുത്തുകാരനും വ്യാകരണ പണ്ഡിതനും ലെക്സിക്കോഗ്രാഫറും സാഹിത്യ വിമർശകനുമാണ് ജി. വെങ്കടസുബ്ബയ്യ (ജനനം: 23 ആഗസ്റ്റ് 1913). പത്മശ്രീ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ അവാർഡും ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ[തിരുത്തുക]
പത്തിലധികം നിഘണ്ടുക്കൾ തയ്യാറാക്കിയിട്ടുണ്ട്. ക്ലിഷ്ടപദ കോശ എന്ന കന്നഡ നിഘണ്ടുവിൽ സങ്കീർണമായ നിരവധി കന്നഡ പദങ്ങളുടെ അർത്ഥം വിശദീകരച്ചിരിക്കുന്നു. നിഘണ്ടു ശാസ്ത്രവുമായി ബന്ധപ്പെട്ട നാല് കന്നഡ ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്യുകയും എട്ട് വിവർത്തന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കന്നഡ-കന്നഡ നിഘണ്ടു[തിരുത്തുക]
ആദ്യത്തെ ആധുനിക കന്നഡ-കന്നഡ നിഘണ്ടു രചിച്ചത് ജി. വെങ്കടസുബ്ബയ്യ ആണ്. 9,000 താളുകളുള്ള ഈ കന്നഡ-കന്നഡ നിഘണ്ടു എട്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത് കന്നഡ സാഹിത്യ പരിഷത്ത് ആണ്. ജി. വെങ്കടസുബ്ബയ്യ ഒരു കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവും ക്ലിഷ്ടപദകോശ എന്ന കന്നഡയിലെ ക്ലിഷ്ട പദങ്ങൾ അടങ്ങിയ നിഘണ്ടുവും രചിച്ചിട്ടുണ്ട്.[2][3]
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ
- കർണാടക സാഹിത്യ അക്കാദമി അവാർഡ്
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ അവാർഡ്[4]
അവലംബം[തിരുത്തുക]
- ↑ http://pib.nic.in/newsite/PrintRelease.aspx?relid=157675
- ↑ Muralidhara Khajane (22 August 2012). "Today's Paper / NATIONAL : 100 years on, words never fail him". The Hindu. ശേഖരിച്ചത് 2013-02-12.
- ↑ Johnson Language (20 August 2012). "Language in India: Kannada, threatened at home". The Economist. ശേഖരിച്ചത് 2013-02-12.
- ↑ http://sahitya-akademi.gov.in/pdf/Press_Release_(English)_BS_2017-2018.pdf