കേരളവും കർണാടകയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തോട് തൊട്ടുരുമ്മി നിൽക്കുന്ന സംസ്ഥാനം ആണ് ആണ് കർണാടകം . കർണാടകയിലെ ദക്ഷിണ കന്നഡ ജില്ല കാസർഗോഡ്‌ മായും കുടഗ് ജില്ല കണ്ണുരു മായും ചമാരജ്നഗർ , കുടഗ് ജില്ലകൾ വയനാട് മായും അതിർത്തി പങ്കിടുന്നു . കേരളത്തിന്റെ അയൽ സംസ്ഥാനം ആണെങ്കിലും കന്നഡ നാടുമായി തമിഴ് നാടിനോട് എന്ന പോലെ സാംസ്കാരികവും സാമൂഹികവും ആയ കൊടുക്കൽ വാങ്ങലുകൾ നടന്നത് ആയി ചരിത്രത്തിൽ ഇല്ല . എന്നാൽ പുതു തലമുറ ഐ ടി വികസനത്തിന്റെ സാദ്ധ്യതകൾ തേടി ഉദ്യാന നഗരമായ ബാംഗ്ലൂരിൽ എത്തിയതോട് കൂടി ഈ രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള ആശയ സംവാദത്തിനു ചെറിയ രീതിയിൽ എങ്കിലും തുടക്കം ആയി .


സാഹിത്യം[തിരുത്തുക]

കർണാടക സാഹിത്യത്തിലെ അതി കായകർ ആയ കുവേമ്പുവിന്റെയും ഗോവിന്ദ പൈ യുടെയും ഗിരീഷ്‌ കർണാട് ഇന്റെയും, ശിവറാം കാരന്ത് യു ആർ അനന്ത മൂർത്തി ചന്ദ്രശേഖർ കംബാർ തുടങ്ങിയവരുടെ ഒക്കെ ഒരുപാടു കൃതികൾ മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട് . തിരിച്ചു വൈക്കം മുഹമ്മദ്‌ ബഷീർ , യു എ ഖാദെര്‌ ,എം ടി വാസുദേവൻ‌ നായർ , അക്ബർ കക്കട്ടിൽ , മുട്ടത്തു വർകി ,എൻ പി മുഹമ്മദ്‌ ,വള്ളത്തോൾ ,കുമാരനാശാൻ, കല്പറ്റ നാരായണൻ എന്നിവരുടെ രചനകളും കന്നടതിലേക്ക് തർജമ ചെയ്യപെട്ടിട്ടു ഉണ്ട് . എം ടി യുടെയും വൈകം മുഹമ്മദ്‌ ബഷീറിന്റെ യും രചനകൾ കന്നടയിൽ മികച്ച സ്വീകാര്യതയാണ് അടുത്ത കാലത്ത് നേടിയിട്ടുള്ളത് .

ചലച്ചിത്രം[തിരുത്തുക]

മലയാള സിനിമയും കന്നഡ സിനിമയും തമ്മിൽ മലയാളത്തിനു തമിഴിനോട് എന്ന രീതിയിൽ ഉള്ള ബന്ധം ഇല്ല . മലയാള സിനിമകൾ മൈസോർ ,ബെന്ഗലുരു , മന്ഗ്ലുരു , തുടങ്ങിയ പട്ടണങ്ങളിൽ വലിയ രീതിയിൽ റിലീസ് ചെയ്യപ്പെടുന്നുണ്ടെങ്കിലും മറിച്ചു കന്നഡ സിനിമ അപൂർവമായി എങ്കിലും കേരളത്തിൽ റിലീസ് ചെയ്യുന്നത് കാസര്ഗോഡ് നഗരത്തിൽ ആണ് .കൊച്ചിയിൽ വളരെ അപൂർവ്വം ആയി കന്നഡ സിനിമ പ്രദർശനം ഉണ്ടാവാറുണ്ട്.കന്നടയിലെ പ്രമുഖ നടനായ അന്തരിച്ച വിഷ്ണുവർധൻ കൌരവർ ഉൾപടെ രണ്ടു മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ പത്നി ഭാരതി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് (നരസിംഹം , മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങൾ ) പുനീത് രാജ്കുമാർ , സുധീപ് തുടങ്ങിയവരുടെ ചില ചിത്രങ്ങൾ മലയാളത്തിൽ ടബ്ബ് ചെയ്തു ഇറങ്ങിയിട്ടുണ്ട് . മലയാള നടന്മാരായ മമ്മുട്ടിയും മോഹൻലാലും ഓരോ ചിത്രങ്ങൾ വീതം കന്നടയിൽ ചെയ്തിട്ടുണ്ട് . കന്നടയിലെ പ്രമുഖ താരമായിരുന്ന ശങ്കർ നാഗിന്റെ പത്നി അരുന്ധതി അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ആഷിഖ് അബുവിന്റെ "ഡാ തടിയാ " എന്ന ചിത്രത്തിൽ ശ്രദ്ധേയം ആയ വേഷം അവതരിപ്പിച്ചിട്ടുണ്ട്.ശങ്കർ നാഗിന്റെ സഹോദരൻ അനന്ത് നാഗും കന്നഡ ചലച്ചിത്ര രംഗത്തെ അറിയപ്പെടുന്ന നടൻ ആണ്.പഴയ നടന്മാരിൽ കന്നടിഗർ ആരാധനയോടെ കാണുന്ന വ്യക്തിത്വം ആണ് ശ്രീ രാജ്കുമാർ . അദ്ദേഹത്തിന്റെ മക്കൾ പുനീത് ,ശിവ് രാജ്കുമാർ ,രാഗവേന്ദ്ര എന്നിവരും സിനിമയിൽ സജീവം ആണ് .അംബരീഷ് ആണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന നടന്മാരിൽ ഏറ്റവും പ്രമുഖൻ . ഇദ്ദേഹത്തിന്റെ പത്നി സുമലത മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . അവർ ജന്മം കൊണ്ട് ആന്ധ്ര സ്വദേശി ആണ് .ലക്ഷ്മി റായി , ലക്ഷ്മി ഗോപാലസ്വാമി , മേഘ്ന രാജ് തുടങ്ങിയ നടിമാർ കർണാടകയിൽ നിന്നുള്ളവർ ആണെങ്കിലും അവർ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിൽ ആയിരുന്നു . മലയാളികൾക്ക് സുപരിചിതൻ ആയ നടൻ നിഷാൻ( അപൂർവ രാഗം ഈ അടുത്ത കാലത്തു ) കുടഗ് സ്വദേശി ആണ് .

ചരിത്രവും ഭാഷയും[തിരുത്തുക]

കേരത്തിന്റെ കർണാടകയും ആയുള്ള ബന്ധം എന്നതിനേക്കാൾ മൈസുരും ആയുള്ള ബന്ധം ആണ് ഉണ്ടായിരുന്നത് . ഭൂമി ശാസ്ത്രപരം ആയി മൈസുരിന്റെ അതെ സമതലത്തിൽ നിൽകുന്ന പ്രദേശങ്ങൾ ആണ് സുൽത്താൻ ബത്തേരിയും മാനന്തവാടിയും . ടിപ്പു സുൽത്താന്റെ വെടിക്കോപുകളുടെ സൂക്ഷിപ്പ് കേന്ദ്രം എന്ന അർത്ഥത്തിൽ ആണ് സുൽത്താൻ ബത്തേരി എന്ന പേര് തന്നെ . ടിപ്പു സുൽത്താൻ മൈസൂർ സ്വദേശി ആണെങ്കിലും അദ്ദേഹത്തിന്റെ മാതൃഭാഷ ഉർദു ആണ് .കന്നടിഗർക്ക് ഇടയിൽ ടിപ്പു വിരുദ്ധ വികാരം വളരെ ശക്തം ആണ് .മലയാളികൾ ജാതി മത ബെധമന്യെ മലയാളം ആണ് സംസാരിക്കുന്നതു . പക്ഷെ കർണാടകയിൽ കന്നഡ ഹൈന്ദവരുടെ മാത്രം ഭാഷയാണ് . മുസ്ലിങ്ങൾ ഉറുദു സംസാരിക്കുന്നു. അതിൽ തന്നെ ഒരു വിഭാകം ഭ്യാരി , നവൈതി തുടങ്ങിയ പ്രാദേശിക ഭാഷകൾ സംസാരിക്കുന്നു . ബ്യാരി ഭാഷയിൽ പിറന്ന ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തത് മലയാളിയായ സുവീരൻ ആണ് .മാമുക്കോയ മല്ലിക തുടങ്ങിയ മലയാളി താരങ്ങൾ ഇതിൽ അഭിനയിച്ചിട്ടുണ്ട. കൊങ്കണി ആണ് കരനടകയിലെ ക്രിസ്ത്യാനികളുടെ മാതൃഭാഷ. ഈ അടുത്ത കാലത്ത് മത പരിവർത്തനം ചെയ്യപ്പെട്ടവരുടെ മാതൃ ഭാഷ കന്നഡ തന്നെ ആണ് . കന്നടിഗരിൽ വ്യത്യസ്ത രീതികൾ ഉള്ള കുടഗരുടെ മാതൃ ഭാഷ കൊടവ തക്ക് ആണ്. ഒരു വിഭാകം മുസ്ലിങ്ങൾക്കും ഇതാണ് അവരുടെ മാതൃ ഭാഷ. ബാംഗ്ലൂർ പോലുള്ള പ്രദേശങ്ങളിൽ തെലുഗ് ,തമിഴ് എന്നിവ പ്രധാന ഭാഷകൾ ആണ് .

ടിപ്പുവിന് മുൻപ് മൈസൂർ രാജാക്കന്മാർക്ക് കേരളവും ആയി വിശിഷ്യ മലബാറും ആയി വലിയ ബന്ധം ഉണ്ടായിരുന്നില്ല .[original research?]

ടിപ്പുവിന് മുൻപ് മൈസൂർ രാജാക്കന്മാർക്ക് കേരളവും ആയി വിശിഷ്യ മലബാറും ആയി വലിയ ബന്ധം ഉണ്ടായിരുന്നില്ല . ടിപ്പുവിന്റെ സമകാലികൻ ആയിരുന്നു കേരളവർമ വീര പഴശ്ശി രാജ യുമായി ടിപ്പുവിന് ബന്ധം ഉണ്ടായിരുന്നു . പഴശ്ശി രാജ ടിപ്പുവിന് എതിരെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്തിട്ടുണ്ട് . അന്നത്തെ നാട് രാജാക്കന്മാരുടെ രീതികൾ അത്തരത്തിൽ ആയിരുന്നു. തങ്ങളുടെ താല്പര്യ സംരക്ഷണത്തിന് വേണ്ടി അവർ പരസ്പരം യുദ്ധം ചെയ്യുകയും അത് പോലെ ഒന്നിച്ചു നിൽക്കുകയും ചെയ്തിരുന്നു . ടിപ്പുവിന് എതിരെ മലബാറിലെ മാപ്പിള പ്രമുഖർ ആയിരുന്ന ഉണ്ണി മൂതയും അതന്‌ ഗുരുക്കളും പഴശ്ശി യോടൊപ്പം ചേർന്ന് പട നയിച്ചിട്ടുണ്ട് . അത് പോലെ അറക്കൽ ചിറക്കൽ രാജവംശങ്ങളും ആയി ഇടഞ്ഞതും അടുത്തതും ചരിത്രം ആണ് . ബ്രിറ്റിഷുകര്‌ക്കു എതിരെ പട നയിചിടുള്ള പഴശ്ശി ഒരു സമയം തന്റെ പടയെ ടിപ്പുവിന് എതിരെ ഉള്ള യുദ്ധത്തിൽ ബ്രിടിശുകാർക്ക് ഒപ്പം അയക്കുകയും ഉണ്ടായി. കാല കാലങ്ങളിൽ ഉണ്ടായ സാഹചര്യങ്ങളെ തങ്ങൾക്കു അനുകൂലം ആയ രീതിയിൽ ടിപ്പുവും പഴശ്ശി യും മറ്റു നാട്ടു രാജാക്കന്മാരും പറങ്കികളും ലന്തക്കാരും ഒക്കെ ഉപയോഗിച്ച് എന്ന് വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ .

ടിപ്പുവിന്റെ പടയോട്ടകാലത്ത് കേരളത്തിലെ ഒരുപാടു ക്ഷേത്രങ്ങൾക്ക് കേടു പാട് സംബവിച്ചിട്ടു ഉണ്ടായിരുന്നു. രാജ്യ സ്വത്തു അക്കാലത്തു സംബരിചിരുന്നത് ക്ഷേത്രങ്ങളിൽ ആയിരുന്നു. ഇത് കൊള്ള അടിക്കുന്നത് അക്കാലത്ത് സർവ സാധാരണം ആയിരുന്നു. മൈസൂര് കൊട്ടാരത്തിൽ ക്ഷേത്രം നിർമിച്ച ടിപ്പു ഇതിനെ ചൊല്ലി പിൽ കാലത്ത് ഏറെ പഴി കേട്ട്. ജാതി സമ്പ്രദായത്തിൽ കഷ്ടത അനുഭവിച്ച അധഃകൃതർ വലിയ തോതിൽ ടിപ്പുവിന് പിന്നിൽ ആനി ചേർന്നു . പക്ഷെ ടിപ്പുവിന് ബ്രിടിശുകാരോട് ഉള്ള വിരോധം ക്രിസ്ത്യാനികളും അനുഭവിക്കേണ്ടി വന്നു എന്നത് ചരിത്രം .പക്ഷെ ഇതെ ടിപ്പു തന്നെ ആണ് മൈസുരിലെ പ്രശസ്ത ക്രിസ്തിയ പള്ളി പണിയാൻ അനുവാദം കൊടുത്തത് . ഇത് പോലെ ഉള്ള ഒരുപാടു വിരോധാഭാസങ്ങൾ നിറഞ്ഞത്‌ ആയിരുന്നു ടിപ്പുവിന്റെ കാല ഖട്ടം. ഇന്നും കർണാടകയിലെ ഭൂരിപക്ഷം ജനങ്ങളും അദ്ദേഹത്തെ ഒരു മത വെറിയനും ക്രൂരനും ആയാണ് കാണുന്നത് .പക്ഷെ ഉർദു സംസാരിക്കുന്ന പട്ടാണി മുസ്ലിങ്ങൾ അദ്ദേഹത്തെ വീര പുരുഷനും ആയി കാണുന്നു .ഇതിനിടയിൽ എവിടെയോ ആയിരിക്കാം യാദാർത്ഥ്യം . എക്കാലത്തെയും കർണാടകയിലെ രാഷ്ട്രീയ വിഷയം കൂടി ആണ് ഇന്നും ടിപ്പു . കേന്ദ്ര സർവകലാശയ്ക്ക് ടിപ്പുവിന്റെ പേര് ഇടുന്ന വിഷയം ഇപ്പോഴും അവിടെ തർക്കത്തിൽ ആണ് .

കേരളത്തെ സംബന്ധിച്ചിടത്തോളം ടിപ്പുവിന്റെ മൈസുരും ആയുള്ള ഒരു ബാന്ദവതിനു അവസരം ഉണ്ടാക്കി. പഴശ്ശിയുടെ താവഴിയിലെ ഒരു തമ്പുരാട്ടി ടിപ്പുവിന്റെ പത്നിമാരിൽ ഒരാൾ ആയി മൈസൂരിൽ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്നു.വീരജ്പെട്ട ഇരിട്ടി റോഡ്‌ , വയന്ടിലെക്കും കാസര്ഗോടിലെക്കും ഉള്ള കർണാടകയിൽ നിന്ന് ഇന്നുള്ള പല വഴികളും വെട്ടി തെളിച്ചത് ടിപ്പുവിന്റെ കാലത്ത് ആണ് . കാസർഗോഡ് ടിപ്പുവിന്റെ കോട്ട പ്രശസ്തം ആണ്.

ടിപ്പുവിനെ മാറ്റി നിർത്തിയാൽ വീരാജ് പെറ്റയിലെ രാജാവ്‌ വീര രാജേന്ദ്രനും വോടയർ രാജാവിനും ഒന്നും കേരളവുമായി കാര്യമായ ബാന്ധവം ഉണ്ടായിരുന്നില്ല .പക്ഷെ കർണാടകയിലെ കുടഗിലെ ചില വിഭാകങ്ങൾക്ക് ചരിത്രാതീത കാലം മുതൽ കണ്ണൂരിലെ പയ്യവുരും അവിടങ്ങളിലെ അമ്പലങ്ങളും ആയി ബന്ധം ഉണ്ടായിരുന്നു .കുടഗിലെ പ്രധാന ആരാധന മൂർത്തി ആണ് പരസ്സിനി കടവ് അയ്യപ്പൻ .

"https://ml.wikipedia.org/w/index.php?title=കേരളവും_കർണാടകയും&oldid=3313268" എന്ന താളിൽനിന്ന് ശേഖരിച്ചത്