ശ്രേഷ്ഠഭാഷാ പദവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2000 വർഷത്തിൽ കൂടുതൽ[1] ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി (Classical Language Status).[2]

വിശദാംശങ്ങൾ[തിരുത്തുക]

ശ്രേഷ്ഠഭാഷയായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഷകളുടെ വികസനത്തിനായി നൂറു കോടി രൂപ നൽകപ്പെടും. യു.ജി.സി. സെന്റർ ഓഫ് എക്‌സലൻസ്,[3] മറ്റ് യൂണിവേഴ്‌സിറ്റികളിൽ ഭാഷ ചെയറുകൾ, എല്ലാ വർഷവും രണ്ടു രാജ്യാന്തര പുരസ്‌കാരങ്ങൾ എന്നീ ആനുകൂല്യങ്ങൾ ശ്രേഷ്ഠഭാഷകൾക്ക് ലഭിക്കും.[1]

ശ്രേഷ്ഠഭാഷകളായി തിരഞ്ഞെടുക്കപ്പെട്ടവ[തിരുത്തുക]

മലയാളത്തിന്റെ തിരഞ്ഞെടുപ്പ്[തിരുത്തുക]

2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ഇതിനു മുൻപ് സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് 2000 വർഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രേഷ്ഠഭാഷാപദവി നിരസിച്ചിരുന്നു. പിന്നീട് കേരളം 2000 വർഷത്തെ കാലപ്പഴക്കം തെളിയിക്കുകയായിരുന്നു.[3] 2012 ഡിസംബർ 19-ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നൽകുന്നത് അംഗീകരിച്ചിരുന്നു.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷ പദവി നൽകാൻ തീരുമാനം, ശുപാർശ കേന്ദ്ര മന്ത്രിസഭയ്ക്കു കൈമാറി". 4മലയാളീസ്. 23 ഫെബ്രുവരി 2013. Archived from the original on 24 മേയ് 2013. Retrieved 24 മേയ് 2013. 
  2. 2.0 2.1 "മലയാളം റ്റു ബീ ഗ്രാന്റഡ് സ്റ്റാറ്റസ് ഓഫ് ക്ലാസ്സിക്കൽ ലാംഗ്വേജ്". ഐ.ബി.എൻ. ലൈവ്. 23 മേയ് 2013. Archived from the original on 24 മേയ് 2013. Retrieved 24 മേയ് 2013. 
  3. 3.0 3.1 3.2 "മലയാളവും ശ്രേഷ്ഠഭാഷ". മാതൃഭൂമി. 23 മേയ് 2013. Archived from the original on 24 മേയ് 2013. Retrieved 24 മേയ് 2013. 
  4. "മലയാളം ഇനി ശ്രേഷ്ഠഭാഷ". ജന്മഭൂമി. Archived from the original on 24 മേയ് 2013. Retrieved 24 മേയ് 2013. 
"https://ml.wikipedia.org/w/index.php?title=ശ്രേഷ്ഠഭാഷാ_പദവി&oldid=2286286" എന്ന താളിൽനിന്നു ശേഖരിച്ചത്