ജെനീലിയ ഡിസൂസ
ജെനീലിയ ഡിസൂസ | |
|---|---|
| ജനനം | ജെനീലിയ ഡിസൂസ 5 ഓഗസ്റ്റ് 1987 വയസ്സ്) |
| തൊഴിൽ | അഭിനേത്രി |
| സജീവ കാലം | 2003—ഇതുവരെ |
| ജീവിതപങ്കാളി | റിതേഷ് ദേശ്‌മുഖ് |
ബോളിവുഡ് ചലച്ചിത്രനടിയാണ് ജെനീലിയ ഡിസൂസ (ജനനം: ഓഗസ്റ്റ് 5, 1987) . ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക്, കന്നട,മലയാളം എന്നീ ഭാഷകളിൽ ജെനീലിയ അഭിനയിച്ചിട്ടുണ്ട്.
ആദ്യകാലം
[തിരുത്തുക]ഇന്ത്യയിലെ മുംബൈയിൽ ജനിച്ച ജെനീലിയ ഡിസൂസ മംഗലാപുരം കത്തോലിക്കാ വിശ്വാസിയാണ്.[3][4] മുംബൈയിലെ ബാന്ദ്ര പ്രാന്തപ്രദേശത്താണ് അവർ വളർന്നത്. അമ്മ ജീനറ്റ് ഡിസൂസ ഫാർമ മൾട്ടിനാഷണൽ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. ഡിസൂസയെ തന്റെ കരിയറിൽ സഹായിക്കാൻ 2004 ൽ അവർ ജോലി ഉപേക്ഷിച്ചു. അച്ഛൻ നീൽ ഡിസൂസ ടാറ്റ കൺസൾട്ടൻസി സർവീസസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്.[5] ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന നിഗൽ ഡിസൂസ എന്ന ഇളയ സഹോദരനുണ്ട്.[6][7][8]
അഭിനയജീവിതം
[തിരുത്തുക]2003 ലാണ് തുജെ മേരി കസം എന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖിന്റെ നായികയായി ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. അതിനു ശേഷം തെന്നിന്ത്യൻ ചിത്രങ്ങളിൽ ശ്രദ്ധ ചെലുത്തി. ചില പരസ്യ ചിത്രങ്ങളിൽ അമിതാഭ് ബച്ചൻ, പ്രസിദ്ധ ക്രിക്കറ്റ് താരമായ കൃഷ്ണമാചാരി ശ്രീകാന്ത് എന്നിവരോടൊപ്പം അഭിനയിച്ചു. തെലുങ്കിൽ ചില ചിത്രങ്ങളിലും ജെനീലിയ അഭിനയിച്ചു.
2004 ൽ തമിഴ് രംഗത്തേക്ക് തിരിച്ചു വരികയും വിജയിനോടൊപ്പം മസ്തി എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 2007 ൽ മേരെ ബാപ് പെഹ്‌ലെ ആപ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് തിരിച്ചു വന്നു. 2008 ൽ ഇറങ്ങിയ ജാനെ തു യാ ജാനെ ന എന്ന ചിത്രം യുവാക്കളുടെ ഇടക്ക് ഒരു വൻ വിജയ ചിത്രമായിരുന്നു. ഇമ്രാൻ ഖാൻ എന്ന പുതുമുഖ നായകന്റെ ഒപ്പം അഭിനയിച്ച ഈ ചിത്രം ഇന്ത്യയിലെങ്ങും വിജയമായിരുന്നു.[9]
പുരസ്കാരങ്ങൾ
[തിരുത്തുക]- ഫിലിംഫെയർ പുരസ്കാരം - മികച്ച നടി തെലുഗു 2006
- ഫിലിംഫെയർ പുരസ്കാരം - മികച്ച പുതുമുഖ നടി. 2003
അവലംബം
[തിരുത്തുക]- ↑ "Genelia was born in India See article for details". Rediff.com. Retrieved 2008-08-04.
- ↑ "Meet Bollywood's New Bee Genelia D'souza". Daijiworld Media Pvt Ltd Mangalore. 2008-07-08. Archived from the original on 2008-08-20. Retrieved 2008-08-23.
- ↑ Nivas, Namita (10 October 2014). "The outsiders in Bollywood". The Indian Express (in ഇംഗ്ലീഷ്). Archived from the original on 8 November 2021. Retrieved 8 November 2021.
- ↑ "Genelia awarded for promoting East Indian culture through wedding rituals". The Times of India. Archived from the original on 14 August 2018. Retrieved 19 November 2017.
- ↑ Brahma, Mahul (26 December 2008). "An Ingenue Is Born". Businessworld. Archived from the original on 7 February 2009. Retrieved 1 March 2009.
- ↑ Tahseen, Ismat (11 April 2009). "I'm God's favourite child: Genelia D'Souza". Daily News and Analysis (DNA). Retrieved 1 January 2010.
{{cite news}}: CS1 maint: deprecated archival service (link) - ↑ Tiwari, Nimisha (25 December 2009). "Santa, bless Mumbai: Genelia". The Times of India. Archived from the original on 11 August 2011. Retrieved 1 March 2009.
- ↑ Das, Chuman (5 August 2009). "Genelia D'Souza brings in birthday at her new house". Business of Cinema. Archived from the original on 26 July 2011. Retrieved 20 December 2010.
- ↑ http://www.bollywoodhungama.com/trade/top5/465.html