സുഹാസിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suhasini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സുഹാസിനി മണിരത്നം
Suhasinifilmitadka.jpg
ജനനംസുഹാസിനി
(1961-08-15) 15 ഓഗസ്റ്റ് 1961 (പ്രായം 58 വയസ്സ്)
Indian flag ചെന്നൈ, തമിഴ് നാട്, ഇന്ത്യ
തൊഴിൽഅഭിനേത്രി‍, ഛായാഗ്രാഹക
ജീവിത പങ്കാളി(കൾ)മണിരത്നം
മാതാപിതാക്കൾചാരുഹാസൻ(അച്ഛൻ)
വെബ്സൈറ്റ്http://www.madrastalkies.com

സുഹാസിനി മണിരത്നം (തമിഴ്: சுஹாஸினி மணி ரத்னம்), അഥവാ സുഹാസിനി (ഓഗസ്റ്റ് 15, 1961) തെക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴിലെ ഒരു ചലച്ചിത്രനടിയാണ്. നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് ഇവർ അഭിനയജീവിതം തുടങ്ങുന്നത്.

തമിഴിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളാണ്. പ്രമുഖ തമിഴ് സം‌വിധായകനായ മണിരത്നത്തെയാണ് വിവാഹം ചെയ്തിരിക്കുന്നത്. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവർ. [അവലംബം ആവശ്യമാണ്]

1996-ൽ സം‌വിധാനത്തിലേക്കും ചുവട് വച്ചു. ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രമായ ഇന്ദിരയുടെ തിരക്കഥ സ്വയമെഴുതി. ഭർത്താവ് മണിരത്നവുമായി ചേർന്ന് മദ്രാസ് ടാക്കീസ് എന്ന പേരിൽ ചലച്ചിത്രനിർമ്മാണ സ്ഥാപനവും നടത്തുന്നുണ്ട്.

1986-ൽ സിന്ധു ഭൈരവി എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. തമിഴ് കൂടാതെ തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ പത്മരാജൻ സം‌വിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. 1999-ൽ വാനപ്രസ്ഥം എന്ന സിനിമയിൽ മോഹൻലാലിനോടൊപ്പം അഭിനയച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമകൾ[തിരുത്തുക]

സം‌വിധാനം ചെയ്തത്[തിരുത്തുക]

രചന[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുഹാസിനി&oldid=2873773" എന്ന താളിൽനിന്ന് ശേഖരിച്ചത്