വിവേക് ഒബ്രോയ്
വിവേക് ഒബ്രോയ് | |
---|---|
![]() | |
ജനനം | വിവേക് ആനന്ദ് ഒബ്രോയ് |
സജീവം | 2002 – ഇതുവരെ |
ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് വിവേക് ഒബ്രോയ് (ഹിന്ദി: विवेक ओबरॉय), ജനനം സെപ്റ്റംബർ 3, 1976)
ഉള്ളടക്കം
ജീവിതരേഖ[തിരുത്തുക]
ബോളിവുഡ് നടനായ സുരേഷ് ഒബ്രോയിയുടെയും യശോദരയുടേയും മകനായി ചെന്നയിലാണ് വിവേക് ജനിച്ചത്.[1] . വിദ്യാഭ്യാസം പൂർത്തിയാക്കിയത് മുംബൈയിലാണ്. അഭിനയത്തിൽ ന്യൂ യോർക്ക് യൂണിവെഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
അഭിനയ ജീവിതം[തിരുത്തുക]
രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലാണ് വിവേക് ആദ്യമായി അഭിനയിച്ചത്. ഇത് സാമാന്യം വിജയം നേടിയ ഒരു ചിത്രമായിരുന്നു. മികച്ച സഹനടനുള്ള അവാർഡ് ഇതിലൂടെ വിവേകിന് ലഭിച്ചു.
2002ൽ റാണി മുഖർജിയോടൊപ്പം യാശ് രാജ് ഫിലിംസ് നിർമ്മിച്ച സാത്തിയ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2006ൽ ഷേൿസ്പിയർ എഴുതിയ ഒഥല്ലോ എന്ന നോവലിലെ ആസ്പദമാക്കി നിർമ്മിച്ച ഓംകാര എന്ന സിനിമയിൽ അഭിനയിച്ചത് വിദേശത്തും ഒരു പാട് ശ്രദ്ധ പിടിച്ചു പറ്റി.
സ്വകാര്യ ജീവിതം[തിരുത്തുക]
പ്രമുഖ മോഡലായിരുന്ന ഗുർപ്രീത് ഗിലുമായി വിവേകിന്റെ വിവാഹം തീരുമാനിച്ചെങ്കിലും പിന്നീട് അത് തെറ്റുകയും വിവേക് പ്രമുഖ നടിയായ ഐശ്വര്യ റായിയുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു. പക്ഷേ ഇതു പിന്നീട് തെറ്റി പിരിയുകയായിരുന്നു. സുനാമിയുടെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ഗ്രാമം വിവേക് തന്റെ സംഭാവനയായി നൽകിയിട്ടുണ്ട്.[2]
അവാർഡുകൾ[തിരുത്തുക]
ഫിലിംഫെയർ അവാർഡുകൾ[തിരുത്തുക]
- 2003 - മികച്ച പുതുമുഖം - കമ്പനി
- 2003 - മികച്ച സഹനടൻ for - കമ്പനി
അഭിനയിച്ച സിനിമകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
^ Vivek Oberoi bags great films -IndiaFM - June 2, 2008
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Vivek Oberoi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |