വെട്രിമാരൻ
വെട്രിമാരൻ | |
---|---|
ജനനം | വെട്രിമാരൻ 4 സെപ്റ്റംബർ 1975 [1][2] കൂടല്ലൂർ, തമിഴ് നാട്, ഇന്ത്യ |
കലാലയം | ലൊയോള കോളേജ്, ചെന്നൈ |
തൊഴിൽ | ചലച്ചിത്ര സംവിധായകന്, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 2007 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | ആരതി |
കുട്ടികൾ | 2 |
ഒരു തമിഴ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര നിർമ്മാതാവുമാണ് വെട്രിമാരൻ. 4 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഒരു ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
2007-ൽ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൊല്ലാതവൻ ആണ് വെട്രിമാരൻ സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം. 2011-ൽ പുറത്തിരങ്ങിയ ആടുകളമാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം. ഈ ചലച്ചിത്രത്തിന് ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയ്ക്കു കീഴിൽ ചില ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 2016-ൽ പുറത്തിറങ്ങിയ വിസാരണൈ എന്ന ചലച്ചിത്രം ആ വർഷം ഇന്ത്യയിൽ നിന്ന് അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രമായിരുന്നു. [3]
ആദ്യകാല ജീവിതം
[തിരുത്തുക]1975 സെപ്റ്റംബർ 4-ന് തമിഴ്‌നാട്ടിലെ കടലൂരിൽ ജനിച്ചു. തുടർന്ന് വെല്ലൂർ ജില്ലയിലുള്ള റാണിപ്പേട്ടൈയിലേക്ക് താമസം മാറ്റി. വെട്രിമാരന്റെ പിതാവ് ഡോ. വി. ചിത്രവേൽ ഒരു വെറ്റിനറി ശാസ്ത്രജ്ഞനും മാതാവ് മേഖല ചിത്രവേൽ ഒരു നോവലിസ്റ്റുമായിരുന്നു. [4][5][6] എട്ടാം ക്ലാസു വരെ റാണിപ്പേട്ടൈയിൽ പഠിച്ചു. 1994-ൽ ചെന്നൈയിലെ ലൊയോള കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം ആരംഭിച്ചു. 1999-ൽ ബിരുദാനന്തരബിരുദപഠനം അവസാനിപ്പിച്ചു.
ചലച്ചിത്ര ജീവിതം
[തിരുത്തുക]ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് സൺ ടി.വി.യിൽ സംപ്രേഷണം ചെയ്തിരുന്ന കഥൈ നേരം എന്ന ടെലിവിഷൻ സീരിയലിൽ 52 എപ്പിസോഡുകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഈ സീരിയലിനു ശേഷം കാതൽ വൈറസ് എന്ന ടെലിഫിലിമിൽ കതിറിനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. കൂടാതെ ജൂലീ ഗണപതി, അതു ഒരു കനാക്കാലം എന്നീ സീരിയലുകളിലും ബാലു മഹേന്ദ്രയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഈ സമയത്ത്, തമിഴ് ചലച്ചിത്ര അഭിനേതാവായ ധനുഷ്, വെട്രിമാരൻ രചിച്ച കഥ കേൾക്കുകയും ചലച്ചിത്രത്തിൽ അഭിനയിക്കാൻ ധനുഷ് താൽപ്പര്യപ്പെടുകയും ചെയ്തു. ആരംഭത്തിൽ ദേശീയ നെടുഞ്ചാലൈ 47 എന്ന് പേരിടുകയും യുവൻ ശങ്കർ രാജയെ സംഗീത സംവിധായകനായും ഏകാംബരത്തെ ഛായാഗ്രാഹകനായും തീരുമാനിക്കുകയും ചെയ്തിരുന്നു. [7] എന്നാൽ ഇതിനുശേഷം നിർമ്മാതാക്കളെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുകയുണ്ടായി. എ.എം. രത്നം, സേലം ചന്ദ്രശേഖർ തുടങ്ങിയവർ ആദ്യഘട്ടത്തിൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ഒടുവിൽ അവർ പിന്മാറി. ധനുഷിന്റെ സഹോദരി ഡോ. വിമല ഗീതയും താൽപ്പര്യപ്പെട്ടെങ്കിലും പിന്മാറുകയുണ്ടായി. തുടർന്ന് ധനുഷിന്റെ പിതാവായ കസ്തൂരി രാജ ചലച്ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുകയും ഹാരിസ് ജയരാജിനെ സംഗീത സംവിധായകനായി തീരുമാനിക്കുകയും ചെയ്തു. എന്നാൽ ധനുഷിന്റ തിരുവിളയാടൽ ആരംഭം എന്ന ചലച്ചിത്രം സാമ്പത്തികമായി വിജയിച്ചതോടെ ധനുഷ് മറ്റ് ചലച്ചിത്രങ്ങൾക്കായി കരാറൊപ്പിടുകയും ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെടുകയും ചെയ്തു. [8] ഇതിനെത്തുടർന്ന് വെട്രിമാരൻ, നിർമ്മാതാവായ കതിരേശനെ സമീപിക്കുകയും ദേശീയ നെടുഞ്ചാലൈയ്ക്കായി തയ്യാറാക്കിയ കഥ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ കതിരേശൻ ഇതിൽ താൽപ്പര്യം പ്രകടിപ്പിക്കുകയുണ്ടായില്ല. പക്ഷേ പൊല്ലാതവൻ എന്ന ചലച്ചിത്രം നിർമ്മിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
പൊല്ലാതവന്റെ നിർമ്മാണത്തിന് ധാരാളം സമയം ലഭിച്ചിരുന്നുവെന്ന് വെട്രിമാരൻ അഭിപ്രായപ്പെടുകയുണ്ടായി. പരട്ടൈ എൻകിര അഴകു സുന്ദരം എന്ന ചലച്ചിത്രത്തിൽ ധനുഷിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള വേൽരാജ് ആയിരുന്നു പൊല്ലാതവന്റെ ഛായാഗ്രാഹകൻ. [8] പ്രശാന്ത് അഭിനയിച്ച, പുറത്തിറങ്ങാത്ത പെട്രോൾ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച കന്നഡ നടൻ കിഷോറും ഈ ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. കിഷോർ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ തമിഴ് ചലച്ചിത്രമാണ് പൊല്ലാതവൻ. കാജൽ അഗർവാൾ, പൂനം ബജ്‌വ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കുന്നതിനായി ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ ദിവ്യ സ്പന്ദനയെ തിരഞ്ഞെടുക്കുകയായിരുന്നു. [8] സുഹൃത്തിന്റെ ബൈക്ക് നഷ്ടപ്പെടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പൊല്ലാതവൻ എന്ന ചലച്ചിത്രത്തിന്റെ ഉള്ളടക്കം. ആദ്യം രചിച്ച തിരക്കഥയിൽ നിന്നും പിന്നീട് ധനുഷിന്റെ അഭിനയത്തിനനുസരിച്ച് ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് വെട്രിമാരൻ പിന്നീട് പറയുകയുണ്ടായി. [8] 2007 നവംബറിൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന് അനുകൂലമായ അഭിപ്രായങ്ങളാണ് ലഭിച്ചത്. Sify.com എന്ന വെബ്‌സൈറ്റ് "Vetri has made his mentor proud, and his style of narration and takings are very similar to the ace director [Balu Mahendra]" എന്നും ഈ ചിത്രത്തിന് 1948-ൽ പുറത്തിറങ്ങിയ ബൈസിക്കിൾ തീവ്സ് എന്ന ഇറ്റാലിയൻ ചലച്ചിത്രത്തിന്റെ ഛായയുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. [9] ദ ഹിന്ദുവിൽ നിന്നുള്ള വിമർശകൻ "at no point does Polladhavan sag and that writer-director Vetrimaaran has slogged through his screenplay and the result shows." എന്ന് അഭിപ്രായപ്പെട്ടു. [10] വിജയ് അഭിനയിച്ച അഴകിയ തമിഴ് മകൻ, സൂര്യ അഭിനയിച്ച വേൽ എന്നീ ചിത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പൊല്ലാതവൻ സാമ്പത്തികമായി വിജയം നേടുകയും ആ വർഷത്തെ വിജയ് അവാർഡിൽ വെട്രിമാരന് മികച്ച സംവിധായകനുള്ള പുരസ്കാരമുൾപ്പെടെ ആകെ നാല് പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിക്കുകയും ചെയ്തു. [11][12]
വട ചെന്നൈ ആണ് വെട്രിമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചലച്ചിത്രം. ചെന്നൈയുടെ ഉത്തരഭാഗത്തുള്ള മാഫിയ പ്രശ്നങ്ങളാണ് ഈ ചലച്ചിത്രത്തിന്റെ ഉള്ളടക്കം. 2009-ൽ ഈ ചിത്രം പ്രഖ്യാപിച്ചത്. അന്ന് കാർത്തിയെയായിരുന്നു കേന്ദ്ര കഥാപാത്രമാക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും 2012-ൽ ചിലമ്പരശൻ, റാണ ദഗ്ഗുബാട്ടി, ദിവ്യ സ്പന്ദന, ആൻഡ്രിയ ജെർമിയ എന്നിവർ ഈ ചലച്ചിത്രത്തിൽ അഭിനയിക്കുമെന്ന് അറിയിക്കുകയുണ്ടായി. [13] തുടർന്ന് ധനുഷാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് പ്രഖ്യാപിച്ചു. വട ചെന്നൈയുടെ രണ്ടാം ഭാഗവും ആരംഭഘട്ടത്തിലാണ്. [14][15] 2012-ൽ വെട്രിമാരൻ ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്ന പേരിൽ സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ സംരംഭം ആരംഭിക്കുകയുണ്ടായി. തന്റെ സഹസംവിധായകനായിരുന്ന മണിമാരൻ സംവിധാനം ചെയ്ത് സിദ്ധാർത്ഥ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉദയം - എൻ.എച്ച് 47 ആണ് ഈ കമ്പനി നിർമ്മിച്ച ആദ്യത്തെ ചലച്ചിത്രം.
2016-ൽ, കോട നീലിമ രചിച്ച ഷൂസ് ഓഫ് ദ ഡെഡ് എന്ന നോവലിനെ ഒരു ചലച്ചിത്രം നിർമ്മിക്കുമെന്ന് വെട്രിമാരൻ അറിയിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. [16]
ചലച്ചിത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Why Vetrimaaran is the most interesting director in Tamil films today". 2 November 2016.
- ↑ "Happy Birthday Vetrimaran - Tamil Movie News - IndiaGlitz.com".
- ↑ "Visaaranai to take a shot at Oscar nomination". The Hindu. Chennai, India. 2016-09-23. Archived from the original on 2016-09-23. Retrieved 2018-07-16.
- ↑ "India's Independent Weekly News Magazine". Tehelka. Archived from the original on 2012-01-09. Retrieved 2012-04-17.
- ↑ George, Liza (2011-07-28). "Journey of the mind". The Hindu. Chennai, India.
- ↑ "Vetrimaaran's Mother To His Rescue! - Tamil Movie News". IndiaGlitz. 2011-04-27. Archived from the original on 2011-04-29. Retrieved 2012-04-17.
- ↑ "Dhanush's Desiya Nedunchalai launched". Archived from the original on 2006-12-19. Retrieved 2010-01-06.
- ↑ 8.0 8.1 8.2 8.3 "Vetrimaaran - Tamil Cinema Director Interview - Vetrimaaran | Aadukalam | Polladhavan | Dhanush | G V Prakashkumar | Tapasee - Behindwoods.com". Videos.behindwoods.com. Retrieved 2012-04-17.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Movie Review:Polladhavan". Sify.com. Archived from the original on 2013-03-12. Retrieved 2012-04-17.
- ↑ "Cinema Plus / Cinema : Never a dull moment". Chennai, India: The Hindu. 2007-11-16. Archived from the original on 2007-11-16. Retrieved 2012-04-17.
- ↑ "Metro Plus Chennai / Events : Awards and accolades all the way". Chennai, India: The Hindu. 2008-05-06. Archived from the original on 2010-09-18. Retrieved 2012-04-17.
- ↑ "Polladhavan - Pick of Diwali!". Sify.com. 2007-11-14. Retrieved 2012-04-17.
- ↑ "Latest On Str - Vetrimaaran Film - Str - Andrea - Tamil Movie News". Behindwoods.com. 2011-12-19. Retrieved 2012-04-17.
- ↑ "Dhanush-Vetri Maaran to work on Vada Chennai's sequel, too". behindwoods.com. 10 August 2015.
- ↑ "Metro Plus Coimbatore / People : Two stories of success". Chennai, India: The Hindu. 2011-02-16. Archived from the original on 2014-03-20. Retrieved 2012-04-17.
- ↑ "Neelima Kota is confident that Vetrimaaran will do justice to her book". India Today. 19 March 2016.