ആഷിഖ് അബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഷിഖ് അബു
Aashiq Abu.jpg
ജനനം ആഷിഖ് അബു
(1978-04-12) 12 ഏപ്രിൽ 1978 (വയസ്സ് 40)
എടപ്പള്ളി, കൊച്ചി
തൊഴിൽ ചലച്ചിത്രസംവിധായകൻ
സജീവം 2009 – ഇതുവരെ
ജീവിത പങ്കാളി(കൾ) റിമ കല്ലിങ്കൽ (2013 - ഇതുവരെ)
പുരസ്കാര(ങ്ങൾ) കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : ജനകീയ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (സോൾട്ട് ആന്റ് പെപ്പർ -2011)

മലയാളം സിനിമയിലെ ഒരു സംവിധായകനാണ് ആഷിഖ് അബു. മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്ന 2009 ചിത്രത്തിലൂടെയാണ് ആഷിഖിന്റെ അരങ്ങേറ്റം. വാണിജ്യവിജയം ഈ സിനിമ സമ്മാനിച്ചുവെങ്കിലും രണ്ടാമത്തെ ചിത്രമായ സാൾട്ട് ആൻറ്റ് പെപ്പറാണ് ആഷിഖിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. 2011-ൽ മികച്ച വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു സോൾട്ട് ആന്റ് പെപ്പർ.[1][2] 2013 നവംബർ ഒന്നിന് ആഷിഖ് അബു റിമ കല്ലിങ്കലിനെ വിവാഹം ചെയ്തു.[3][4]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം അഭിനേതാക്കൾ പദവി കുറിപ്പുകൾ
2009 ഡാഡി കൂൾ മമ്മൂട്ടി , റിച്ച പല്ലോഡ് സംവിധായകൻ ആദ്യ ചിത്രം
2011 സോൾട്ട് ആന്റ് പെപ്പർ ആസിഫ് അലി , ലാൽ സംവിധായകൻ Kerala State Film Award for Best Popular Film
Asiavision Movie Award for Best Family Movie
Mathrubhumi Film Award for Best Path Breaking Movie of the Year
Amrita Film Award for Best Film
2011 ലോസ്റ്റ് ഇൻ ബാംഗ്ലൂർ ഡോ. റോയ് സംവിധായകൻ മാതൃഭൂമിക്കായി നിർമ്മിച്ച മലയാള ഹ്രസ്വചിത്രം
2012 22 ഫീമെയിൽ കോട്ടയം ഫഹദ് ഫാസിൽ , റിമ കല്ലിങ്കൽ സംവിധായകൻ സംവിധായകനുള്ള മോഹൻ രാഘവൻ പുരസ്കാരം
Nominated—മികച്ച സംവിധായകനുള്ള സിമ പുരസ്കാരം
Pending—മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം
2012 ടാ തടിയാ ശേഖർ മേനോൻ, ശ്രീനാഥ് ഭാസി സംവിധായകൻ, നിർമ്മാതാവ് 2012 ഡിസംബർ 21ന് പുറത്തിറങ്ങി.
2013 അന്നയും റസൂലും ഫഹദ് ഫാസിൽ, ആൻഡ്രിയ ജെറമിയ അഭിനേതാവ് ആദ്യമായി അഭിനയിച്ച ചലച്ചിത്രം.
2013 ജനുവരി 4ന് പുറത്തിറങ്ങി.
2013 ഗൗരി കാവ്യ മാധവൻ, ബിജു മേനോൻ സംവിധായകൻ 5 സുന്ദരികളിലെ ഒരു ഉപചലച്ചിത്രം.
2013 ഇടുക്കി ഗോൾഡ് മണിയൻപിള്ള രാജു, പ്രതാപ് പോത്തൻ, ബാബു ആന്റണി, രവീന്ദ്രൻ, വിജയരാഘവൻ സംവിധായകൻ 2013 ഒക്റ്റോബർ 11ന് പുറത്തിറങ്ങി.[5]
2014 ഗ്യാങ്സ്റ്റർ മമ്മൂട്ടി, നൈല ഉഷ, ശേഖർ മേനോൻ സംവിധായകൻ .
2015 റാണി പത്മിനി മഞ്ജു വാര്യർ സംവിധായകൻ 2015ൽ പുറത്തിറങ്ങി .
2016 മഹേഷിന്റെ പ്രതികാരം ഫഹദ് ഫാസിൽ നിർമ്മാതാവ് 2016ൽ പുറത്തിറങ്ങി

അവലംബം[തിരുത്തുക]

  1. Dinas. (15 July 2011)."Salt N'Pepper opens good.". Indiaglitz. Retrieved 15 July 2011.
  2. Keerthy Ramachandran (July 2011). "Salt n' Pepper: A treat to the gourmets". Deccan Chronicle. ശേഖരിച്ചത് 2011 July 18. (3/5 stars)
  3. ലളിതചടങ്ങുകളോടെ റിമ - ആഷിക് വിവാഹം - മാതൃഭുമി ഓൺലൈൻ
  4. http://www.kvartha.com/2013/10/ashiq-abu-rima-kallingal-marriage-on.html
  5. "Raju is the hero in Idukki Gold". indiatimes.com. ശേഖരിച്ചത് 2013-03-26. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഷിഖ്_അബു&oldid=2787032" എന്ന താളിൽനിന്നു ശേഖരിച്ചത്