അപർണ ബാലമുരളി
അപർണ്ണ ബാലമുരളി | |
|---|---|
| ജനനം | 11 സെപ്റ്റംബർ 1995 വയസ്സ്) |
| അൽമ മേറ്റർ | ദേവമാത സിഎംഐ പബ്ലിക് സ്കൂൾ |
| തൊഴിൽ(s) | അഭിനേത്രി, ഗായിക, മോഡൽ |
| സജീവ കാലം | 2015 – തുടരുന്നു |
| അറിയപ്പെടുന്നത് | മഹേഷിന്റെ പ്രതികാരം |
| Parent(s) | കെ.പി. ബാലമുരളി, അഡ്വ. ശോഭ |
ഒരു മലയാളി അഭിനേത്രിയും ഗായികയുമാണ് അപർണ്ണ ബാലമുരളി(ജനനം:11 സെപ്റ്റംബർ1995, (ഇംഗ്ലീഷ്: Aparna Balamurali) പ്രധാനമായും മലയാളം, തമിഴ് സിനിമകളിലാണ് അവർ പ്രവർത്തിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികയായി അഭിനയിച്ചതാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവ്.[1] [2] സൺഡേ ഹോളിഡേ (2017), സൂരറൈ പോട്ര് (2020), റായൻ (2024), കിഷ്കിന്ധ കാണ്ഡം (2024) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അപർണ അറിയപ്പെടുന്നത്, സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.[3]
ആദ്യകാലം
[തിരുത്തുക]കേരളത്തിലെ തൃശ്ശൂർ സ്വദേശിനിയായ അപർണ്ണ, സംഗീതജ്ഞനായ കെ.പി. ബാലമുരളിയുടെയും അഭിഭാഷകയായ ശോഭയുടെയും ഏകമകളാണ്. ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിൽ പഠിച്ചു.[4]
കരിയർ
[തിരുത്തുക]2015ൽ അപർണയുടെ ആദ്യ ചിത്രമായ ഒരു സെക്കൻഡ് ക്ലാസ് യാത്ര പുറത്തിറങ്ങി. മഹേഷിൻ്റെ പ്രതികാരം (2016) എന്ന ചിത്രത്തിലൂടെ അവർ പ്രശസ്തിയിലേക്ക് ഉയർന്നു.[5] ഒരു മുത്തശ്ശി ഗദ (2016) എന്ന ഹാസ്യ ചിത്രത്തിലും അവർ അഭിനയിച്ചു.[6] 8 തോട്ടക്കൽ (2017) എന്ന ചിത്രത്തിലൂടെയാണ് അവർ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. സൺഡേ ഹോളിഡേ (2017), തൃശ്ശിവപേരൂർ ക്ലിപ്തം (2017) എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു. രണ്ട് ചിത്രങ്ങളിലും അവർ ആസിഫ് അലിയുടെ നായികയായിരുന്നു.[7] 2018-ൽ അവരുടെ കാമുകി, ബി. ടെക് എന്നീചിത്രങ്ങൾ പുറത്തിറങ്ങി.[8] ജി വി പ്രകാശ് കുമാർ നായകനായ സർവം താള മയം (2019) എന്ന തമിഴ് സിനിമയിലെ നായികയായും അവർ തിരഞ്ഞെടുക്കപ്പെട്ടു.[9] മിസ്റ്റർ & മിസ് റൗഡി (2019), ജീം ബൂം ഭാ (2019) എന്നിവയായിരുന്നു മലയാളത്തിലെ അവളുട തുടർന്നുള്ള ചിത്രങ്ങൾ.[10] സൂര്യ അഭിനയിച്ച സൂരറൈ പോട്ര് (2020) എന്ന ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടു.[11] അടുത്ത തമിഴ് ചിത്രം തീത്തും നന്റും (2021) ആയിരുന്നു.[12]
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]| വർഷം | ചലച്ചിത്രം | കഥാപാത്രം | Notes |
|---|---|---|---|
| 2013 | യാത്ര തുടരുന്നു | മകൾ | |
| 2015 | ഒരു സെക്കന്റ് ക്ലാസ് യാത്ര | അമൃത ഉണ്ണികൃഷ്ണൻ | |
| 2016 | മഹേഷിന്റെ പ്രതികാരം | ജിംസി അഗസ്റ്റിൻ | Lead Role Asiavision Awards for New sensation in Acting -Female Asianet Film Awards 2017-Best debut |
| ഒരു മുത്തശ്ശി ഗദ | ആലീസ് & യുവതിയായ ലീലാമ്മ | ||
| 2017 | സർവ്വോപരി പാലാക്കാരൻ | അനുപമ നീലകണ്ഠൻ | Post Production |
| തൃശ്ശിവപേരൂർ ക്ലിപ്തം | ഭാഗീരതി | ||
| 8 തോട്ടക്കൽ | മീര | ||
| പേരിടാത്ത തമിഴ് സിനിമ | Filming | ||
| സൺഡേ ഹോളിഡേ | Filming
Anu |
പാടിയ പാട്ടുകൾ
[തിരുത്തുക]| Year | Song | Film | Notes |
|---|---|---|---|
| 2016 | "Mounangal Mindumoree" | Maheshinte Prathikaaram | |
| 2016 | "Thennal Nilavinte" | Oru Muthassi Gadha | |
| 2016 | "Vinnil Theliyum Meghame" | Pa Va | |
| 2017 | "മഴ പാടും" | സൺഡേ ഹോളീഡേ |
റഫറൻസുകൾ
[തിരുത്തുക]- ↑ "Jimsy is quite like me"
- ↑ ""Aparna Balamurali in Thrissivaperoor Kliptham"". Archived from the original on 2016-10-19. Retrieved 2017-03-04.
- ↑ "National Film Awards 2022 highlights: Soorarai Pottru and Tanhaji The Unsung Warrior win big". Hindustan Times. 22 July 2022. Retrieved 22 July 2022.
- ↑ അജിത് (12 January 2018). "ഇത് നിങ്ങളറിയാത്ത അപർണ ബാലമുരളി!". Malayala Manorama. Archived from the original on 26 August 2018. Retrieved 25 August 2018.
- ↑ "Maheshinte Prathikaram review: Finally, an intelligent comedy". Sify. Archived from the original on 6 February 2016.
- ↑ "Oru Muthassi Gadha Review |". 15 September 2016.
- ↑ "Aparna Balamurali is a scribe in her Tamil debut". 5 April 2017.
- ↑ "'B Tech' releases today (May 5)". Sify. 5 May 2018. Archived from the original on 5 May 2018. Retrieved 7 February 2023.
- ↑ "Aparna Balamurali signs Sarvam Thaala Mayam". The New Indian Express. 30 November 2017. Retrieved 6 August 2021.
- ↑ "Mr & Ms Rowdy review:Predictable, but ends up as an average watch". Sify. Archived from the original on 23 February 2019.
- ↑ "Aparna Balamurali is paired alongside Suriya in her next". The Times of India. 7 April 2019. Archived from the original on 17 October 2020. Retrieved 3 September 2020.
- ↑ Chandar, Bhuvanesh (12 March 2021). "Theethum Nandrum Movie Review: A simple, neatly bound tale about depravity". Cinema Express. Archived from the original on 13 May 2021. Retrieved 6 August 2021.