Jump to content

ശ്യാം പുഷ്കരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്യാം പുഷ്കരൻ
ജനനം
തൊഴിൽതിരക്കഥാകൃത്ത്
സജീവ കാലം2011–
ജീവിതപങ്കാളി(കൾ)
ഉണ്ണിമായ പ്രസാദ്
(m. 2012)
പുരസ്കാരങ്ങൾമികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
2016
മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം
2016

ഒരു മലയാള ചലച്ചിത്ര തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ. ദിലീഷ് നായരുമായി ചേർന്ന് രചന നിർവഹിച്ച് 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ ആണ് ആദ്യ ചലച്ചിത്രം. [1]മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1984 സെപ്റ്റംബർ 6ന് ആലപ്പുഴ ജില്ലയിലെ തുറവൂരിൽ ജനിച്ചു. മാംഗ്ലൂർ സർവകലാശാലയിൽനിന്നും ബിരുദം നേടി. 2011ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പറിന്റെ തിരക്കഥ രചിച്ചു. 2012ൽ ടാ തടിയാ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാരചന നിർവഹിച്ചു. 2016ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചലച്ചിത്രത്തിന്റെ രചനയ്ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 2016ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം സഹപ്രവർത്തകർ
2011 സോൾട്ട് ആന്റ് പെപ്പർ ദിലീഷ് നായർ
2012 22 ഫീമെയിൽ കോട്ടയം അഭിലാഷ് എസ്. കുമാർ
2012 ടാ തടിയാ ദിലീഷ് നായർ, അഭിലാഷ് എസ്. കുമാർ
2013 5 സുന്ദരികൾ[2] മുനീർ അലി
2013 ഇടുക്കി ഗോൾഡ്[3] ദിലീഷ് നായർ
2014 ഇയ്യോബിന്റെ പുസ്തകം ഗോപൻ ചിതംബരൻ
2015 റാണി പത്മിനി[4] രവിശങ്കർ
2016 മഹേഷിന്റെ പ്രതികാരം[5]
2017 തൊണ്ടിമുതലും ദൃക്സാക്ഷിയും
2017 മായാനദി ദിലീഷ് നായർ
2019 കുമ്പളങ്ങി നൈറ്റ്സ് ദിലീഷ് പോത്തൻ

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Recipe for success". Thehindu.com. Retrieved 2015-07-31.
  2. "Stories from the heart". Newindianexpress.com. 2013-06-20. Archived from the original on 2016-03-04. Retrieved 2015-07-31.
  3. "High on nostalgia". Thehindu.com. Retrieved 2015-07-31.
  4. "Theertha to play the childhood of Manju Warier". Timesofindia.indiatimes.com. 2015-06-22. Retrieved 2015-07-31.
  5. "Anusree is a nurse in Maheshinte Prathikaram". Timesofindia.indiatimes.com. 2015-05-22. Retrieved 2015-07-31.
"https://ml.wikipedia.org/w/index.php?title=ശ്യാം_പുഷ്കരൻ&oldid=4021908" എന്ന താളിൽനിന്ന് ശേഖരിച്ചത്