ഇടുക്കി ഗോൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇടുക്കി ഗോൾഡ്
പോസ്റ്റർ
സംവിധാനംആഷിഖ് അബു
നിർമ്മാണംഎം. രഞ്ജിത്ത്
രചനദിലീഷ് നായർ
ശ്യാം പുഷ്കരൻ
ആസ്പദമാക്കിയത്ഇടുക്കി ഗോൾഡ് –
സന്തോഷ് ഏച്ചിക്കാനം
അഭിനേതാക്കൾപ്രതാപ് പോത്തൻ
രവീന്ദ്രൻ
ബാബു ആന്റണി
മണിയൻപിള്ള രാജു
ലാൽ
സംഗീതംബിജിബാൽ
ഛായാഗ്രഹണംഷൈജു ഖാലിദ്
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോരജപുത്ര വിഷ്വൽ മീഡിയ
രാജ്യംഇന്ത്യ
ഭാഷമലയാളം

സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോൾഡ് എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത് 2013 ഒക്ടോബർ 11-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇടുക്കി ഗോൾഡ്. ബാബു ആന്റണി, വിജയരാഘവൻ, പ്രതാപ് പോത്തൻ, മണിയൻപിള്ള രാജു, രവീന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1]

പ്രമേയം[തിരുത്തുക]

ചെറുതോണിയിലെ ഹൈസ്കൂളിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു മൈക്കിൾ, രാമൻ, രവി, ആന്റണി, മദൻ എന്നിവർ. വർഷങ്ങൾക്ക് ശേഷം ഇവർ ഒരുമിച്ച് കൂടുന്നതും പഴയതു പോലെ ഇടുക്കി ഗോൾഡ് എന്നറിയപ്പെടുന്ന നീലച്ചടയൻ വലിക്കാൻ പോകുന്നതുമാണ് കഥാപ്രമേയം. പഠനകാലത്തെ കുസൃതികളിലൂടെയും പിന്നീടുള്ള ഇവരുടെ കുടുംബജീവിതത്തിലൂടെയും ചിത്രം മുന്നോട്ട് പോകുന്നു.[2]

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

നാലു മാസം കൊണ്ട് നാലു ജില്ലകളിലായാണ് ചിത്രീകരണം നടത്തിയത്.[3] ഇടുക്കി ജില്ലയിലെ ചെറുതോണിയായിരുന്നു പ്രധാന ചിത്രീകരണ സ്ഥലം. ബാബു ആന്റണിയുടെ മകൻ ചിത്രത്തിൽ അദ്ദേഹത്തിന്റെ തന്നെ മകനായി ആർതർ ആന്റണി എന്ന വേഷം അവതരിപ്പിക്കുന്നു.[4]

അണിയറപ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "'ഇടുക്കി ഗോൾഡ്' പൂർത്തിയായി, ഈമാസം 13ന് എത്തും". മാധ്യമം. 2013 ഒക്ടോബർ 2. ശേഖരിച്ചത് 2013 ഒക്ടോബർ 4.
  2. "ഇടുക്കി ഗോൾഡ് ഒക്ടോബറിൽ തിയറ്ററുകളിൽ". മീഡിയ വൺ ടിവി. 2013 സെപ്റ്റംബർ 17. ശേഖരിച്ചത് 2013 ഒക്ടോബർ 12.
  3. "ഇടുക്കി ഗോൾഡ് ഷൂട്ടിങ് കഴിഞ്ഞു". വൺ ഇന്ത്യ. 2013 ഒക്ടോബർ 1. ശേഖരിച്ചത് 2013 ഒക്ടോബർ 12.
  4. "ന്യൂ ജനറേഷൻ മണ്ടന്മാർ". മനോരമ. 2013 ഒക്ടോബർ 11. ശേഖരിച്ചത് 2013 ഒക്ടോബർ 12.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടുക്കി_ഗോൾഡ്&oldid=2730381" എന്ന താളിൽനിന്ന് ശേഖരിച്ചത്