പ്രതാപ് കെ. പോത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prathap K. Pothan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രതാപ് കെ. പോത്തൻ
മറ്റ് പേരുകൾ Prathap
തൊഴിൽ Actor, Writer, Film Director, Film Producer
സജീവം From 1980
ജീവിത പങ്കാളി(കൾ) രാധിക ശരത്കുമാർ [divorced]
വെബ്സൈറ്റ് http://www.facebook.com/pages/Pratap-Pothen/260016360354

ഒരു ഇന്ത്യൻ ചലച്ചിത്രനടനും സം‌വിധായകനും രചയിതാവും നിർമ്മാതാവുമാണ്‌‌ പ്രതാപ്.കെ പോത്തൻ (തമിഴ്: பிரதாப் போத்தன்‍) പ്രതാപ് പോത്തൻ എന്നപേരിലാണ്‌ അദ്ദേഹം പ്രശസ്തൻ. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേതം,ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ,വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു.

ജീവിതരേഖ[തിരുത്തുക]

1952ൽ തിരുവനന്തപുരത്ത് ഒരു ബിസിനസ്സ് കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം.ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ‌ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു[1]. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ,പന്നീർ പുഷ്പങ്ങൾ,വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായത്.

പരസ്യ രംഗത്ത്[തിരുത്തുക]

കഴിഞ്ഞ എട്ടുവർഷമായി ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി തിരക്കിലാണ്‌ അദ്ദേഹം. എം.ആർ.എഫ്. ടയർ, നിപ്പോ തുടങ്ങിയവക്കു വേണ്ടിയുള്ള പരസ്യ ചിത്രങ്ങൾ തയ്യാറാക്കുന്നവർ ഇവരാണ്‌

അവലംബം[തിരുത്തുക]

  1. "മദ്രാസ് മെയിൽ" (മലയാളം ഭാഷയിൽ). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 685. 2011 ഏപ്രിൽ 11. Retrieved 2013 മാർച്ച് 12. 
"https://ml.wikipedia.org/w/index.php?title=പ്രതാപ്_കെ._പോത്തൻ&oldid=2773283" എന്ന താളിൽനിന്നു ശേഖരിച്ചത്