ഐശ്വര്യ ലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐശ്വര്യ ലക്ഷ്മി
ജനനം26 ജൂലൈ 1990
തിരുവനന്തപുരം,കേരളം
ഭവനംകൊച്ചി, കേരളം
തൊഴിൽമോഡൽ, ചലച്ചിത്രനടി
സജീവം2017 – തുടരുന്നു

ഒരു മലയാള ചലച്ചിത്രനടിയും മോഡലുമാണ് ഐശ്വര്യ ലക്ഷ്മി. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.[1]

ആദ്യകാല ജീവിതം[തിരുത്തുക]

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഐശ്വര്യ ലക്ഷ്മിയുടെ ജനനം.[2] ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു.[3] പിന്നീട് കൊച്ചിയിൽ താമസം തുടങ്ങി.[1][4][5] ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.[3] അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ 'മേരി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല.[6]

ഔദ്യോഗിക ജീവിതം[തിരുത്തുക]

2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി[7] ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. 2017-ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.[1] അതേവർഷം ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാമത്തെ ചലച്ചിത്രം.[8][9]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2017 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള റേച്ചൽ മലയാളം
2017 മായാനദി അപർണ മലയാളം
2018 വരത്തൻ പ്രിയ മലയാളം
2019 വിജയ് സൂപ്പറും പൗർണമിയം പൗർണമി മലയാളം

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Aishwarya Lekshmi to play Nivin's heroine". The Times of India. ശേഖരിച്ചത് 2017-08-20.
  2. "ഐശ്വര്യ, നിനക്കുള്ളതാണ് ഇക്കുറി കയ്യടികൾ." മലയാള മനോരമ. 2017-12-25. മൂലതാളിൽ നിന്നും 2017-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-31.
  3. 3.0 3.1 "നിവിൻ പോളിയുടെ നായിക ഡോക്ടറാണ്! ഹൗസ് സർജൻസി കുഴപ്പത്തിലായ കാര്യം നടി പറയുന്നതിങ്ങനെ!!". ഫിലിം ബീറ്റ്. മൂലതാളിൽ നിന്നും 2017-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-31.
  4. "Security Check Required". www.facebook.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-08-20.
  5. "'Destiny's child' Aishwarya Lekshmi: Meet the debutant heroine of Nivin Pauly's Njandukalude Naattil Oridavela". The New Indian Express. ശേഖരിച്ചത് 2017-08-20.
  6. "ഐശ്വര്യ ലക്ഷ്മി". m3db.org. മൂലതാളിൽ നിന്നും 2017-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-12-31.
  7. "All You Need To Know About Aishwarya Lekshmi, Nivin Pauly's New Heroine". filmibeat.com (ഭാഷ: ഇംഗ്ലീഷ്). 2016-10-03. ശേഖരിച്ചത് 2017-08-20.
  8. "Aishwarya Lekshmi to debut in Telugu". deccanchronicle.com/ (ഭാഷ: ഇംഗ്ലീഷ്). 2017-07-30. ശേഖരിച്ചത് 2017-08-20.
  9. quintdaily (1 September 2017). "Nivin Pauly Movie Njandukalude Naattil Oridavela Review Rating – Live Audience Reports – QuintDaily".

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_ലക്ഷ്മി&oldid=3108579" എന്ന താളിൽനിന്ന് ശേഖരിച്ചത്