ടൊവിനോ തോമസ്
ടൊവിനോ തോമസ് | |
---|---|
ജനനം | ടൊവിനോ തോമസ് 21 January 1988 (36 വയസ്സ്) |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2012–ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | ലിഡിയ (2014 മുതൽ) |
വെബ്സൈറ്റ് | http://tovinothomas.com |
ഒരു മലയാളം ചലച്ചിത്ര അഭിനേതാവും[1] മോഡലുമാണ് ടൊവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു.
ജീവിതരേഖ
[തിരുത്തുക]അഡ്വ.ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. സഹോദരങ്ങളായ ടിങ്‌സ്റ്റനും ധന്യയും കരിയറിൽ പ്രചോദനമായി. പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഡോൺ ബോസ്കോ വിദ്യാലയത്തിലും, സെക്കൻഡറി (പ്ലസ് ടു) വിദ്യാഭ്യാസം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലിലും, ബിരുദ പഠനം തമിഴ്‌നാടു കോളേജ് ഒാഫ് എഞ്ചിനീയറിംഗ് കോയമ്പത്തൂരിലും ആയിരുന്നു.
ചലച്ചിത്രജീവിതം
[തിരുത്തുക]ക്രമ നമ്പർ | വർഷം | സിനിമയുടെ പേര് | കഥാപാത്രം | സംവിധായകൻ | കുറിപ്പുകൾ |
---|---|---|---|---|---|
1 | 2012 | പ്രഭുവിന്റെ മക്കൾ | ചെഗുവേര സുധീന്ദ്രൻ | സജീവൻ അന്തിക്കാട് | |
2 | 2013 | എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി | അഖിലേഷ് വർമ്മ | മാർട്ടിൻ പ്രക്കാട്ട് | |
3 | 2013 | ഓഗസ്റ്റ് ക്ലബ്ബ് | മഹേഷ് | കെ. ബി. വേണു | അതിഥി വേഷം |
4 | 2014 | സെവൻത് ഡേ (ചലച്ചിത്രം) | എബി എബിനേസർ | ശ്യാംധർ | |
5 | 2014 | കൂതറ | തരുൺ | ശ്രീനാഥ് രാജേന്ദ്രൻ | |
6 | 2015 | യൂ ടു ബ്രൂട്ടസ് (ചലച്ചിത്രം) | ടൊവിനോ | രൂപേഷ് പീതാംബരൻ | |
7 | 2015 | ഒന്നാം ലോകമഹായുദ്ധം (ചലച്ചിത്രം) | ജേക്കബ് | ശ്രീ. വരുൺ | |
8 | 2015 | എന്ന് നിന്റെ മൊയ്തീൻ | പെരുമ്പറമ്പിൽ അപ്പു | ആർ. എസ്. വിമൽ | |
9 | 2015 | ചാർലി | Georgy | മാർട്ടിൻ പ്രക്കാട്ട് | അതിഥി വേഷം |
10 | 2015 | മൺസൂൺ മാങ്കോസ് (ചലച്ചിത്രം) | സഞ്‌ജയ് | അബി വർഗ്ഗീസ് | അതിഥി വേഷം |
11 | 2015 | രണ്ടു പെൺകുട്ടികൾ | സഞ്ചു | ജിയോ ബേബി | അതിഥി വേഷം |
12 | 2016 | സ്റ്റൈൽ (ചലച്ചിത്രം) | എഡ്ഗാർ | ബിനു എസ് | |
13 | 2016 | ഗപ്പി | തേജസ് വർക്കി | ജോൺപോൾ ജോർജ് | |
14 | 2017 | എസ്ര (ചലച്ചിത്രം) | രഞ്ജൻ | ജെയ് കെ | |
15 | 2017 | ഒരു മെക്സിക്കൻ അപാരത | പോൾ & കൊച്ചനിയൻ | ടോം ഇമ്മട്ടി | |
16 | 2017 | ഗോദ (ചലച്ചിത്രം) | ആഞ്ജനേയ ദാസ് | ബേസിൽ ജോസഫ് | |
17 | 2017 | തരംഗം | പദ്മനാഭൻ | ഡൊമിനിക് അരുൺ | |
18 | 2017 | മായാനദി | മാത്തൻ | ആഷിഖ് അബു | |
19 | 2018 | ആമി | ശ്രീ കൃഷ്ണൻ | കമൽ | |
20 | 2018 | നാം | Himself | ജോഷി തോമസ് പല്ലിക്കൽ | അതിഥി വേഷം |
21 | 2018 | അഭിയും അനുവും | അഭി | B.R വിജയലക്ഷ്‌മി | തമിഴ് |
21 | 2018 | അഭിയുടെ കഥ അനുവിന്റെയും | അഭി | B.R വിജയലക്ഷ്‌മി | മൊഴിമാറ്റം |
22 | 2018 | മറഡോണ (ചലച്ചിത്രം) | മറഡോണ | വിഷ്ണു നാരായണൻ | |
23 | 2018 | തീവണ്ടി (ചലച്ചിത്രം) | ബിനീഷ് ദാമോദരൻ | ഫെല്ലിനി ടി. പി | |
24 | 2018 | ഒരു കുപ്രസിദ്ധ പയ്യൻ | അജയൻ | മധുപാൽ | |
25 | 2018 | എന്റെ ഉമ്മാന്റെ പേര് | ഹമീദ് | ജോസ് സെബാസ്റ്റ്യൻ | |
26 | 2018 | മാരി 2 | ബീജ അഥവാ Thanathos | ബാലാജി മോഹൻ | തമിഴ് |
27 | 2019 | ലൂസിഫർ | ബജതിൻ രാമദാസ് | പൃഥ്വിരാജ് | |
28 | 2019 | ഉയരെ | വിശാൽ രാജശേഖരൻ | മനു അശോകൻ | |
29 | 2019 | വൈറസ് | ജില്ലാ കളക്ടർ പോൾ വി. എബ്രഹാം | ആഷിഖ് അബു | |
30 | 2019 | ആന്റ് ദ ഓസ്കാർ ഗോസ് ടു... | ഇസഹാക്ക് ഇബ്രാഹിംം | സലിം അഹമ്മദ് | |
31 | 2019 | ലൂക്ക | ലൂക്ക | അരുൺ ബോസ് | |
32 | 2019 | കൽക്കി | ഇൻസ്‌പെക്ടർ "K" | പ്രവീൺ പ്രഭരം | |
33 | 2019 | എടക്കാട് ബറ്റാലിയൻ 06 | ക്യാപ്റ്റൻ ഷഫീഖ് മുഹമ്മദ് | സ്വപ്‌നേഷ് കെ. നായർ | |
34 | 2020 | ഫോറൻസിക് | സാമുവൽ ജോൺ കാട്ടൂക്കാരൻ | അഖിൽ പോൾ
അനസ് ഖാൻ |
|
35 | 2020 | കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് | ജോസ്മോൻ | ജിയോ ബേബി | ഏഷ്യാനെറ്റിലൂടെ റിലീസ്[2] |
36 | 2021 | കള | ഷാജി | രോഹിത് വി എസ് | |
37 | 2021 | കാണെകാണെ | അലൻ | മനു അശോകൻ | |
38 | 2021 | കുറുപ്പ് | ചാർളി | ശ്രീനാഥ് രാജേന്ദ്രൻ | അതിഥി വേഷം |
39 | 2021 | മിന്നൽ മുരളി | ജെയ്‌സൺ വർഗീസ് "മിന്നൽ മുരളി" / മാർട്ടിൻ രംഗകല (ഇരട്ട വേഷം) | ബേസിൽ ജോസഫ് | |
40 | 2022 | നാരദൻ | ചന്ദ്രപ്രകാശ് | ആഷിഖ് അബു | |
41 | 2022 | ഡിയർ ഫ്രെണ്ട് | വിനോദ് | വിനീത് കുമാർ | |
42 | 2022 | വാശി | എബിൻ മാത്യു | വിഷ്ണു ജി രാഘവ് | |
43 | 2022 | വഴക്ക് | സിദ്ധാർത്ഥൻ | സനൽ കുമാർ ശശിധരൻ | |
44 | 2022 | തല്ലുമാല | മണവാളൻ വസിം "വസി" | ഖാലിദ് റഹ്മാൻ | |
45 | 2023 | നീലവെളിച്ചം[3] | വൈക്കം മുഹമ്മദ് ബഷീർ | ആഷിഖ് അബു | |
46 | 2023 | 2018: എവരിവൺ ഇസ് എ ഹീറോ | അനൂപ് | ജൂഡ് ആന്തണി ജോസഫ് | |
47 | 2023 | അദൃശ്യ ജാലകങ്ങൾ | യുവാവ് | ഡി. ബിജു | |
48 | 2024 | അന്വേഷിപ്പിൻ കണ്ടെത്തും | എസ്ഐ ആനന്ദ് നാരായണൻ പിള്ള | ഡാർവിൻ കുര്യാക്കോസ് | [4] |
49 | 2024 | നടികർ | ഡേവിഡ് പടിക്കൽ | ലാൽ ജൂനിയർ | |
50 | 2024 | അജയൻ്റെ രണ്ടാം മോഷണം | കുഞ്ഞിക്കേളു , മണിയൻ, എം.വി.അജയൻ | ജിതിൻ ലാൽ | മൂന്ന് വേഷങ്ങൾ |
വർഷം | പേര് | വേഷം | സംവിധാനം | കുറിപ്പുകൾ |
---|---|---|---|---|
2011 | ഗ്രിസൈല്ലെ | ആദി | അരുൺ റുഷ്ദി | |
2011 | ജാലകം | ചെറുപ്പക്കാരനായ രോഗി | പദ്മിനി ജെയിൻ | |
2017 | Ondraga Orginals | ടോവിനോ തോമസ് | സംഗീത ആൽബം |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]തൃശൂരിലെ ഇരിഞ്ഞാലക്കുടയിൽ അഡ്വ. എല്ലിക്കൽ തോമസ്, ഷീല തോമസ്. ടിങ്സ്റ്റൺ തോമസ്, ധന്യ തോമസ് എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങൾ. ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസവും, ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സെക്കൻഡറി (പ്ലസ് ടു) വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം തമിഴ്‌നാട് കോയമ്പത്തൂരിലുള്ള തമിഴ്‌നാട് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടി. ഡോൺ ബോസ്‌കോ ഹൈസ്‌കൂളിലെ ഹാൻഡ്‌ബോൾ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം സ്കൂൾ ലീഡറായും പ്രവർത്തിച്ചു. പിന്നീട് കോഗ്നിസന്റ് ടെക്‌നോളജീസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തു. സ്പോർട്സ്, ഫിറ്റ്നസ്, മോഡലിംഗ് എന്നിവയിൽ അദ്ദേഹം സജീവമായിരുന്നു.
2014 ഒക്‌ടോബർ 25ന് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് തന്റെ ദീർഘകാല കാമുകി ലിഡിയയെ ടോവിനോ വിവാഹം കഴിച്ചു. സ്‌കൂൾ പഠനകാലത്ത് കണ്ടുമുട്ടിയ ഇരുവരും ഒമ്പത് വർഷത്തിന് ശേഷം വിവാഹിതരായി. 2016 ജനുവരി 11ന് ഇസ ടൊവിനോ എന്നൊരു മകളുണ്ട്.
അവാർഡുകൾ
[തിരുത്തുക]വർഷം | പുരസ്കാരത്തിന്റെ പേര് | വിഭാഗം | ചലച്ചിത്രത്തിന്റെ പേര് | ഫലം |
---|---|---|---|---|
2016 | ഫിലിംഫെയർ പുരസ്‌കാരം സൗത്ത് | ഫിലിംഫെയർ പുരസ്‌കാരം- മികച്ച സഹ നടൻ (മലയാളം) | എന്ന് നിന്റെ മൊയ്‌ദീൻ | style="background: #99FF99; color: black; vertical-align: middle; text-align: center; " class="yes table-yes2"|വിജയിച്ചു |
2017 | ഗപ്പി | നാമനിർദ്ദേശം | ||
2018 | ഫിലിംഫെയർ പുരസ്‌കാരം- മികച്ച നടൻ (സൗത്ത് ) | മായാനദി | വിജയിച്ചു | |
ഫിലിംഫെയർ പുരസ്‌കാരം- മികച്ച നടൻ (മലയാളം) | നാമനിർദ്ദേശം | |||
2016 | ഏഷ്യാനെറ് ഫിലിം അവാർഡ് | മികച്ച സഹ നടൻ | എന്ന് നിന്റെ മൊയ്‌ദീൻ | |
2017 | ഗപ്പി | |||
2018 | മികച്ച പ്രകടനം | മായാനദി | വിജയിച്ചു | |
2019 | നിരവധി സിനിമകൾ | വിജയിച്ചു | ||
മികച്ച നടൻ | നാമനിർദ്ദേശം | |||
2016 | ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി-ഉത്സവം | മികച്ച സഹ നടൻ- മലയാളം | എന്ന് നിന്റെ മൊയ്‌ദീൻ | നാമനിർദ്ദേശം |
അഞ്ചാമത്തെ ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര മൂവി അവാർഡുകൾ | മികച്ച സഹ നടൻ- മലയാളം | |||
2017 | ആറാമത്തെ ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര മൂവി അവാർഡുകൾ | ഗപ്പി | ||
2015 | സി പി സി സിനി അവാർഡ് | മികച്ച കഥാപാത്ര നടൻ | എന്ന് നിന്റെ മൊയ്‌ദീൻ | വിജയിച്ചു |
2015 | ഏഷ്യവിഷൻ അവാർഡ് | മികച്ച സഹനടൻ | ||
2016 | മികച്ച പ്രകടനം | ഗപ്പി | ||
2017 | മാൻ ഓഫ് ദ ഇയർ (മലയാളം) | ഗോധ ,ഒരു മെക്സിക്കൻ അപാരത | ||
2019 | മികച്ച നടൻ | തീവണ്ടി,എന്റെ ഉമ്മാന്റെ പേര് ,മറഡോണ, ഒരു കുപ്രസിദ്ധ പയ്യൻ | ||
2017 | നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്സ് | NAFA 2017 –
പുതിയ സെൻസേഷണൽ ഹീറോ |
ഗപ്പി | |
2018 | NAFA 2018 – മികച്ച പ്രകടനം | മായാനദി | ||
NAFA 2018 –
യൂത്ത് ഐക്കൺ |
നിരവധി സിനിമകൾ | |||
2017 | യുവ അവാർഡ്‌സ്-2017 | മികച്ച പ്രകടനം | ||
ഏഷ്യാനെറ്റ് കോമഡി അവാർഡ്‌സ് | യൂത്ത് ഐക്കൺ | |||
2018 | Vanitha Film Awards | Most romantic hero | മായാനദി | |
Flowers Indian Film Awards | മികച്ച പ്രകടനം | |||
Kerala Film Critics Association Awards | മികച്ച സഹനടൻ | |||
21st Asianet Film Awards | മികച്ച പ്രകടനം | |||
Behindwoods Awards | മികച്ച നടൻ | മായാനദി, ഗോധ ,ഒരു മെക്സിക്കൻ അപാരത | ||
2019 | Kerala State Youth Commission | യൂത്ത് ഐക്കൺ | കലയിലും സംസ്കാരത്തിലും മികവ് | |
Nana Film Awards | മികച്ച നടൻ | തീവണ്ടി,എന്റെ ഉമ്മാന്റെ പേര് | ||
Mazhavil entertainment Awards | മികച്ച നടൻ | |||
Alberta Film Festival | മികച്ച നടൻ | ആന്റ് ദ ഓസ്കാർ ഗോസ് ടു... | ||
South Indian International Movie Awards | മികച്ച നടൻ -മലയാളം | തീവണ്ടി | ||
2020 | രാമു കാര്യാട്ട് അവാർഡ്‌സ് | മികച്ച നടൻ | ഉയരെ, വൈറസ് | |
മികച്ച ജോഡി | ലൂക്ക |
അവലംബം
[തിരുത്തുക]- ↑ Sidhardhan, Sanjith. "I had to skip workouts to play a politician". The Times of India. Archived from the original on 2013-08-30. Retrieved 5 July 2013.
- ↑ https://www.thenewsminute.com/article/tovino-s-kilometers-and-kilometers-premiere-television-onam-131472. Retrieved 2020-09-03.
{{cite web}}
: Missing or empty|title=
(help) - ↑ "ഒളിമങ്ങാത്ത പുനരാവിഷ്കാരം; 'നീലവെളിച്ചം' റിവ്യൂ". Retrieved 2023-04-20.
- ↑ "ഗംഭീര പ്രതികരണവുമായി ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും'". Retrieved 2024-02-09.