Jump to content

ആഷിഖ് അബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aashiq Abu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഷിഖ് അബു
ജനനം
ആഷിഖ് അബു

(1978-04-12) 12 ഏപ്രിൽ 1978  (46 വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം2009 – ഇതുവരെ
ജീവിതപങ്കാളി(കൾ)റിമ കല്ലിങ്കൽ
പുരസ്കാരങ്ങൾകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : ജനകീയ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (സോൾട്ട് ആന്റ് പെപ്പർ -2011)

മലയാളചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ സംവിധായകനാണ് ആഷിഖ് അബു (Aashiq Abu). പരസ്യനിർമ്മാതാവായി കലാജീവിതം തുടങ്ങിയ ഇദ്ദേഹം ദീർഘകാലം പ്രശസ്ത സംവിധായകൻ കമലിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2009 -ൽ ഡാഡികൂൾ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. 2011 -ൽ പുറത്തിറങ്ങിയ സാൾട്ട് ആൻഡ് പെപ്പർ, 2012 ലെ 22 ഫീമെയിൽ കോട്ടയം എന്നീ സിനിമകൾ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ജനശ്രദ്ധയാകർഷിച്ചു. ഈ സിനിമകൾ ആ വർഷത്തെ മികച്ച വാണിജ്യവിജയം സ്വന്തമാക്കിയ സിനിമകൾ കൂടിയായി. ഇത്‌ അദ്ദേഹത്തെ മുൻനിര സംവിധായകരുടെ പട്ടികയിലെത്തിച്ചു. സംവിധാനം കൂടാതെ സിനിമ നിർമാതാവ്, വിതരണക്കാരൻ, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

വ്യക്‌തിജീവിതം

[തിരുത്തുക]

സി. എം. അബുവിന്റെയും ജമീലയുടെയും മകനായി 1978 ഏപ്രിൽ 12 -ന് എറണാകുളം ഇടപ്പള്ളിയിൽ ജനിച്ച ആഷിഖ് അബു, കൊച്ചിയിലെ എസ്. ആർ. വി ഹൈ സ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. അവിടെവെച്ച് വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായ ഇദ്ദേഹം വിദ്യാർത്ഥി സംഘടന അധ്യക്ഷനായും പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സംവിധായകൻ അമൽ നീരദിനെ പോലെയുള്ള മുതിർന്ന വിദ്യാർഥികളുമായുള്ള ബന്ധം ഇദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള വരവിന് പ്രചോദനമായി.

പരസ്യനിർമാതാവായി തന്റെ കലാജീവിതം ആരംഭിച്ച ഇദേഹം പപ്പായ മീഡിയ ഡിസെയ്ൻ പ്രൈ. ലി. [1]എന്ന പേരിലുള്ള ഒരു പരസ്യനിർമ്മാണ സ്ഥാപനത്തിന്റെ മേധാവി കൂടിയാണ്. കേരളത്തിലെ പ്രശസ്തമായ വാണിജ്യസ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങൾ ഈ സ്ഥാപനം കൈകാര്യം ചെയ്തിട്ടുണ്ട് (ഉദാ: കല്യാൺ ജ്വല്ലേഴ്‌സ്, മീഡിയ വൺ ടി. വി, ലുലു ഹൈപ്പർമാർക്കെറ്റ്, ...). പ്രശസ്ത സംവിധായകൻ കമലിന്റെ സഹസംവിധായകനായാണ് സിനിമപ്രവർത്തനം ആരംഭിക്കുന്നത്. ഇതിനുശേഷമാണ് സ്വതന്ത്രമായി സിനിമസംവിധായകനാകുന്നത്. സാമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ ഇദ്ദേഹം രാഷ്ട്രീയ-സാമൂഹ്യവിഷയങ്ങളിലെ തന്റെ നിലപാടുകൾ പ്രകടിപ്പിക്കുന്ന അപൂർവം കലാകാരന്മാരിലൊരാളാണ്.[അവലംബം ആവശ്യമാണ്]

2013 നവംബർ 1 -ന് അഭിനേത്രിയും, നർത്തകിയുമായ റിമ കല്ലിങ്കലിനെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു. കാക്കനാട് റെജിസ്ട്രാർ ഓഫീസിൽ വച്ച് ലളിതമായായിരുന്നു വിവാഹം. വിവാഹത്തിന്റെ പേരിൽ നടക്കുന്ന ധൂർത്തൊഴിവാക്കാനാണ്‌ രണ്ടു പേരും ഇത്തരത്തിൽ തീരുമാനിച്ചത്.[അവലംബം ആവശ്യമാണ്]

സിനിമാജീവിതം

[തിരുത്തുക]

സംവിധായകൻ

[തിരുത്തുക]

2009 മുതൽ തുടങ്ങുന്ന സിനിമാജീവിതത്തിൽ കൂടുതലും വിജയങ്ങളുടേതായിരുന്നു.[അവലംബം ആവശ്യമാണ്] ആദ്യ ചിത്രമായ ഡാഡികൂൾ സാമ്പത്തിക വിജയം നേടിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞു. തന്റെ ഒരു ചിത്രം മറ്റൊന്നിന്റെ അനുകരണം ആകരുതെന്നു നിർബന്ധമുള്ളതായി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആഷിഖിന്റെ സിനിമകളുടെ മറ്റൊരു പ്രത്യേകതയായി പറയാവുന്നത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ്. പലതും ഒരു സ്ത്രീ പക്ഷ സിനിമകളായി നിരൂപകർ വിലയിരുത്തുന്നു (ഉദാ: മായാനദി, 22 ഫീമെയിൽ കോട്ടയം). ശ്യാം പുഷ്കരൻ, ദിലീഷ് നായർ എന്നിവരോടുചേർന്നാണ് കൂടുതൽ ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.

നിർമ്മാതാവ്

[തിരുത്തുക]

2012-ൽ ഡ്രീം മിൽ സിനിമാസ് ആൻഡ് എന്റർടൈന്മെന്റ് പ്രൈ. ലി. എന്ന പേരിൽ സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചു. 2017 ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ആണ് ആദ്യ നിർമ്മാണ സംരംഭം. വൻ ജനപ്രീതി നേടിയ ഈ സിനിമ പല പുരസ്കാരങ്ങളും കരസ്ഥമാക്കി. ഈ. മ.യൗ. ആണ് അവസാനം നിർമിച്ച സിനിമ.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം അഭിനേതാക്കൾ പദവി കുറിപ്പുകൾ
2009 ഡാഡി കൂൾ മമ്മൂട്ടി , റിച്ച പല്ലോഡ് സംവിധായകൻ ആദ്യ ചിത്രം
2011 സോൾട്ട് ആന്റ് പെപ്പർ[2] ആസിഫ് അലി , ലാൽ സംവിധായകൻ Kerala State Film Award for Best Popular Film
Asiavision Movie Award for Best Family Movie
Mathrubhumi Film Award for Best Path Breaking Movie of the Year
Amrita Film Award for Best Film
2011 ലോസ്റ്റ് ഇൻ ബാംഗ്ലൂർ[3] ഡോ. റോയ് സംവിധായകൻ മാതൃഭൂമിക്കായി നിർമ്മിച്ച മലയാള ഹ്രസ്വചിത്രം
2012 22 ഫീമെയിൽ കോട്ടയം ഫഹദ് ഫാസിൽ , റിമ കല്ലിങ്കൽ സംവിധായകൻ സംവിധായകനുള്ള മോഹൻ രാഘവൻ പുരസ്കാരം
Nominated—മികച്ച സംവിധായകനുള്ള സിമ പുരസ്കാരം
Pending—മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം
2012 ടാ തടിയാ ശേഖർ മേനോൻ, ശ്രീനാഥ് ഭാസി സംവിധായകൻ, നിർമ്മാതാവ് 2012 ഡിസംബർ 21ന് പുറത്തിറങ്ങി.
2013 അന്നയും റസൂലും[4] ഫഹദ് ഫാസിൽ, ആൻഡ്രിയ ജെറമിയ അഭിനേതാവ് ആദ്യമായി അഭിനയിച്ച ചലച്ചിത്രം.
2013 ജനുവരി 4ന് പുറത്തിറങ്ങി.

സംവിധാനം - രാജീവ്‌ രവി

2013 ഗൗരി കാവ്യ മാധവൻ, ബിജു മേനോൻ സംവിധായകൻ 5 സുന്ദരികളിലെ ഒരു ഉപചലച്ചിത്രം.
2013 ഇടുക്കി ഗോൾഡ് മണിയൻപിള്ള രാജു, പ്രതാപ് പോത്തൻ, ബാബു ആന്റണി, രവീന്ദ്രൻ, വിജയരാഘവൻ സംവിധായകൻ 2013 ഒക്റ്റോബർ 11ന് പുറത്തിറങ്ങി.
2014 ഈയ്യോബിന്റെ പുസ്തകം ഫഹദ് ഫാസിൽ, ലാൽ, ഇഷ ഷെർവാണി, ജയസൂര്യ, ലെന, ചെമ്പൻ വിനോദ് ജോസ്, അഭിനേതാവ് അതിഥി താരം

സംവിധാനം - അമൽ നീരദ്.

2014 ഗ്യാങ്സ്റ്റർ മമ്മൂട്ടി, നൈല ഉഷ, ശേഖർ മേനോൻ സംവിധായകൻ .
2015 റാണി പത്മിനി മഞ്ജു വാര്യർ, റിമ കല്ലിങ്കൽ സംവിധായകൻ 2015ൽ പുറത്തിറങ്ങി .
2016 മഹേഷിന്റെ പ്രതികാരം ഫഹദ് ഫാസിൽ, അപർണ ബാലമുരളി, അലെൻസിയർ ലെ ലോപെസ് നിർമ്മാതാവ് ആദ്യമായി നിർമിച്ച സിനിമ
2016 ഒഴിവുദിവസത്തെ കളി നിസ്താർ അഹമദ്, അരുൺ നായർ വിതരണം സംവിധാനം - സനൽ കുമാർ ശശിധരൻ
2017 മായാനദി[5] ഐശ്വര്യ ലക്ഷ്മി, ടോവിനോ തോമസ് സംവിധായകൻ 2017-ൽ പുറത്തിറങ്ങി
2018 ഈ.മ.യൗ.[6] ചെമ്പൻ വിനോദ് ജോസ്, പോളി വിത്സൻ, വിനായകൻ നിർമ്മാതാവ്
2019 വൈറസ്[7] രേവതി, ആസിഫ് അലി, പാർവതി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാനമ്പീശൻ, സൗബിൻഷാഹിർ സംവിധായകൻ പോസ്റ്റ് പ്രൊഡക്ഷൻ

മറ്റു വിവരങ്ങൾ

[തിരുത്തുക]

ഭാര്യ റിമ കല്ലിങ്കലും ചേർന്ന് "അതെന്റെ ഹൃദയമായിരുന്നു : പ്രണയമൊഴികൾ[8][9]" എന്ന പേരിൽ പുസ്തകം എഴുതിയിട്ടുണ്ട്. കേരളപ്പിറവിയുടെ അറുപതാം വർഷികത്തോടനുബബന്ധിച്ച് കേരളജനത വർഷങ്ങളായി നെഞ്ചിലേറ്റിയ ചൊല്ലുകളാണ് ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ ഒരു വാക്യമാണ് ഇതിനു തലകെട്ടായി നൽകിയിരിക്കുന്നത്. ജൂലായ്-2017 ന് ഡി.സി. ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.(ISBN-9788126475476) 1921ലെ മലബാർ വിപ്ലവത്തിന്റെ നായകനായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അടയാളപ്പെടുത്തുന്ന വാരിയംകുന്നൻ (ചലച്ചിത്രം) എന്ന ചലച്ചിത്രം ആഷിഖ് അബു സംവിധാനം നിർവഹിക്കുന്നു എന്ന് പ്രഖ്യാപിച്ചു. [10]

അവലംബം

[തിരുത്തുക]
  1. "പപ്പായ മീഡിയ ഡിസെയ്ൻ പ്രൈ. ലി".
  2. "സാൾട്ട് ആൻഡ് പെപ്പർ - നിരൂപണം - ഇംഗ്ലീഷിൽ". Archived from the original on 2015-03-23.
  3. "ലോസ്റ്റ്‌ ഇൻ ബാംഗ്ലൂർ കാണാൻ ഇവിടെഅമർത്തുക".
  4. "അന്നയും റസൂലും - നിരൂപണം". Archived from the original on 2019-12-20.
  5. "മായാനദി - നിരൂപണം". Archived from the original on 2018-05-26.
  6. "ഈ. മ.യൗ. നിരൂപണം". Archived from the original on 2018-05-08.
  7. "നിപ്പ 'വൈറസ്' വെള്ളിത്തിരയിൽ; താരപ്പടയുമായി ആഷിഖ് അബു". Manorama Online.
  8. "അതെന്റെ ഹൃദയമായിരുന്നു : പ്രണയമൊഴികൾ - നിരൂപണം".
  9. "അതെന്റെ ഹൃദയമായിരുന്നു : പ്രണയമൊഴികൾ - വിവരങ്ങൾ".[പ്രവർത്തിക്കാത്ത കണ്ണി]
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-26. Retrieved 2020-06-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആഷിഖ്_അബു&oldid=3923116" എന്ന താളിൽനിന്ന് ശേഖരിച്ചത്