ഷെയിൻ നിഗം
ദൃശ്യരൂപം
ഷെയിൻ നിഗം | |
---|---|
ജനനം | 21 ഡിസംബർ
1995 (age 28) |
ദേശീയത | ഇന്ത്യ |
തൊഴിൽ(s) | അഭിനേതാവ്, നർത്തകൻ |
സജീവ കാലം | 2007–2010 2013–മുതൽ |
ഉയരം | 180 സെ.മീ (5 അടി 11 ഇഞ്ച്) |
മാതാപിതാക്കൾ | കലാഭവൻ അബി (അച്ഛൻ) സുനില (അമ്മ) |
ഒരു മലയാളചലച്ചിത്രനടനാണ് ഷെയിൻ നിഗം. കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റംകുറിച്ചു. നടനും ഹാസ്യനടനുമായ കലാഭവൻ അബിയുടെ മകനാണ്.
ജീവിതരേഖ
[തിരുത്തുക]1995 ഡിസംബർ 21 നു കൊച്ചിയിലാണ് ഷെയിൻ ജനിച്ചത്. എളമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിൽ നിന്നാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. രണ്ട് ഇളയ സഹോദരിമാരുണ്ട്, അഹാന, അലീന.
കരിയർ
[തിരുത്തുക]അമൃത ടി തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. 2016 ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]Name | Year | Role | Director | Notes | Ref. |
---|---|---|---|---|---|
തന്തോന്നി | 2010 | കൊച്ചുകുഞ്ചുവിന്റെ ബാല്യം | ജോർജ്ജ് വർഗ്ഗീസ് | ബാല കലാകാരൻ | |
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | 2013 | ശ്യാം | സമീർ താഹിർ | ||
അന്നയും റസൂലും | 2013 | കുഞ്ഞുമോൻ (അന്നയുടെ സഹോദരൻ ) | രാജീവ് രവി | ||
ബാല്യകാലസഖി | 2014 | മുജീബ് (ബാല്യകാലം) | പ്രമോദ് പയ്യന്നൂർ | ||
കമ്മട്ടിപ്പാടം | 2016 | സണ്ണി | രാജീവ് രവി | ||
കിസ്മത്ത് | 2016 | ഇർഫാൻ | ഷാനവാസ് കെ ബാവക്കുട്ടി | പ്രധാന കഥാപാത്രം | |
C/O സൈറ ബാനു | 2017 | ജോഷ്വാ പീറ്റർ | ആന്റണി സോണി | ||
പറവ | 2017 | ഷെയിൻ | സൗബിൻ ഷാഹിർ | ||
ഈട | 2018 | ആനന്ദ് | ബി. അജിത്കുമാർ | ||
കുമ്പളങ്ങി നൈറ്റ്സ് | 2019 | ബോബി | മധു സി. നാരായണൻ | ||
ഇഷ്‌ക് | 2019 | സച്ചി | അനുരാജ് മനോഹർ | ||
ഓള് | 2019 | വാസു | ഷാജി എൻ. കരുൺ | ||
വലിയ പെരുന്നാൾ | 2019 | അക്കർ | ഡിമൽ ഡെന്റിസ്റ്റ് | ||
ഭൂതകാലം | 2022 | വിനു | രാഹുൽ സദാശിവൻ | ||
വെയിൽ | 2022 | ശരത്ത് | സിദ്ധാർത്ഥ് മേനോൻ |